അടിക്കുറിപ്പ്
a നുണയുടെ അപ്പനായ സാത്താന്റെ അധീനതയിലുള്ള ഒരു ലോകത്തിലാണു നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് സത്യത്തിൽ നടക്കുന്നതു നമുക്കു വളരെ ബുദ്ധിമുട്ടാണ്. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്ത് ജീവിച്ചിരുന്ന ക്രിസ്ത്യാനികളും ഇതേ പ്രശ്നം നേരിട്ടു. അവരെയും നമ്മളെയും സഹായിക്കാനായി യഹോവ മൂന്നു കത്തുകൾ എഴുതാൻ അപ്പോസ്തലനായ യോഹന്നാനെ പ്രചോദിപ്പിച്ചു. സത്യത്തിന്റെ പാതയിലെ തടസ്സങ്ങൾ മനസ്സിലാക്കാനും അവ മറികടക്കാനും ആ കത്തുകൾ പരിശോധിക്കുന്നതു നമ്മളെ സഹായിക്കും.