ഗീതം 29
നമ്മുടെ പേരിനൊത്ത് ജീവിക്കുന്നു
1. സ്നേഹസ്വരൂപാ, യഹോവേ, പിതാവേ,
നീ സ്നേഹജ്ഞാനത്തിൻ പാരമ്യമാം.
ന്യായാധിപാ, നിന്റെ നീതി അപാരം.
സങ്കേതം നീ നിന്റെ ദാസർക്കെല്ലാം.
സ്വർഗങ്ങളിൽനിന്നും വാഴും സർവേശാ,
നിൻ രാജ്യത്തെ ഞങ്ങൾ പോയ് ഘോഷിക്കും.
(കോറസ്)
നിൻ സാക്ഷികൾ എന്ന സത്പേരെപ്പോഴും
അന്വർഥമാക്കും യഹോവേ ഞങ്ങൾ.
2. തോളോടുതോൾ ചേർന്നിതാ നിൻ ശുശ്രൂഷ
ഒന്നെന്നപോൽ എന്നും ചെയ്തീടുന്നു.
നിൻ നാമം വാഴ്ത്തി, മഹത്ത്വം കരേറ്റാൻ
ഈ ജീവിതം ഞങ്ങൾ നേർന്നീടുന്നു.
നിൻ സത്യം എങ്ങെങ്ങും കീർത്തിക്കും ദൗത്യം
ഞങ്ങൾക്കെല്ലാം എത്രയാനന്ദമാം.
(കോറസ്)
നിൻ സാക്ഷികൾ എന്ന സത്പേരെപ്പോഴും
അന്വർഥമാക്കും യഹോവേ ഞങ്ങൾ.
(ആവ. 32:4; സങ്കീ. 43:3; ദാനി. 2:20, 21 കൂടെ കാണുക.)