വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 116 പേ. 268-പേ. 269 ഖ. 1
  • താഴ്‌മ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താഴ്‌മ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നു
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • അവസാന പെസഹാ വേളയിൽ താഴ്‌മ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ഏറ്റവും മഹാനായ മനുഷ്യൻ ഒരു എളിയ സേവനം ചെയ്യുന്നു
    വീക്ഷാഗോപുരം—1999
  • മഹദ്‌ഗുരു മററാളുകളെ സേവിച്ചു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • മഹാനായ അധ്യാപകൻ മറ്റുള്ളവരെ സേവിച്ചു
    മഹാനായ അധ്യാപകനിൽനിന്ന്‌ പഠിക്കാം!
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 116 പേ. 268-പേ. 269 ഖ. 1
അപ്പോസ്‌തലന്മാരെ താഴ്‌മ പഠിപ്പിക്കാൻ യേശു അവരുടെ കാലുകൾ കഴുകുന്നു

അധ്യായം 116

താഴ്‌മ​യെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നു

മത്തായി 26:20; മർക്കോസ്‌ 14:17; ലൂക്കോസ്‌ 22:14-18; യോഹ​ന്നാൻ 13:1-17

  • യേശു അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം അവസാ​നത്തെ പെസഹ ഭക്ഷിക്കു​ന്നു

  • അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകി​ക്കൊണ്ട്‌ യേശു ഒരു പാഠം പഠിപ്പി​ക്കു​ന്നു

യേശു​വി​ന്റെ നിർദേ​ശ​പ്ര​കാ​രം, പെസഹ​യ്‌ക്കു​വേണ്ട ഒരുക്കങ്ങൾ നടത്താ​നാ​യി പത്രോ​സും യോഹ​ന്നാ​നും യരുശ​ലേ​മിൽ എത്തി. പിന്നീട്‌ യേശു​വും പത്ത്‌ അപ്പോ​സ്‌ത​ല​ന്മാ​രും യരുശ​ലേ​മി​ലേക്കു പോകു​ന്നു. ഉച്ചകഴിഞ്ഞ സമയം. സൂര്യൻ പടിഞ്ഞാ​റൻ ചക്രവാ​ളം ലക്ഷ്യമാ​ക്കി നീങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യേശു​വും ശിഷ്യ​ന്മാ​രും ഒലിവു​മല ഇറങ്ങു​ക​യാണ്‌. അവി​ടെ​നിന്ന്‌ കാണാൻ കഴിയുന്ന പകൽസ​മ​യത്തെ മനോ​ഹ​ര​മായ ദൃശ്യങ്ങൾ, യേശു പിന്നെ കാണു​ന്നത്‌ പുനരു​ത്ഥാ​ന​ത്തി​നു ശേഷമാണ്‌.

പെട്ടെ​ന്നു​ത​ന്നെ യേശു​വും കൂട്ടരും നഗരത്തി​ലെ​ത്തു​ന്നു. പെസഹ ഒരുക്കി​യി​രി​ക്കുന്ന വീട്ടി​ലേക്ക്‌ അവർ പോകു​ന്നു. മുകളി​ലത്തെ ആ വലിയ മുറി​യി​ലേ​ക്കുള്ള ഗോവ​ണി​പ്പ​ടി​കൾ കയറി​ച്ചെ​ല്ലു​മ്പോൾ എല്ലാം ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നത്‌ അവർ കാണുന്നു. യേശു​വി​നും അപ്പോ​സ്‌ത​ല​ന്മാർക്കും​വേണ്ടി മാത്ര​മാണ്‌ ഈ ഭക്ഷണം ഒരുക്കി​യി​രി​ക്കു​ന്നത്‌. ഈ അവസര​ത്തി​നാ​യി യേശു കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. യേശു ഇങ്ങനെ പറയുന്നു: “കഷ്ടത അനുഭ​വി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോ​ടൊ​പ്പം ഈ പെസഹ കഴിക്ക​ണ​മെ​ന്നത്‌ എന്റെ വലി​യൊ​രു ആഗ്രഹ​മാ​യി​രു​ന്നു.”​—ലൂക്കോസ്‌ 22:15.

പെസഹ ആചരണ​ത്തി​നി​ടെ വീഞ്ഞു​പാ​ത്രങ്ങൾ കൈമാ​റുന്ന ഒരു രീതി പണ്ടുമു​തലേ ഉള്ളതാണ്‌. ഇപ്പോൾ യേശു ഒരു പാനപാ​ത്രം വാങ്ങി നന്ദി പറഞ്ഞിട്ട്‌ ഇങ്ങനെ പറയുന്നു: “ഇതു വാങ്ങി നിങ്ങൾ ഓരോ​രു​ത്ത​രും അടുത്ത​യാൾക്കു കൈമാ​റുക. ഇനി ദൈവ​രാ​ജ്യം വരുന്ന​തു​വരെ മുന്തി​രി​വ​ള്ളി​യു​ടെ ഈ ഉത്‌പന്നം ഞാൻ കുടി​ക്കില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (ലൂക്കോസ്‌ 22:17, 18) യേശു​വി​ന്റെ മരണം അടു​ത്തെന്ന്‌ ഇതിൽനിന്ന്‌ വ്യക്തമാണ്‌.

പെസഹ ആചരണ​ത്തി​നി​ടെ അസാധാ​ര​ണ​മായ ഒരു കാര്യം യേശു ചെയ്യുന്നു. തന്റെ പുറങ്കു​പ്പാ​യം അഴിച്ചു​വെച്ച്‌ ഒരു തോർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റുന്നു. എന്നിട്ട്‌ ഒരു പാത്ര​ത്തിൽ വെള്ളം എടുക്കു​ന്നു. വിരു​ന്നു​കാ​രു​ടെ കാലുകൾ കഴുകി സ്വീക​രി​ക്കുന്ന ഒരു രീതി അന്നുണ്ടാ​യി​രു​ന്നു. ഒരുപക്ഷേ വേലക്കാ​ര​നാ​യി​രി​ക്കും അതു ചെയ്യു​ന്നത്‌. (ലൂക്കോസ്‌ 7:44) എന്നാൽ ഇവിടെ ഇപ്പോൾ ഒരു ആതി​ഥേയൻ ഇല്ല. അതു​കൊണ്ട്‌ ഈ സേവനം യേശു​തന്നെ ചെയ്യുന്നു. അപ്പോ​സ്‌ത​ല​ന്മാ​രിൽ ആർക്കു​വേ​ണ​മെ​ങ്കി​ലും ഇതു ചെയ്യാ​മാ​യി​രു​ന്നു. പക്ഷേ ആരും ഇതു ചെയ്യു​ന്നില്ല. ശിഷ്യ​ന്മാർക്ക്‌ ഇടയിൽ എന്തെങ്കി​ലും ശത്രു​ത​യു​ള്ള​തു​കൊ​ണ്ടാ​ണോ? കാര്യം എന്തായാ​ലും, യേശു അവരുടെ കാലുകൾ കഴുകാൻ തുടങ്ങി​യ​പ്പോൾ അവർക്കു നാണ​ക്കേടു തോന്നി.

യേശു പത്രോ​സി​ന്റെ അടുത്ത്‌ വന്നപ്പോൾ യേശു​വി​നെ തടഞ്ഞു​കൊണ്ട്‌ “അങ്ങ്‌ എന്റെ കാലു കഴുകാൻ ഞാൻ ഒരിക്ക​ലും സമ്മതി​ക്കില്ല” എന്നു പത്രോസ്‌ പറഞ്ഞു. അപ്പോൾ യേശു, “കാലു കഴുകാൻ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കിൽ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവു​മില്ല” എന്നു പറഞ്ഞു. ഇതു കേട്ട പത്രോസ്‌ വികാ​ര​ഭ​രി​ത​നാ​യി യേശു​വി​നോട്‌ “കർത്താവേ, എന്റെ കാലു മാത്രമല്ല, എന്റെ കൈയും തലയും കൂടെ കഴുകി​ക്കോ” എന്നു പറഞ്ഞു. “കുളി കഴിഞ്ഞ​യാ​ളു​ടെ കാലു മാത്രം കഴുകി​യാൽ മതി. അയാൾ മുഴു​വ​നും ശുദ്ധി​യു​ള്ള​യാ​ളാണ്‌. നിങ്ങൾ ശുദ്ധി​യു​ള്ള​വ​രാണ്‌. എന്നാൽ എല്ലാവ​രു​മല്ല” എന്ന്‌ യേശു പറഞ്ഞു. ഈ മറുപടി കേട്ട്‌ പത്രോസ്‌ അതിശ​യി​ച്ചി​ട്ടു​ണ്ടാ​കി​ല്ലേ?​—യോഹ​ന്നാൻ 13:8-10.

യേശു യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ ഉൾപ്പെടെ 12 ശിഷ്യ​ന്മാ​രു​ടെ​യും കാലുകൾ കഴുകു​ന്നു. പുറങ്കു​പ്പാ​യം ഇട്ട്‌ വീണ്ടും മേശയ്‌ക്ക​രി​കിൽ ഇരിക്കുന്ന യേശു അവരോ​ടു ചോദി​ക്കു​ന്നു: “ഞാൻ എന്താണു ചെയ്‌ത​തെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ? നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌ ’ എന്നും വിളി​ക്കു​ന്നു​ണ്ട​ല്ലോ. അതു ശരിയാണ്‌. കാരണം ഞാൻ നിങ്ങളു​ടെ ഗുരു​വും കർത്താ​വും ആണ്‌. കർത്താ​വും ഗുരു​വും ആയ ഞാൻ നിങ്ങളു​ടെ കാലു കഴുകി​യെ​ങ്കിൽ നിങ്ങളും തമ്മിൽത്ത​മ്മിൽ കാലു കഴുകണം. ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തു​പോ​ലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണി​ച്ചു​ത​ന്ന​താണ്‌. സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അടിമ യജമാ​ന​നെ​ക്കാൾ വലിയ​വനല്ല. അയയ്‌ക്ക​പ്പെ​ട്ടവൻ അയച്ചവ​നെ​ക്കാൾ വലിയ​വ​നു​മല്ല. ഈ കാര്യ​ങ്ങ​ളെ​ല്ലാം മനസ്സി​ലാ​ക്കിയ നിങ്ങൾ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​കൂ​ടെ ചെയ്‌താൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.”​—യോഹ​ന്നാൻ 13:12-17.

എളിയ സേവന​ത്തി​ന്റെ എത്ര മനോ​ഹ​ര​മായ പാഠം! യേശു​വി​ന്റെ അനുഗാ​മി​കൾ തങ്ങൾ പ്രാധാ​ന്യ​മു​ള്ള​വ​രാ​ണെ​ന്നും മറ്റുള്ളവർ തങ്ങളെ പരിച​രി​ക്കേ​ണ്ട​വ​രാ​ണെ​ന്നും ചിന്തി​ച്ചു​കൊണ്ട്‌ ഒന്നാമ​നാ​കാൻ ആഗ്രഹി​ക്ക​രുത്‌. പകരം യേശു​വി​ന്റെ മാതൃക അവർ അനുക​രി​ക്കണം. അത്‌ കാലു കഴുകി​ക്കൊ​ണ്ടല്ല, മറിച്ച്‌ താഴ്‌മ​യോ​ടെ, പക്ഷപാതം കൂടാതെ മറ്റുള്ള​വർക്കു​വേണ്ടി മനസ്സോ​ടെ സേവനം ചെയ്‌തു​കൊ​ണ്ടാ​യി​രി​ക്കണം.

  • തന്റെ മരണം അടു​ത്തെന്ന്‌ പെസഹ ആചരി​ക്കു​ന്ന​തി​നി​ടെ യേശു അപ്പോ​സ്‌ത​ല​ന്മാർക്കു സൂചന നൽകി​യത്‌ എങ്ങനെ?

  • യേശു അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകി​യത്‌ അസാധാ​ര​ണ​മായ ഒരു കാര്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  • അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകി​ക്കൊണ്ട്‌ ചെയ്‌ത എളിയ സേവന​ത്തി​ലൂ​ടെ യേശു എന്തു പാഠമാ​ണു പഠിപ്പി​ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക