ഗീതം 110
‘യഹോവയിൽനിന്നുള്ള സന്തോഷം’
1. ആസന്നമായ്, ഈ ഭൂവിൽ ദൈവരാജ്യം,
ആർപ്പോടെ നാം പ്രസംഗിക്കാം.
കാൺമിൻ ഇതാ, അടയാളങ്ങളെല്ലാം;
കൺമുന്നിലല്ലോ വിടുതൽ!
(കോറസ്)
യാഹാം ദൈവത്തിങ്കലെ സന്തോഷം
രക്ഷാസങ്കേതം എന്നെന്നും.
യാഹെ വാഴ്ത്തി എന്നും നന്ദിയേകാം നാം!
യാഹിൻ കീർത്തി എങ്ങും ഘോഷിക്കാം.
യാഹാം ദൈവത്തിങ്കലെ സന്തോഷം
രക്ഷാസങ്കേതം എന്നെന്നും.
സർവാധീശനോടു നമ്മൾ എന്നെന്നും
അചഞ്ചലഭക്തി കാണിക്കാം.
2. ആശങ്ക നാം അകറ്റി ഇന്നു യാഹിൻ
ആത്മാവിലായ് സന്തോഷിക്കാം.
ആഘോഷമായ് ഒന്നിച്ചു ചേർന്നു പാടാം
നാം യാഹിന്നേകാം സ്തുതികൾ!
(കോറസ്)
യാഹാം ദൈവത്തിങ്കലെ സന്തോഷം
രക്ഷാസങ്കേതം എന്നെന്നും.
യാഹെ വാഴ്ത്തി എന്നും നന്ദിയേകാം നാം!
യാഹിൻ കീർത്തി എങ്ങും ഘോഷിക്കാം.
യാഹാം ദൈവത്തിങ്കലെ സന്തോഷം
രക്ഷാസങ്കേതം എന്നെന്നും.
സർവാധീശനോടു നമ്മൾ എന്നെന്നും
അചഞ്ചലഭക്തി കാണിക്കാം.
(1 ദിന. 16:27; സങ്കീ. 112:4; ലൂക്കോ. 21:28; യോഹ. 8:32 കൂടെ കാണുക.)