അടിക്കുറിപ്പ്
a ഗർഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കിലോ? അല്ലെങ്കിൽ, ഗർഭത്തിൽ പല ഭ്രൂണങ്ങൾ വളരുന്നെങ്കിലോ? ഗർഭത്തിൽ വളരുന്ന ഭ്രൂണത്തെയോ ശിശുവിനെയോ നശിപ്പിക്കുന്നത് മനഃപൂർവമുള്ള ഗർഭച്ഛിദ്രമാണ്. ടെസ്റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെ ഗർഭംധരിക്കുമ്പോൾ രണ്ടോ മൂന്നോ അതിലധികമോ ഗർഭസ്ഥശിശുക്കൾ ഉണ്ടാകുന്നതു സാധാരണമാണ്. മാസം തികയാതെയുള്ള പ്രസവം, അമ്മയ്‌ക്കുണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ അപകടസാധ്യതകൾ അതിനുണ്ട്. പല ശിശുക്കളെ ഗർഭത്തിൽ വഹിക്കുന്ന സ്‌ത്രീയോട് അതിൽ ചിലതിനെ നശിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത് മനഃപൂർവമുള്ള ഗർഭച്ഛിദ്രമാണ്, കൊലപാതകത്തിനു തുല്യം.—പുറ. 21:22, 23, NW; സങ്കീ. 139:16.