അടിക്കുറിപ്പ്
a കുടുംബത്തിലെ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വങ്ങൾ തിരിച്ചറിഞ്ഞ് പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാലേ ഒരു കുടുംബം സന്തോഷത്തോടെ മുന്നോട്ടു പോകുകയുള്ളൂ. അങ്ങനെയൊരു കുടുംബത്തിൽ അപ്പൻ സ്നേഹത്തോടെ നേതൃത്വമെടുക്കും, അമ്മ അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കും, മക്കൾ അവരെ രണ്ടു പേരെയും സന്തോഷത്തോടെ അനുസരിക്കും. യഹോവയുടെ കുടുംബത്തിന്റെ കാര്യത്തിലും അതു സത്യമാണ്. നമ്മുടെ ദൈവത്തിനു നമ്മളെക്കുറിച്ച് ഒരു ഉദ്ദേശ്യമുണ്ട്. നമ്മൾ അതിനോടു പൂർണമായി സഹകരിക്കുന്നെങ്കിൽ നമുക്ക് എന്നെന്നും യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാനാകും.