അടിക്കുറിപ്പ്
a ചില ബൈബിൾഭാഷാന്തരങ്ങളിൽ കാണുന്ന യോഹന്നാൻ 7:53–8:11-ലെ വിവരണം മൂലയെഴുത്തുകളുടെ ഭാഗമല്ലായിരുന്നെന്നും അതു കൂട്ടിച്ചേർത്തതാണെന്നും പല ആളുകൾക്കും അറിയില്ല. ആ വിവരണത്തിന്റെ അടിസ്ഥാനത്തിൽ, പാപം ചെയ്യാത്ത ഒരു വ്യക്തിക്കേ വ്യഭിചാരം ചെയ്തതിന്റെ പേരിൽ മറ്റൊരാളെ വിധിക്കാൻ അർഹതയുള്ളൂ എന്നു ചിലർ വാദിക്കുന്നു. പക്ഷേ, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഒരാൾ മറ്റൊരാളുടെ ഭാര്യയോടുകൂടെ കിടക്കുന്നതു കണ്ടാൽ ഇരുവരെയും, ആ സ്ത്രീയെയും ഒപ്പം കിടന്ന പുരുഷനെയും, നിങ്ങൾ കൊല്ലണം.”—ആവ. 22:22.