അടിക്കുറിപ്പ്
c ചിത്രക്കുറിപ്പ്: ബൈബിൾപഠനം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മാറ്റിയേക്കാമെന്നു കാണുക. തുടക്കത്തിൽ ആ വ്യക്തിക്കു ജീവിതത്തിൽ ഒരു ഉദ്ദേശ്യമില്ലാത്തതുപോലെ കാണപ്പെടുന്നു. അദ്ദേഹത്തിന് യഹോവയെ അറിയില്ല. തുടർന്ന് സാക്ഷികൾ പ്രസംഗപ്രവർത്തനത്തിനിടെ അദ്ദേഹത്തെ കണ്ടുമുട്ടുന്നു. അദ്ദേഹം ഒരു ബൈബിൾപഠനത്തിനു സമ്മതിക്കുന്നു. പഠിച്ച കാര്യങ്ങൾ, യഹോവയ്‌ക്കു സമർപ്പിച്ച് സ്‌നാനമേൽക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിക്കുന്നു. തുടർന്ന് അദ്ദേഹവും, ക്രിസ്‌തുശിഷ്യരായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്നു. അവസാനം അവരെല്ലാവരും സന്തോഷത്തോടെ പറുദീസയിൽ ജീവിക്കുന്നു.