അടിക്കുറിപ്പ്
a 2022-ലെ വാർഷികവാക്യം എടുത്തിരിക്കുന്നതു സങ്കീർത്തനം 34:10-ൽ നിന്നാണ്: “യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല.” യഹോവയുടെ വിശ്വസ്തരായ ദാസന്മാരിൽ പലരും സാമ്പത്തികമായി അധികമൊന്നും ഇല്ലാത്തവരാണ്. ആ സ്ഥിതിക്ക്, അവരുടെ കാര്യത്തിൽ “ഒരു നന്മയ്ക്കും കുറവുണ്ടാകില്ല” എന്ന് എങ്ങനെ പറയാനാകും? ഈ വാക്യത്തിന്റെ അർഥം മനസ്സിലാക്കുന്നതു നമുക്കു നേരിടാൻപോകുന്ന ബുദ്ധിമുട്ടേറിയ സമയത്തിനുവേണ്ടി ഒരുങ്ങാൻ നമ്മളെ എങ്ങനെ സഹായിക്കും?