അടിക്കുറിപ്പ്
b ലേവ്യപുസ്‌തകം 19:18 പറയുന്നു: “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” ‘നിന്റെ ജനത്തിന്റെ മക്കൾ’ എന്നും ‘കൂട്ടുകാരൻ’ എന്നും പറഞ്ഞിരിക്കുന്നത് യഹൂദന്മാരെക്കുറിച്ചു മാത്രമാണ് എന്നായിരുന്നു യഹൂദമതനേതാക്കന്മാരുടെ പക്ഷം. ഇസ്രായേല്യർ മറ്റു ജനതകളിൽനിന്ന് വേർപെട്ടവരായിരിക്കണമെന്ന് ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു. പക്ഷേ, യഹൂദന്മാരല്ലാത്തവരെല്ലാം നികൃഷ്ടരാണെന്നും അവർ ശത്രുക്കളാണെന്നും ഉള്ള ഒന്നാം നൂറ്റാണ്ടിലെ മതനേതാക്കന്മാരുടെ വീക്ഷണം ന്യായപ്രമാണത്തിനു നിരക്കുന്നതായിരുന്നില്ല.