അടിക്കുറിപ്പ്
a യഹോവ നമുക്കു വളരെ നല്ല ഒരു പ്രത്യാശ തന്നിട്ടുണ്ട്. ആ പ്രത്യാശ നമുക്ക് ഉത്സാഹം പകരുന്നു. ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാതെ എല്ലാം മാറുന്ന ഒരു കാലം വരുമെന്നു വിശ്വസിക്കാൻ അതു നമ്മളെ സഹായിക്കുന്നു. എന്തെല്ലാം പ്രയാസങ്ങളുണ്ടായാലും ദൈവത്തോടു വിശ്വസ്തരായി നിൽക്കാൻ വേണ്ട ശക്തി അതു നമുക്കു തരുന്നു. കൂടാതെ നമ്മുടെ ചിന്തകളെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ ആശയങ്ങൾക്കു പിന്നാലെ പോകുന്നതിൽനിന്ന് അതു നമ്മളെ സംരക്ഷിക്കുന്നു. നമ്മുടെ പ്രത്യാശ ശക്തമാക്കി നിറുത്താനുള്ള കാരണങ്ങളല്ലേ ഇവയെല്ലാം? അതെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ പഠിക്കുന്നത്.