അടിക്കുറിപ്പ്
a ആഹാരത്തിനുവേണ്ടി മൃഗങ്ങളെ വേട്ടയാടാനോ വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായോ തോക്കു സൂക്ഷിക്കാൻ ഒരു ക്രിസ്ത്യാനി തീരുമാനിച്ചേക്കാം. എന്നാൽ അത് ഉപയോഗിക്കാത്ത സമയത്ത് അതിൽനിന്ന് വെടിയുണ്ടകൾ എടുത്തുമാറ്റി വെക്കുന്നതു നല്ലതായിരിക്കും. അതിന്റെ ഭാഗങ്ങൾ അഴിച്ചുമാറ്റിവെക്കുന്നെങ്കിൽ ഏറെ നല്ലത്. എന്നിട്ട് അതു സുരക്ഷിതമായി ഒരിടത്ത് പൂട്ടിവെക്കുക. ഇനി, ഒരു തോക്കു കൈവശം വെക്കുന്നതു നിയമപരമല്ലെങ്കിലോ മറ്റ് ഏതെങ്കിലും വിധത്തിൽ അതിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലോ എന്തു ചെയ്യും? അപ്പോൾ ക്രിസ്ത്യാനികൾ ആ നിയമങ്ങൾ അനുസരിക്കണം.—റോമ. 13:1.