അടിക്കുറിപ്പ്
a യഹോവ നമ്മളെ ശക്തീകരിക്കുമെന്നും യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുന്നതോ നമുക്കു സ്ഥിരമായ ഹാനി വരുത്തുന്നതോ ആയ എല്ലാ കാര്യങ്ങളിൽനിന്നും നമ്മളെ സംരക്ഷിക്കുമെന്നും ബൈബിൾ ഉറപ്പുതരുന്നു. ഈ ലേഖനത്തിൽ നമ്മൾ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: നമുക്ക് യഹോവയിൽനിന്നുള്ള സംരക്ഷണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? യഹോവ നമ്മളെ എങ്ങനെയാണു സംരക്ഷിക്കുന്നത്? യഹോവയുടെ സഹായത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം?