നിങ്ങളെ ക്ഷണിക്കുന്നു നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?
എന്തിനു വേണ്ടിയാണു ക്ഷണിക്കുന്നത്? യഹോവയുടെ സാക്ഷികളുടെ ഏറ്റവും പ്രധാനപ്പെട്ട വാർഷിക യോഗത്തിൽ—കർത്താവിന്റെ സന്ധ്യാഭക്ഷണത്തെ അടിസ്ഥാനമാക്കി നടത്തുന്ന ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരക ആചരണത്തിൽ—സംബന്ധിക്കാൻ. മത്തായിയുടെ വിവരണത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം.”—മത്തായി 26:26-28.
ഈ വർഷത്തെ കർത്താവിന്റെ സന്ധ്യാഭക്ഷണ ആചരണ വേളയിൽ ഈ വാക്കുകളുടെ അർഥം വിശദീകരിക്കപ്പെടും. മാർച്ച് 28 വ്യാഴാഴ്ച സൂര്യാസ്തമയ ശേഷമായിരിക്കും അതു നടത്തപ്പെടുക. നിങ്ങൾ അവിടെ ഉണ്ടായിരിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ഈ യോഗം നടക്കുന്ന കൃത്യ സ്ഥലവും സമയവും നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചറിയുക. നിങ്ങൾക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കും. (g02 3/8)