അടിക്കുറിപ്പ്
a ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോന്ന ഇസ്രായേല്യർ കനാനിൽ, അതായത് ദൈവം അബ്രാഹാമിനോടു വാഗ്‌ദാനം ചെയ്‌ത ദേശത്ത്, പ്രവേശിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു. എന്നാൽ ദേശം ഉറ്റുനോക്കാൻ പോയ പത്തു ചാരന്മാർ ആ പ്രദേശത്തെക്കുറിച്ച് ഭയപ്പെടുത്തുന്ന വിവരങ്ങളുമായി എത്തിയപ്പോൾ ജനം മോശയ്‌ക്കെതിരെ പിറുപിറുക്കാൻതുടങ്ങി. അതുകൊണ്ട് 40 വർഷം അവർ മരുഭൂമിയിൽ അലയേണ്ടിവരുമെന്ന് ദൈവം ശിക്ഷവിധിച്ചു. അത്രയും സമയംകൊണ്ട്, മത്സരികളുടെതായ ആ തലമുറ നീങ്ങിപ്പോകുമായിരുന്നു.