അടിക്കുറിപ്പ്
b പദപ്രയോഗങ്ങളുടെ വിശദീകരണം: ലൈംഗികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ മുതിർന്ന ഒരാൾ ഒരു കുട്ടിയെ ഉപയോഗിക്കുന്നതിനെയാണു കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം അഥവാ ബാലലൈംഗിക പീഡനം എന്നു പറയുന്നത്. ബാലപീഡനമെന്നും പറയാറുണ്ട്. അതിൽ ലൈംഗികവേഴ്ച, അധരസംഭോഗം, ഗുദസംഭോഗം തുടങ്ങിയവയും ജനനേന്ദ്രിയങ്ങൾ, സ്തനങ്ങൾ, പൃഷ്ഠഭാഗം എന്നിവ തഴുകുന്നതും മറ്റു ലൈംഗികവൈകൃതങ്ങളും ഉൾപ്പെടുന്നുണ്ട്. ഇരകളിൽ മിക്കവരും പെൺകുട്ടികളാണെങ്കിലും അനേകം ആൺകുട്ടികളും ഇതിന് ഇരകളായിട്ടുണ്ട്. കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നത് കൂടുതലും പുരുഷന്മാരാണെങ്കിലും ചില സ്ത്രീകളും അങ്ങനെ ചെയ്തിട്ടുണ്ട്.