അടിക്കുറിപ്പ്
a തന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള വിവരണത്തിൽ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു പടിപടിയായാണു കാര്യങ്ങൾ അവതരിപ്പിച്ചത്. ആദ്യം, ‘വിശ്വസ്തനും വിവേകിയുമായ അടിമയെക്കുറിച്ച്,’ അതായത് നേതൃത്വമെടുക്കുന്ന ചെറിയ കൂട്ടം അഭിഷിക്തസഹോദരന്മാരെക്കുറിച്ച്, യേശു പറഞ്ഞു. (മത്താ. 24:45-47) അതിനു ശേഷം, സ്വർഗീയപ്രത്യാശയുള്ള എല്ലാവർക്കും ബാധകമാകുന്ന ദൃഷ്ടാന്തങ്ങൾ പറഞ്ഞു. (മത്താ. 25:1-30) അവസാനമായി, ക്രിസ്തുവിന്റെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നവരും ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവരും ആയ ആളുകളെക്കുറിച്ച് പറഞ്ഞു. (മത്താ. 25:31-46) അതുപോലെതന്നെ, യഹസ്കേൽ പ്രവചനത്തിന്റെ ആധുനികകാലനിവൃത്തി ആദ്യം വിരൽ ചൂണ്ടുന്നതു സ്വർഗീയപ്രത്യാശയുള്ളവരിലേക്കാണ്. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരെ കുറിക്കാൻ പത്തുഗോത്രരാജ്യത്തെ സാധാരണയായി ഉപയോഗിക്കാറില്ലെങ്കിലും, ആ പ്രവചനത്തിൽ കോലുകൾ ഒന്നായിത്തീരുന്നത്, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർക്കും സ്വർഗീയപ്രത്യാശയുള്ളവർക്കും ഇടയിൽ ഉള്ള ഐക്യത്തെ ഓർമിപ്പിക്കുന്നു.