ഗീതം 11
സൃഷ്ടി ദൈവത്തെ സ്തുതിക്കുന്നു
1. യഹോവേ നിൻ ആശ്ചര്യചെയ്തികൾ,
ഈ ഭൂവിലെ നിൻ സൃഷ്ടിജാലങ്ങൾ,
നാഥാ നിന്നെ സ്തുതിപ്പൂ മൗനമായ്,
ആ സ്തുതിയോ മുഴങ്ങുന്നെങ്ങുമായ്.
നാഥാ നിന്നെ സ്തുതിപ്പൂ മൗനമായ്,
ആ സ്തുതിയോ മുഴങ്ങുന്നെങ്ങുമായ്.
2. ദൈവഭയം ജ്ഞാനത്തിന്നാരംഭം.
ജ്ഞാനം നിത്യം ജീവരക്ഷാകരം.
ഞങ്ങൾക്കു നിൻ വചനം ദീപമായ്,
പൊന്നിലും ശ്രേഷ്ഠനിധിയല്ലയോ.
ഞങ്ങൾക്കു നിൻ വചനം ദീപമായ്,
പൊന്നിലും ശ്രേഷ്ഠനിധിയല്ലയോ.
3. നിൻ മൊഴികൾ ഞങ്ങൾക്കു ജീവനായ്.
നിൻ നാമമോ രക്ഷാസങ്കേതമായ്.
നിൻ കീർത്തിക്കായ് ജീവിതം ഏകുവോർ
നിൻ കൈകളാൽ മഹത്ത്വം പ്രാപിക്കും.
നിൻ കീർത്തിക്കായ് ജീവിതം ഏകുവോർ
നിൻ കൈകളാൽ മഹത്ത്വം പ്രാപിക്കും.
(സങ്കീ. 12:6; 89:7; 144:3; റോമ. 1:20 കൂടെ കാണുക.)