വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • jy അധ്യാ. 134 പേ. 304-പേ. 305 ഖ. 6
  • യേശു ജീവ​നോ​ടി​രി​ക്കു​ന്നു!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യേശു ജീവ​നോ​ടി​രി​ക്കു​ന്നു!
  • യേശു​—വഴിയും സത്യവും ജീവനും
  • സമാനമായ വിവരം
  • യേശു ജീവനോടിരിക്കുന്നു!
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • യേശു ജീവിച്ചിരിക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • “ഞാൻ കർത്താ​വി​നെ കണ്ടു”
    അവരുടെ വിശ്വാസം അനുകരിക്കുക
  • യേശു ഉയിർപ്പിക്കപ്പെടുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
കൂടുതൽ കാണുക
യേശു​—വഴിയും സത്യവും ജീവനും
jy അധ്യാ. 134 പേ. 304-പേ. 305 ഖ. 6
കല്ലറയിൽ ആരുമില്ലെന്നു കണ്ടപ്പോൾ സ്‌ത്രീകൾ ഞെട്ടിത്തരിച്ചു

അധ്യായം 134

യേശു ജീവ​നോ​ടി​രി​ക്കു​ന്നു!

മത്തായി 28:3-15; മർക്കോസ്‌ 16:5-8; ലൂക്കോസ്‌ 24:4-12; യോഹ​ന്നാൻ 20:2-18

  • യേശു ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു

  • യേശു​വി​ന്റെ കല്ലറയ്‌ക്കൽ നടന്ന സംഭവങ്ങൾ

  • യേശു സ്‌ത്രീ​ക​ളു​ടെ മുമ്പാകെ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു

കല്ലറയിൽ ആരുമി​ല്ലെന്നു കണ്ടപ്പോൾ ആ സ്‌ത്രീ​കൾ ഞെട്ടി​ത്ത​രി​ച്ചു​പോ​യി​രി​ക്കാം! മഗ്‌ദ​ല​ക്കാ​രി മറിയ “ശിമോൻ പത്രോ​സി​ന്റെ​യും യേശു​വി​നു പ്രിയ​പ്പെട്ട ശിഷ്യ​ന്റെ​യും,” അതായത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ​യും, അടു​ത്തേക്ക്‌ ഓടി. (യോഹ​ന്നാൻ 20:2) എന്നാൽ മറ്റു സ്‌ത്രീ​കൾ കല്ലറയു​ടെ അടുത്തു​വെച്ച്‌ ഒരു ദൂതനെ കാണുന്നു. അവർ കല്ലറയ്‌ക്കു​ള്ളിൽ കടന്ന​പ്പോൾ “വെളുത്ത നീളൻ കുപ്പായം” ധരിച്ച വേറൊ​രു ദൂത​നെ​യും കാണുന്നു.​—മർക്കോസ്‌ 16:5.

അവരിൽ ഒരു ദൂതൻ ഇങ്ങനെ പറയുന്നു: “പേടി​ക്കേണ്ടാ; സ്‌തം​ഭ​ത്തി​ലേറ്റി കൊന്ന യേശു​വി​നെ​യാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്ന​തെന്ന്‌ എനിക്ക്‌ അറിയാം. പക്ഷേ യേശു ഇവി​ടെ​യില്ല. യേശു പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ ഉയിർപ്പി​ക്ക​പ്പെട്ടു. അദ്ദേഹം കിടന്ന സ്ഥലം വന്ന്‌ കാണൂ. എന്നിട്ട്‌ വേഗം പോയി യേശു​വി​ന്റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറയുക: ‘യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീല​യിൽ എത്തും.’” (മത്തായി 28:5-7) ഇതു കേട്ട്‌ ‘പേടി​ച്ചു​വി​റച്ച്‌ അമ്പരന്നു​പോയ’ ആ സ്‌ത്രീ​കൾ കാര്യങ്ങൾ അറിയി​ക്കു​ന്ന​തി​നാ​യി ശിഷ്യ​ന്മാ​രു​ടെ അടുക്ക​ലേക്ക്‌ ഓടുന്നു.​—മർക്കോസ്‌ 16:8.

ഇപ്പോൾ പത്രോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും അടുത്ത്‌ എത്തിയ മറിയ ഒറ്റശ്വാ​സ​ത്തിൽ ഇങ്ങനെ പറയുന്നു: “അവർ കർത്താ​വി​നെ കല്ലറയിൽനിന്ന്‌ എടുത്തു​കൊ​ണ്ടു​പോ​യി. എവി​ടെ​യാ​ണു വെച്ചി​രി​ക്കു​ന്ന​തെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ.” (യോഹ​ന്നാൻ 20:2) ഇതു കേട്ട​തോ​ടെ പത്രോ​സും യോഹ​ന്നാ​നും കല്ലറയു​ടെ അടു​ത്തേക്കു ഓടുന്നു. യോഹ​ന്നാൻ ആദ്യം ഓടി കല്ലറയ്‌ക്കൽ എത്തുന്നു. കല്ലറയ്‌ക്കു​ള്ളി​ലേക്കു നോക്കു​മ്പോൾ തുണികൾ കാണുന്നു. എന്നാൽ യോഹ​ന്നാൻ അകത്തേക്കു കയറി​യില്ല.

എന്നാൽ പത്രോസ്‌ നേരെ കല്ലറയ്‌ക്കു​ള്ളി​ലേക്കു പോകു​ന്നു. അവിടെ ലിനൻതു​ണി​ക​ളും യേശു​വി​ന്റെ തലയിൽ കെട്ടി​യി​രുന്ന തുണി​യും കാണുന്നു. പുറകെ യോഹ​ന്നാ​നും കല്ലറയ്‌ക്കു​ള്ളിൽ കയറുന്നു. മറിയ പറഞ്ഞ കാര്യം ഇപ്പോൾ യോഹ​ന്നാൻ വിശ്വ​സി​ക്കു​ന്നു. യേശു കാര്യ​ങ്ങ​ളൊ​ക്കെ മുൻകൂ​ട്ടി പറഞ്ഞി​രു​ന്നെ​ങ്കി​ലും, യേശു ഉയിർത്തെ​ഴു​ന്നേ​റ്റെന്ന കാര്യം രണ്ടു പേരും മനസ്സി​ലാ​ക്കു​ന്നില്ല. (മത്തായി 16:21) ഒരു അമ്പര​പ്പോ​ടെ അവർ വീട്ടി​ലേക്കു മടങ്ങുന്നു. എന്നാൽ കല്ലറയു​ടെ അടു​ത്തേക്കു മടങ്ങിവന്ന മറിയ അവി​ടെ​ത്തന്നെ ഇരിക്കു​ന്നു.

യേശു ഉയിർത്തെ​ഴു​ന്നേ​റ്റെന്ന കാര്യം മറ്റു ശിഷ്യ​ന്മാ​രോ​ടു പറയു​ന്ന​തി​നു​വേണ്ടി പോയ സ്‌ത്രീ​കളെ യേശു വഴിയിൽ എതി​രേറ്റ്‌ ഇങ്ങനെ പറയുന്നു: “നമസ്‌കാ​രം.” അപ്പോൾ അവർ യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌ കാലിൽ കെട്ടി​പ്പി​ടിച്ച്‌ “വണങ്ങി”. യേശു അവരോ​ടു പറയുന്നു: “പേടി​ക്കേണ്ടാ! പോയി എന്റെ സഹോ​ദ​ര​ന്മാ​രെ വിവരം അറിയി​ക്കൂ! അവർ ഗലീല​യ്‌ക്കു വരട്ടെ. അവി​ടെ​വെച്ച്‌ അവർ എന്നെ കാണും.”​—മത്തായി 28:9, 10.

നേരത്തേ ഉണ്ടായ ഭൂകമ്പ​വും ദൂതന്മാ​രു​ടെ പ്രത്യ​ക്ഷ​പ്പെ​ട​ലും കല്ലറയ്‌ക്കൽ കാവൽനിന്ന പടയാ​ളി​കളെ ഭയപ്പെ​ടു​ത്തി. അവർ “പേടി​ച്ചു​വി​റച്ച്‌ മരിച്ച​വ​രെ​പ്പോ​ലെ​യാ​യി.” എന്നാൽ ഭയമൊ​ക്കെ മാറി​യ​പ്പോൾ ആ പടയാ​ളി​കൾ നഗരത്തിൽ ചെന്ന്‌ “സംഭവി​ച്ച​തെ​ല്ലാം മുഖ്യ​പു​രോ​ഹി​ത​ന്മാ​രെ അറിയി​ച്ചു.” ഇവരാ​കട്ടെ ജൂതന്മാ​രു​ടെ മൂപ്പന്മാ​രു​മാ​യി കൂടി​യാ​ലോ​ച​നകൾ നടത്തി. കാര്യങ്ങൾ മറച്ചു​വെ​ക്കു​ന്ന​തി​നാ​യി പടയാ​ളി​കളെ വിലയ്‌ക്കു വാങ്ങാൻ അവർ തീരു​മാ​നി​ക്കു​ന്നു. എന്നിട്ട്‌ പടയാ​ളി​ക​ളോട്‌ ഇങ്ങനെ പറയാൻ ആവശ്യ​പ്പെ​ടു​ന്നു: “രാത്രി​യിൽ ഞങ്ങൾ ഉറങ്ങു​മ്പോൾ അവന്റെ ശിഷ്യ​ന്മാർ വന്ന്‌ അവനെ മോഷ്ടി​ച്ചു​കൊ​ണ്ടു​പോ​യി.”​—മത്തായി 28:4, 11, 13.

ജോലി​ക്കി​ടെ ഉറങ്ങുന്ന റോമൻ പടയാ​ളി​കൾക്ക്‌ മരണശിക്ഷ ലഭി​ച്ചേ​ക്കാം. അതു​കൊണ്ട്‌ പുരോ​ഹി​ത​ന്മാർ അവർക്ക്‌ ഇങ്ങനെ ഉറപ്പ്‌ കൊടു​ക്കു​ന്നു: “ഇതു (ഉറങ്ങി​പ്പോ​യി എന്ന കള്ളക്കഥ) ഗവർണ​റു​ടെ ചെവി​യിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹ​ത്തോ​ടു കാര്യങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ള്ളാം. നിങ്ങൾക്കു കുഴപ്പ​മൊ​ന്നും വരില്ല.” (മത്തായി 28:14) ആ പടയാ​ളി​കൾ പുരോ​ഹി​ത​ന്മാർ കൊടുത്ത കൈക്കൂ​ലി വാങ്ങി​യിട്ട്‌ അവർ പറഞ്ഞതു​പോ​ലെ ചെയ്യുന്നു. അങ്ങനെ യേശു​വി​ന്റെ ശരീരം മോഷ്ടി​ക്ക​പ്പെട്ടു എന്ന കഥ ജൂതന്മാ​രു​ടെ ഇടയിൽ പരന്നു.

മഗ്‌ദ​ല​ക്കാ​രി മറിയ ഇപ്പോ​ഴും കല്ലറയ്‌ക്ക​ലി​രുന്ന്‌ കരയു​ക​യാണ്‌. കല്ലറയി​ലേക്ക്‌ കുനിഞ്ഞ്‌ നോക്കു​മ്പോൾ വെള്ള വസ്‌ത്രം ധരിച്ച രണ്ടു ദൂതന്മാ​രെ കാണുന്നു! യേശു​വി​ന്റെ ശരീരം വെച്ചി​രു​ന്നി​ടത്തെ തലഭാ​ഗത്ത്‌ ഒരു ദൂതനും കാൽഭാ​ഗത്ത്‌ മറ്റൊരു ദൂതനും ഇരിപ്പു​ണ്ടാ​യി​രു​ന്നു. “സ്‌ത്രീ​യേ, എന്തിനാണ്‌ ഇങ്ങനെ കരയു​ന്നത്‌ ” എന്ന്‌ അവർ ചോദി​ക്കു​ന്നു. അതിന്‌ മറിയ ഇങ്ങനെ ഉത്തരം പറയുന്നു: “അവർ എന്റെ കർത്താ​വി​നെ എടുത്തു​കൊ​ണ്ടു​പോ​യി. അദ്ദേഹത്തെ അവർ എവിടെ വെച്ചെന്ന്‌ എനിക്ക്‌ അറിഞ്ഞു​കൂ​ടാ.” മറിയ തിരി​യു​മ്പോൾ മറ്റൊ​രാ​ളെ കാണുന്നു. അദ്ദേഹം ദൂതൻ ചോദിച്ച അതേ ചോദ്യം ചോദി​ച്ചിട്ട്‌ ഇങ്ങനെ​യും​കൂ​ടി ചോദി​ക്കു​ന്നു: “ആരെയാ​ണു നീ അന്വേ​ഷി​ക്കു​ന്നത്‌?” അത്‌ തോട്ട​ക്കാ​ര​നാ​യി​രി​ക്കു​മെന്നു കരുതി അവൾ പറയുന്നു: “യജമാ​നനേ, അങ്ങാണു യേശു​വി​നെ എടുത്തു​കൊ​ണ്ടു​പോ​യ​തെ​ങ്കിൽ അദ്ദേഹത്തെ എവിടെ വെച്ചെന്നു പറയൂ. ഞാൻ കൊണ്ടു​പൊ​യ്‌ക്കൊ​ള്ളാം.”​—യോഹ​ന്നാൻ 20:13-15.

ഉയിർത്തെ​ഴു​ന്നേറ്റ യേശു​വി​നോ​ടാണ്‌ വാസ്‌ത​വ​ത്തിൽ മറിയ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നത്‌. എന്നാൽ മറിയ അത്‌ മനസ്സി​ലാ​ക്കു​ന്നില്ല. യേശു, “മറിയേ” എന്നു വിളി​ക്കു​മ്പോ​ഴാണ്‌, അത്‌ യേശു​വാ​ണെന്ന കാര്യം മറിയ തിരി​ച്ച​റി​യു​ന്നത്‌. എപ്പോ​ഴും യേശു മറിയയെ വിളി​ക്കാ​റു​ണ്ടാ​യി​രുന്ന അതേ രീതി​യി​ലാ​യി​രു​ന്നു ഇപ്പോൾ യേശു വിളി​ച്ചത്‌. മറിയ സന്തോ​ഷ​ത്തോ​ടെ “റബ്ബോനി!” (“ഗുരു!” എന്ന്‌ അർഥം.) എന്നു വിളി​ക്കു​ന്നു. യേശു സ്വർഗ​ത്തി​ലേക്ക്‌ പോകാൻ ഒരുങ്ങു​ക​യാ​ണെന്നു കരുതി മറിയ യേശു​വി​നെ പിടിച്ച്‌ നിറു​ത്താൻ ശ്രമി​ക്കു​ന്നു. എന്നാൽ യേശു മറിയ​യോട്‌ ഇങ്ങനെ പറയുന്നു: “എന്നെ ഇങ്ങനെ പിടി​ച്ചു​നി​റു​ത്ത​രുത്‌. ഞാൻ ഇതുവരെ പിതാ​വി​ന്റെ അടു​ത്തേക്കു കയറി​പ്പോ​യി​ട്ടില്ല. നീ എന്റെ സഹോ​ദ​ര​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ അവരോട്‌, ‘ഞാൻ എന്റെ പിതാ​വും നിങ്ങളു​ടെ പിതാ​വും എന്റെ ദൈവ​വും നിങ്ങളു​ടെ ദൈവ​വും ആയവന്റെ അടു​ത്തേക്കു കയറി​പ്പോ​കു​ന്നു’ എന്നു പറയുക.”​—യോഹ​ന്നാൻ 20:16, 17.

അപ്പോ​സ്‌ത​ല​ന്മാ​രും മറ്റു ശിഷ്യ​ന്മാ​രും കൂടി​യി​രുന്ന സ്ഥലത്തേക്കു മറിയ ഓടുന്നു. എന്നിട്ട്‌ അവരോട്‌ ഇങ്ങനെ പറയുന്നു: “ഞാൻ കർത്താ​വി​നെ കണ്ടു.” ഇതുത​ന്നെ​യാണ്‌ അവരോ​ടു മറ്റു സ്‌ത്രീ​ക​ളും പറഞ്ഞത്‌. (യോഹ​ന്നാൻ 20:18) എന്നാൽ ആ സ്‌ത്രീ​കൾ പറഞ്ഞ​തൊ​ക്കെ അപ്പോ​സ്‌ത​ല​ന്മാർക്കും ശിഷ്യ​ന്മാർക്കും “ഒരു കെട്ടു​ക​ഥ​പോ​ലെ തോന്നി.”​—ലൂക്കോസ്‌ 24:11.

  • കല്ലറ ഒഴിഞ്ഞു​കി​ട​ക്കു​ന്നത്‌ മഗ്‌ദ​ല​ക്കാ​രി മറിയ കണ്ടുക​ഴിഞ്ഞ ശേഷം എന്തൊക്കെ അനുഭ​വങ്ങൾ മറിയ​യ്‌ക്കും മറ്റു സ്‌ത്രീ​കൾക്കും ഉണ്ടാകു​ന്നു?

  • കല്ലറ ഒഴിഞ്ഞു​കി​ട​ക്കു​ന്നതു കണ്ടപ്പോൾ പത്രോ​സും യോഹ​ന്നാ​നും പ്രതി​ക​രി​ച്ചത്‌ എങ്ങനെ?

  • ശിഷ്യ​ന്മാ​രു​ടെ അടു​ത്തേക്കു പോയ മറ്റു സ്‌ത്രീ​കൾ വഴിയിൽ വെച്ച്‌ ആരെ കാണുന്നു, മഗ്‌ദ​ല​ക്കാ​രി മറിയ വീണ്ടും കല്ലറയ്‌ക്കൽ എത്തു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  • കേട്ട കാര്യ​ങ്ങ​ളോ​ടു ശിഷ്യ​ന്മാർ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക