അടിക്കുറിപ്പ്
a നമ്മൾ യഹോവയെ ഒരുപാടു സ്നേഹിക്കുന്നു. യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യഹോവ വിശുദ്ധനാണ്. തന്റെ ആരാധകരും വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. എന്നാൽ അപൂർണമനുഷ്യരെക്കൊണ്ട് അതിനു കഴിയുമോ? കഴിയും. നമ്മുടെ എല്ലാ പ്രവർത്തനങ്ങളിലും നമുക്കു വിശുദ്ധരായിരിക്കാൻ കഴിയും. അത് എങ്ങനെ സാധിക്കുമെന്നു മനസ്സിലാക്കാൻ, അപ്പോസ്തലനായ പത്രോസ് സഹവിശ്വാസികൾക്കു കൊടുത്ത ഉപദേശവും അതുപോലെ യഹോവ പുരാതന ഇസ്രായേല്യർക്കു കൊടുത്ത നിർദേശങ്ങളും നമുക്ക് ഇപ്പോൾ പഠിക്കാം.