അടിക്കുറിപ്പ്
a സർവസാധ്യതയും അനുസരിച്ച്, “യേശു സ്നേഹിച്ച ശിഷ്യൻ” എന്നു വിളിച്ചിരിക്കുന്നത് അപ്പോസ്തലനായ യോഹന്നാനെയാണ്. (യോഹ. 21:7) യേശുവിന്റെ കൂടെയായിരുന്ന സമയത്തുതന്നെ യോഹന്നാന് പല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്? അനേകവർഷങ്ങൾ കഴിഞ്ഞ് വാർധക്യത്തിൽ എത്തിയതിനു ശേഷം സ്നേഹത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ എഴുതാൻ യഹോവ യോഹന്നാനെ ഉപയോഗിച്ചു. ഈ ലേഖനത്തിൽ നമ്മൾ യോഹന്നാൻ എഴുതിയ ചില കാര്യങ്ങളും അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം എന്നും ചർച്ച ചെയ്യും.