വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a ക്ലാസ്സിന്‌ ആവശ്യമായത്ര പുതിയ പയനിയർമാർ ഇല്ലെങ്കിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്‌ക്ക്‌ ഈ ക്ലാസ്സിൽ പങ്കെടുത്തിട്ടില്ലാത്തവരെ വീണ്ടും ക്ഷണിച്ചേക്കാം.

സഭാ മൂപ്പന്മാർക്കുള്ള സ്‌കൂൾ

ലക്ഷ്യം: സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും സ്വന്തം ആത്മീയത കരുത്തുറ്റതാക്കാനും മൂപ്പന്മാരെ സഹായിക്കുക.

ദൈർഘ്യം: അഞ്ചു ദിവസം.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും. സാധാരണഗതിയിൽ, ഒരു രാജ്യഹാളോ സമ്മേളനഹാളോ ആയിരിക്കും വേദി.

യോഗ്യത: മൂപ്പനായിരിക്കണം.

ആർക്ക്‌ പങ്കെടുക്കാം: മൂപ്പന്മാരെ ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കും.

ഐക്യനാടുകളിൽ നടന്ന 92-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക:

“ഈ സ്‌കൂൾ എനിക്ക്‌ വളരെ പ്രയോജനം ചെയ്‌തു. സ്വയം വിലയിരുത്താനും യഹോവയുടെ ആടുകളെ എനിക്ക്‌ എങ്ങനെ പരിപാലിക്കാനാകുമെന്ന്‌ മനസ്സിലാക്കാനും അത്‌ സഹായിച്ചു.”

“തിരുവെഴുത്തുകൾ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട്‌ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ഇപ്പോൾ മുമ്പെന്നത്തെക്കാൾ ശ്രദ്ധിക്കുന്നു.”

“ഈ പരിശീലനത്തിലൂടെ ലഭിച്ച വിവരങ്ങൾ ശിഷ്ടകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും.”

സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യമാർക്കും ഉള്ള സ്‌കൂൾ

ലക്ഷ്യം: “പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനി”ക്കുന്ന സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരെ കൂടുതൽ കാര്യക്ഷമമായി സഭകളെ സേവിക്കാൻ പ്രാപ്‌തരാക്കുക.​—⁠1 തിമൊ. 5:17; 1 പത്രോ. 5:​2, 3.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും.

യോഗ്യത: സഹോദരൻ സർക്കിട്ട്‌ മേൽവിചാരകനോ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനോ ആയിരിക്കണം.

ആർക്ക്‌ പങ്കെടുക്കാം: സഞ്ചാരമേൽവിചാരകന്മാരെയും ഭാര്യമാരെയും ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കും.

“സംഘടനയുടെമേൽ യേശു ശിരഃസ്ഥാനം പ്രയോഗിക്കുന്ന വിധത്തോടുള്ള ഞങ്ങളുടെ വിലമതിപ്പ്‌ വർധിച്ചു. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ഓരോ സഭയുടെയും ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യം ഞങ്ങൾ മനസ്സിലാക്കി. സഞ്ചാരമേൽവിചാരകൻ ഒരു വ്യക്തിക്ക്‌ ഉപദേശമോ തിരുത്തലോ കൊടുക്കുമ്പോൾ അതിന്റെ പ്രധാനലക്ഷ്യം, തങ്ങളെ യഹോവ സ്‌നേഹിക്കുന്നു എന്നു കാണാൻ സഹോദരങ്ങളെ സഹായിക്കുകയായിരിക്കണം; ഇത്‌ എപ്പോഴും മനസ്സിൽപ്പിടിക്കണമെന്ന്‌ ഈ സ്‌കൂൾ പഠിപ്പിച്ചു.”​—⁠ജോയൽ, ആദ്യത്തെ ക്ലാസ്‌, 1999.

ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ

ലക്ഷ്യം: യഹോവയുടെ സംഘടനയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ കൈയേൽക്കാൻ ഏകാകികളായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സജ്ജരാക്കുക. സ്വന്തം രാജ്യത്ത്‌ ആവശ്യം കൂടുതലുള്ള പ്രദേശത്തായിരിക്കും മിക്കവരെയും നിയമിക്കുന്നത്‌. ചിലരെ, അവർ ഒരുക്കമാണെങ്കിൽ, മറ്റൊരു രാജ്യത്ത്‌ നിയമിച്ചേക്കാം. ഒറ്റപ്പെട്ട പ്രദേശങ്ങളിലോ ഉൾപ്രദേശങ്ങളിലോ വേല വിപുലപ്പെടുത്തുന്നതിനോ പ്രവർത്തനം നടന്നിട്ടില്ലാത്തിടത്ത്‌ പ്രസംഗിക്കുന്നതിനോ ആയി ഇവരിൽ ചിലരെ താത്‌കാലിക പ്രത്യേക പയനിയർമാരായി നിയമിച്ചേക്കാം.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിക്കും; സാധാരണഗതിയിൽ, ഒരു സമ്മേളനഹാളോ രാജ്യഹാളോ ആയിരിക്കും വേദി.

യോഗ്യത: 23-നും 62-നും ഇടയ്‌ക്കു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, കൂടുതൽ ആവശ്യമുള്ളിടത്ത്‌ പ്രവർത്തിക്കാൻ മനസ്സൊരുക്കമുള്ള ഏകാകികളായ സഹോദരന്മാർ. (മർക്കോ. 10:​29, 30) കുറഞ്ഞത്‌ കഴിഞ്ഞ രണ്ടു വർഷമായി സാധാരണ പയനിയറിങ്‌ ചെയ്യുന്നവരും കുറഞ്ഞത്‌ രണ്ടു വർഷമായി ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കുന്നവരും ആയിരി​ക്കണം.

പങ്കെടുക്കാൻ എന്തു ചെയ്യണം: സർക്കിട്ട്‌ സമ്മേളന വേളയിൽ നടക്കുന്ന ഒരു യോഗത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

“ഈ പഠനപരിപാടിയിൽ നന്നായി മുഴുകിയതിനാൽ യഹോവയുടെ ആത്മാവ്‌ എന്നിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. യഹോവ ഒരു നിയമനം നീട്ടിത്തരുമ്പോൾ അതിനു വേണ്ട പിന്തുണയും അവൻ നൽകും. എന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിനു പകരം യഹോവയുടെ ഹിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവൻ എന്നെ ശക്തീകരിക്കുമെന്ന്‌ ഞാൻ മനസ്സിലാക്കി,” ഐക്യനാടുകളിൽ നടന്ന 23-ാം ക്ലാസ്സിൽ പങ്കെടുത്ത റിക്ക്‌ പറയുന്നു.

ജർമനിയിൽ സേവിക്കുന്ന ആൻഡ്രയാസ്‌ പറയുന്നു: “യഹോവയുടെ സംഘടന ഒരു ആധുനികകാല അത്ഭുതമാണെന്നു ഞാൻ മനസ്സിലാക്കി. എന്റെ മുന്നിലുള്ള വേലയ്‌ക്കായി ഈ പരിശീലനം എന്നെ ഒരുക്കി. നിരവധി ബൈബിൾ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള പഠനം ഒരു കാര്യം എന്നെ പഠിപ്പിച്ചു: എന്റെ സഹോദരങ്ങളെയും യഹോവയെയും സേവിക്കുന്നതാണ്‌ യഥാർഥസന്തോഷത്തിലേക്കു നയിക്കുന്നത്‌.”

ക്രിസ്‌തീയദമ്പതികൾക്കുള്ള ബൈബിൾ സ്‌കൂൾ

ലക്ഷ്യം: യഹോവയ്‌ക്കും അവന്റെ സംഘടനയ്‌ക്കും കൂടുതൽ ഉപകാരമുള്ളവരായിത്തീരാൻ ദമ്പതികൾക്ക്‌ പ്രത്യേക പരിശീലനം നൽകുക. സ്വന്തം രാജ്യത്ത്‌ ആവശ്യം കൂടുതലുള്ള പ്രദേശത്തായിരിക്കും മിക്കവരെയും നിയമിക്കുന്നത്‌. ചിലരെ, അവർ ഒരുക്കമാണെങ്കിൽ, മറ്റൊരു രാജ്യത്ത്‌ നിയമിച്ചേക്കാം. ഒറ്റപ്പെട്ട പ്രദേശങ്ങളിലോ ഉൾപ്രദേശങ്ങളിലോ വേല വിപുലപ്പെടുത്തുന്നതിനോ പ്രവർത്തനം നടന്നിട്ടില്ലാത്തിടത്ത്‌ പ്രസംഗിക്കുന്നതിനോ ആയി ഇവരിൽ ചിലരെ താത്‌കാലിക പ്രത്യേക പയനിയർമാരായി നിയമിച്ചേക്കാം.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ഇപ്പോൾ ഐക്യനാടുകളിൽ നടത്തുന്ന ഈ സ്‌കൂൾ 2012 സെപ്‌റ്റംബർ മുതൽ ലോകമെങ്ങുമുള്ള തിരഞ്ഞെടുക്കപ്പെട്ട ബ്രാഞ്ച്‌ പ്രദേശങ്ങളിലും നടത്തും. സാധാരണഗതിയിൽ, ഒരു സമ്മേളനഹാളോ രാജ്യഹാളോ ആയിരിക്കും വേദി.

യോഗ്യത: 25-നും 50-നും ഇടയ്‌ക്കു പ്രായമുള്ള, നല്ല ആരോഗ്യമുള്ള, ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിക്കാൻ സാഹചര്യം അനുവദിക്കുന്ന, “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന മനോഭാവമുള്ള ദമ്പതികൾ. (യെശ. 6:⁠8) അവർ വിവാഹിതരായിട്ട്‌ കുറഞ്ഞത്‌ രണ്ടു വർഷം കഴിഞ്ഞിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടു വർഷമായി മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുകയും വേണം. ഭർത്താവ്‌ കുറഞ്ഞത്‌ രണ്ടു വർഷമായി മൂപ്പനോ ശുശ്രൂഷാദാസനോ ആയി സേവിക്കുന്ന വ്യക്തിയായിരിക്കണം.

പങ്കെടുക്കാൻ എന്തു ചെയ്യണം: പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള യോഗം ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ഉണ്ടായിരിക്കും. നിങ്ങൾക്ക്‌ ഈ ക്ലാസ്സിൽ പങ്കെടുക്കണമെന്ന്‌ ആഗ്രഹമുണ്ടായിരിക്കുകയും നിങ്ങളുടെ രാജ്യത്തെ കൺവെൻഷനുകളിൽ ഈ യോഗം ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ബ്രാഞ്ച്‌ ഓഫീസിന്‌ എഴുതുക.

“ജീവിതത്തെ മാറ്റിമറിച്ച എട്ട്‌ ആഴ്‌ചകൾ; കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക്‌ മഹത്തായ ഒരു അവസരം! സമനിലയോടെയുള്ള ഒരു ജീവിതം നയിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. സമയം ബുദ്ധിപൂർവം വിനിയോഗിക്കാൻ അത്‌ ഞങ്ങളെ സഹായിക്കും.”—എറിക്കും കൊറീനയും (താഴെ), ആദ്യ ക്ലാസ്‌, 2011.

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ

ലക്ഷ്യം: ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വയൽമിഷനറിമാരായി സേവിക്കുന്നതിനുവേണ്ടി പരിശീലിപ്പിക്കുക. കൂടാതെ, സഞ്ചാരമേൽവിചാരകന്മാരെയും ബെഥേൽ അംഗങ്ങളെയും ഈ സ്‌കൂൾ പരിശീലിപ്പിക്കുന്നുണ്ട്‌. പ്രസംഗപ്രവർത്തനവും ബ്രാഞ്ചിന്റെ പ്രവർത്തനവും ഊർജിതമാക്കുകയാണ്‌ ലക്ഷ്യം.

ദൈർഘ്യം: അഞ്ചു മാസം.

സ്ഥലം: ന്യൂയോർക്കിലെ (യു.എ⁠സ്‌.എ.) പാറ്റേർസണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസകേന്ദ്രം.

യോഗ്യത: പ്രത്യേകപയനിയർമാർ, സഞ്ചാരമേൽവിചാരകന്മാർ, ബെഥേൽ അംഗങ്ങൾ, ഈ സ്‌കൂളിൽ പങ്കെടുത്തിട്ടില്ലാത്ത വയൽമിഷനറിമാർ എന്നിങ്ങനെ പ്രത്യേകമുഴുസമയസേവനത്തിന്റെ ഏതെങ്കിലും ഒരു വശത്ത്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദമ്പതികൾ. കുറഞ്ഞത്‌ കഴിഞ്ഞ മൂന്നു വർഷമായി അവർ ഒരുമിച്ച്‌ പ്രത്യേക മുഴുസമയശുശ്രൂഷയിൽ പ്രവർത്തിച്ചിരിക്കണം. ഇംഗ്ലീഷ്‌ നന്നായി സംസാരിക്കാനും വായിക്കാനും ​എഴുതാനും അറിയുന്നവർ ആയിരി​ക്കേണ്ടതുണ്ട്‌.

പങ്കെടുക്കാൻ എന്തു ചെയ്യണം: അപേക്ഷ സമർപ്പിക്കാൻ ദമ്പതികളെ രാജ്യത്തെ ബ്രാഞ്ച്‌ കമ്മിറ്റി ക്ഷണിക്കും.

ഐക്യനാടുകളിൽനിന്നുള്ള ലാദെയും മൊനീക്കും ഇപ്പോൾ ആഫ്രിക്കയിൽ സേവിക്കുന്നു. “ലോകത്തിന്റെ ഏതു കോണിൽ പോകാനും അരയും തലയും മുറുക്കി പ്രിയ സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാനും ഗിലെയാദ്‌ സ്‌കൂൾ ഞങ്ങളെ ഒരുക്കി,” ലാദെ പറയുന്നു.

മൊനീക്കിന്റെ വാക്കുകൾ: “ദൈവവചനത്തിൽനിന്നു പഠിച്ച കാര്യങ്ങൾ ബാധകമാക്കുമ്പോൾ നിയമനത്തിൽ വർധിച്ച സന്തോഷം അനുഭവിക്കാൻ എനിക്കു കഴിയുന്നു. ആ സന്തോഷത്തെ യഹോവയുടെ സ്‌നേഹത്തിന്റെ കൂടുതലായ തെളിവായിട്ടാണ്‌ ഞാൻ കാണുന്നത്‌.”

ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കും ഉള്ള സ്‌കൂൾ

ലക്ഷ്യം: ബെഥേൽ ഭവനങ്ങളുടെ കാര്യങ്ങൾ നോക്കിനടത്താനും സഭകളെ ബാധിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനും സർക്കിട്ടുകളുടെയും ഡിസ്‌ട്രിക്‌റ്റുകളുടെയും മേൽനോട്ടം വഹിക്കാനും പ്രസിദ്ധീകരണങ്ങളുടെ പരിഭാഷ, അച്ചടി, കയറ്റി അയയ്‌ക്കൽ എന്നിവ കൈകാര്യം ചെയ്യാനും ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിക്കുന്നവർക്ക്‌ കൂടുതൽ പരിശീലനം നൽകുക.

ദൈർഘ്യം: രണ്ടു മാസം.

സ്ഥലം: ന്യൂയോർക്കിലെ (യു.എ⁠സ്‌.എ.) പാറ്റേർസണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസകേന്ദ്രം.

യോഗ്യത: സഹോദരൻ ബ്രാഞ്ച്‌ കമ്മിറ്റി അംഗമോ കൺട്രി കമ്മിറ്റി അംഗമോ ആ പദവിയിലേക്കു നിയമിക്കപ്പെടുന്ന വ്യക്തിയോ ആയിരിക്കണം.

പങ്കെടുക്കാൻ എന്തു ചെയ്യണം: സഹോദരന്മാരെയും അവരുടെ ഭാര്യമാരെയും ഭരണസംഘം ക്ഷണിക്കും.

25-ാമത്തെ ക്ലാസ്സിൽ പങ്കെടുത്ത ലോയലും കാരയും നൈജീരിയയിൽ സേവിക്കുന്നു. “ഞാൻ എത്ര തിരക്കുള്ളവനായിരുന്നാലും എനിക്ക്‌ ഏത്‌ ഉത്തരവാദിത്വം ലഭിച്ചാലും യഹോവയെ പ്രസാദിപ്പിക്കാനുള്ള താക്കോൽ ആത്മീയതയാണെന്ന്‌ (ആ ക്ലാസ്‌ ) എന്നെ ഓർമപ്പെടുത്തി. മറ്റുള്ളവരോട്‌ ഇടപെടുമ്പോൾ, യഹോവ തന്റെ ദാസരോടു കാണിക്കുന്ന സ്‌നേഹം അനുകരിക്കേണ്ടത്‌ എത്ര പ്രധാനമാണെന്നും ഈ ക്ലാസ്‌ ഞങ്ങളെ പഠിപ്പിച്ചു,” ലോയൽ പറയുന്നു.

“എന്റെ ഹൃദയത്തെ സ്‌പർശിച്ച ഒരു ആശയം ഇതാണ്‌: ഒരു കാര്യം ലളിതമായി വിശദീകരിക്കാൻ എനിക്കു സാധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു മുമ്പ്‌ ഞാൻ ആ വിഷയം പഠിക്കേണ്ടതുണ്ട്‌,” കാരയുടെ വാക്കുകളാണിത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക