അടിക്കുറിപ്പ്
c അത്തരം അനാദരവിന്റെ രണ്ട് ഉദാഹരണങ്ങൾ വിവരണത്തിൽ കാണാം. യാഗവസ്തുവിന്റെ ഏതു ഭാഗമാണ് പുരോഹിതന് അവകാശപ്പെട്ടതെന്ന് ന്യായപ്രമാണത്തിൽ വ്യക്തമായി പറഞ്ഞിരുന്നു. (ആവർത്തനപുസ്തകം 18:3) എന്നാൽ സമാഗമനകൂടാരത്തിലെ നീചരായ പുരോഹിതന്മാർ മറ്റൊരു സമ്പ്രദായം കൊണ്ടുവന്നു: ആളുകൾ യാഗം കഴിക്കാൻ ഒരുങ്ങുമ്പോൾ ഈ പുരോഹിതന്മാർ അവരുടെ പരിചാരകരെ പറഞ്ഞുവിടും. അവർ ചെന്ന് അടുപ്പത്തിരിക്കുന്ന ഉരുളിയിൽനിന്ന് മുപ്പല്ലികൊണ്ട് മാംസം കുത്തിയെടുക്കും. മുപ്പല്ലിയിൽ പിടിച്ച നല്ല മാംസക്കഷണങ്ങൾ അവർ പുരോഹിതന് കൊണ്ടുവന്നു കൊടുക്കും. മറ്റൊരു സമ്പ്രദായവും അവർക്കുണ്ടായിരുന്നു: യാഗപീഠത്തിന്മേൽ യാഗവസ്തു ദഹിപ്പിക്കാൻ കൊണ്ടുവരുമ്പോൾ ഈ പുരോഹിതന്മാർ ബാല്യക്കാരെ അയച്ച് യാഗം കഴിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി, മേദസ്സ് യഹോവയ്ക്കു കാഴ്ചവെക്കുന്നതിനുമുമ്പുതന്നെ പച്ചമാംസം പിടിച്ചുവാങ്ങും.—ലേവ്യപുസ്തകം 3:3-5; 1 ശമൂവേൽ 2:13-17.