അടിക്കുറിപ്പ്
b വിശുദ്ധമന്ദിരം ദീർഘചതുരാകൃതിയിലുള്ള ഒരു നിർമിതി ആയിരുന്നു; തടികൊണ്ടുള്ള ചട്ടക്കൂടിൽ തീർത്ത വലിയൊരു കൂടാരം. നീർനായത്തോൽ, ചിത്രപ്പണി ചെയ്ത തുണി, സ്വർണത്തിലും വെള്ളിയിലും പൊതിഞ്ഞ വിലകൂടിയ മരപ്പലകകൾ എന്നിങ്ങനെ ഏറ്റവും മുന്തിയ സാമഗ്രികളാണ് അതിന്റെ നിർമാണത്തിനായി ഉപയോഗിച്ചത്. ദീർഘചതുരാകൃതിയിലുള്ള ഒരു അങ്കണത്തിലായിരുന്നു ഈ വിശുദ്ധമന്ദിരം. യാഗങ്ങൾ അർപ്പിക്കാൻ സവിശേഷമായൊരു യാഗപീഠവും അവിടെയുണ്ടായിരുന്നു. കാലാന്തരത്തിൽ, പുരോഹിതന്മാരുടെ ഉപയോഗാർഥം കൂടാരത്തിന്റെ വശങ്ങളിൽ അറകൾ നിർമിക്കുകയുണ്ടായി. ഇത്തരമൊരു അറയിലായിരിക്കണം ശമൂവേൽ ഉറങ്ങിയിരുന്നത്.