ഗീതം 83
“വീടുതോറും”
1. സുവാർത്ത പോയ് പ്രസംഗിക്കാം
നാം വീടുതോറുമായ്,
സത്യത്തിന്നായ് വിശക്കുവോർ
സന്തോഷിച്ചീടുവാൻ.
‘ക്രിസ്തേശു താൻ സ്വർഗേ നിന്നും
ഭരിച്ചിടുന്നതായ്’
നാം വൃദ്ധരും യുവാക്കളും
ഒന്നായ് പ്രഘോഷിക്കാം.
2. പ്രഖ്യാപിക്കാം അൻപോടെങ്ങും
രക്ഷാസന്ദേശം നാം.
യാഹിന്റെ പേർ വിളിക്കുവോർ
എന്നേക്കും ജീവിപ്പാൻ.
ആ നാമം കേട്ടിട്ടില്ലെങ്കിൽ
വിളിപ്പതെങ്ങനെ?
യഹോവ തൻ സത്പേരെങ്ങും
എത്തേണം സാക്ഷ്യമായ്.
3. പോയ് രാജ്യത്തെ പ്രകീർത്തിക്കാം
നാം വാതിൽ തോറുമായ്,
കേട്ടെങ്കിലും ഇല്ലെങ്കിലും
എല്ലാർക്കും സാക്ഷ്യമായ്.
സന്തോഷത്തിൻ സന്ദേശം നാം
പ്രസിദ്ധമാക്കുമ്പോൾ,
യഹോവ തൻ അജങ്ങളോ
നമ്മോടു ചേർന്നിടും.
(പ്രവൃ. 2:21; റോമ. 10:14 കൂടെ കാണുക.)