അടിക്കുറിപ്പ്
a നമ്മൾ യഹോവയോടു വിശ്വസ്തരായിരിക്കുമോ, അതോ സാത്താന്റെ തന്ത്രങ്ങളിൽ കുടുങ്ങി ദൈവത്തിൽനിന്ന് അകന്നുപോകുമോ? ഈ ചോദ്യത്തിന്റെ ഉത്തരം ആശ്രയിച്ചിരിക്കുന്നത്, നമ്മൾ നേരിടുന്ന പരിശോധനകളുടെ തീവ്രതയെയല്ല, പകരം നമ്മുടെ ഹൃദയത്തെ എത്ര നന്നായി കാത്തുസൂക്ഷിക്കുന്നു എന്നതിനെയാണ്. “ഹൃദയം” എന്നു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? നമ്മുടെ ഹൃദയം ദുഷിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നത് എങ്ങനെ? നമുക്ക് എങ്ങനെ അത് കാത്തുസൂക്ഷിക്കാം? ഈ ലേഖനം പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തരുന്നു.