അടിക്കുറിപ്പ്
a നമ്മൾ അപൂർണരായതുകൊണ്ട് സഹോദരങ്ങളെ വേദനിപ്പിക്കുന്ന രീതിയിൽ നമ്മൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്തേക്കാം. അങ്ങനെ സംഭവിച്ചാൽ എന്തു ചെയ്യും? കഴിവതും ആ സഹോദരനുമായിട്ടു സമാധാനത്തിലാകാൻ നമ്മൾ ശ്രമിക്കുമോ? നമ്മൾ എത്രയും പെട്ടെന്നു ക്ഷമ ചോദിക്കുമോ? അതോ ‘അവർക്കു വിഷമമായെങ്കിൽ അത് അവരുടെ കുഴപ്പമാണ്, അല്ലാതെ എന്റെ കുറ്റമല്ല’ എന്ന് ചിന്തിക്കുമോ? ഇനി, മറ്റുള്ളവർ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ നമ്മൾ പെട്ടെന്ന് അസ്വസ്ഥരാകാറുണ്ടോ? എന്നിട്ട് അതിനെ ന്യായീകരിച്ചുകൊണ്ട് ‘ഞാൻ ഇങ്ങനെയാ, ഇതാണ് എന്റെ രീതി’ എന്നൊക്കെ പറഞ്ഞ് മാറ്റം വരുത്താൻ വിസമ്മതിക്കുമോ? അതോ ‘എനിക്കു മാറ്റം വരുത്തേണ്ടതുണ്ട്’ എന്നു സമ്മതിക്കുമോ?