അടിക്കുറിപ്പ്
a യേശു ഭൂമിയിലായിരുന്നപ്പോൾ യഹോവ മൂന്നു തവണ സ്വർഗത്തിൽനിന്ന് സംസാരിച്ചു. ഒരു സന്ദർഭത്തിൽ, തന്റെ മകൻ പറയുന്നതു ശ്രദ്ധിക്കണം എന്ന് യഹോവ ക്രിസ്തുവിന്റെ അനുഗാമികളോട് ആവശ്യപ്പെട്ടു. ഇന്നും യഹോവ നമ്മളോടു സംസാരിക്കുന്നുണ്ട്. എങ്ങനെ? തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും. ദൈവവചനത്തിൽ യേശുവിന്റെ പഠിപ്പിക്കലുകൾ ഉൾപ്പെടുന്നുണ്ട്. യഹോവയും യേശുവും പറയുന്നതു ശ്രദ്ധിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നു മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും.