പാഠം 58
യഹോവയോട് വിശ്വസ്തരായിരിക്കുക
യഥാർഥ ക്രിസ്ത്യാനികൾ യഹോവയുമായുള്ള അവരുടെ ബന്ധത്തെ തകർക്കാൻ ആരെയും, ഒന്നിനെയും അനുവദിക്കില്ല. നിങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല. യഹോവ നിങ്ങളുടെ വിശ്വസ്തതയെ വളരെയധികം പ്രിയപ്പെടുന്നു. (1 ദിനവൃത്താന്തം 28:9 വായിക്കുക.) എന്നാൽ യഹോവയോടുള്ള നിങ്ങളുടെ വിശ്വസ്തത പരിശോധിക്കപ്പെടാവുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്? അതു നന്നായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
1. മറ്റുള്ളവർ നമ്മുടെ വിശ്വസ്തത തകർക്കാൻ ശ്രമിച്ചേക്കാവുന്നത് എങ്ങനെ?
നമ്മൾ യഹോവയെ സേവിക്കുന്നതു തടയാൻ ചില ആളുകൾ ശ്രമിച്ചേക്കാം. ആരൊക്കെയാണ് അവർ? വിശ്വാസത്യാഗികളാണ് അതിലൊന്ന്. അവർ യഹോവയുടെ സംഘടന വിട്ടുപോയവരാണ്. സംഘടനയെക്കുറിച്ച് നുണകൾ പറഞ്ഞുകൊണ്ട് അവർ നമ്മുടെ വിശ്വാസം തകർക്കാൻ നോക്കുന്നു. ഇനി, ചില മതനേതാക്കന്മാരും നുണകൾ പറഞ്ഞുപരത്തിക്കൊണ്ട് അത്ര ജാഗ്രതയില്ലാത്തവരെ വീഴിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നമ്മുടെ വിശ്വാസം തകർക്കാൻ നോക്കുന്ന ആരോടും വാദിക്കാൻപോകുന്നത് അപകടകരമാണ്. അതോടൊപ്പം അവരുടെ പുസ്തകങ്ങളോ ബ്ലോഗുകളോ വെബ്സൈറ്റുകളോ വീഡിയോകളോ നോക്കുന്നതും നമുക്കു ദോഷം ചെയ്യും. യഹോവയെ വിശ്വസ്തമായി സേവിക്കാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം ആളുകളെക്കുറിച്ച് യേശു പറഞ്ഞത് ഇങ്ങനെയാണ്: “അവരെ നോക്കേണ്ടാ. അവർ അന്ധരായ വഴികാട്ടികളാണ്. അന്ധൻ അന്ധനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും.”—മത്തായി 15:14.
2. നമ്മുടെ തീരുമാനങ്ങൾ യഹോവയോടുള്ള നമ്മുടെ വിശ്വസ്തത പരിശോധിച്ചേക്കാവുന്നത് എങ്ങനെ?
വ്യാജമതവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രേരിപ്പിക്കും. നമ്മുടെ ജോലിക്കോ നമ്മൾ ഉൾപ്പെട്ടിരിക്കുന്ന സംഘടനകൾക്കോ നമ്മുടെ മറ്റു പ്രവർത്തനങ്ങൾക്കോ ഏതെങ്കിലും വ്യാജമതവുമായി ബന്ധമുണ്ടെങ്കിൽ നമ്മൾ അതെല്ലാം ഒഴിവാക്കും. യഹോവ നമുക്കു തരുന്ന മുന്നറിയിപ്പ് ഇതാണ്: ‘ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കുക.’—വെളിപാട് 18:2, 4.
ആഴത്തിൽ പഠിക്കാൻ
യഹോവയോടുള്ള നമ്മുടെ വിശ്വസ്തത മറ്റുള്ളവർ ദുർബലമാക്കുന്നത് എങ്ങനെ തടയാം? ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടന്നുകൊണ്ട് യഹോവയോടുള്ള വിശ്വസ്തത എങ്ങനെ തെളിയിക്കാം? നമുക്കു നോക്കാം.
3. വ്യാജമായ കാര്യങ്ങൾ പഠിപ്പിക്കുന്നവരെ സൂക്ഷിക്കുക
യഹോവയുടെ സംഘടനയെക്കുറിച്ച് തെറ്റായ വിവരങ്ങൾ കേൾക്കാൻ ഇടയായാൽ നിങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കും? സുഭാഷിതങ്ങൾ 14:15 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
കേൾക്കുന്ന എല്ലാ കാര്യങ്ങളും നമ്മൾ വിശ്വസിക്കരുതാത്തത് എന്തുകൊണ്ട്?
2 യോഹന്നാൻ 9-11 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
വിശ്വാസത്യാഗികളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
നമ്മൾ വിശ്വാസത്യാഗികളോടു സംസാരിക്കില്ലെങ്കിലും അവരുടെ ആശയങ്ങൾ ശ്രദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഏതൊക്കെയാണ്?
നമ്മൾ യഹോവയെക്കുറിച്ചും സംഘടനയെക്കുറിച്ചും ഉള്ള തെറ്റായ വിവരങ്ങൾ ശ്രദ്ധിച്ചാൽ യഹോവയ്ക്ക് എന്തു തോന്നും?
4. സഭയിലെ ഒരാൾ പാപം ചെയ്താൽ നമുക്ക് എങ്ങനെ ദൈവത്തോടു വിശ്വസ്തരായിരിക്കാം?
സഭയിൽ ആരെങ്കിലും ഗുരുതരമായ ഒരു പാപം ചെയ്തെന്ന വിവരം അറിഞ്ഞാൽ നമുക്ക് എന്തിനുള്ള ഉത്തരവാദിത്വമുണ്ട്? പണ്ട് ഇസ്രായേൽ ജനതയ്ക്കു ദൈവം കൊടുത്ത നിയമത്തിലെ ഒരു തത്ത്വം നമുക്കു നോക്കാം. ലേവ്യ 5:1 വായിക്കുക.
ഒരു വ്യക്തി ഗുരുതരമായ പാപം ചെയ്തെന്നു മനസ്സിലാക്കിയാൽ, ഈ വാക്യം പറയുന്നതുപോലെ നമുക്ക് അറിയാവുന്ന വിവരങ്ങൾ മൂപ്പന്മാരോടു പറയണം. എന്നാൽ അതിനു മുമ്പ്, തെറ്റു ചെയ്ത വ്യക്തിതന്നെ ആ തെറ്റിനെക്കുറിച്ച് മൂപ്പന്മാരോടു തുറന്നുപറയാൻ നമ്മൾ ആവശ്യപ്പെടണം. അതു നമ്മൾ അദ്ദേഹത്തോടു കാണിക്കുന്ന ദയയായിരിക്കും. എന്നാൽ പാപം ചെയ്ത വ്യക്തി അതു മൂപ്പന്മാരെ അറിയിക്കുന്നില്ലെങ്കിലോ? അപ്പോൾ നമുക്ക് അറിയാവുന്ന കാര്യങ്ങൾ മൂപ്പന്മാരോടു പറയാൻ യഹോവയോടുള്ള വിശ്വസ്തത നമ്മളെ പ്രേരിപ്പിക്കും. നമ്മൾ ഇങ്ങനെ പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് അത്. . .
യഹോവയോടുള്ള അചഞ്ചലസ്നേഹം ആകുന്നത്?
തെറ്റു ചെയ്ത വ്യക്തിയോടുള്ള അചഞ്ചലസ്നേഹം ആകുന്നത്?
സഭയിലെ മറ്റുള്ളവരോടുള്ള അചഞ്ചലസ്നേഹം ആകുന്നത്?
ഒരു സഹവിശ്വാസി പ്രശ്നത്തിലാണെങ്കിൽ അദ്ദേഹത്തെ സഹായിക്കുക
5. ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കുക
ലൂക്കോസ് 4:8; വെളിപാട് 18:4, 5 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
ഏതെങ്കിലും വ്യാജമതത്തിൽ എനിക്ക് ഇപ്പോഴും അംഗത്വമുണ്ടോ?
എനിക്ക് അംഗത്വമുള്ള ഏതെങ്കിലും സംഘടനകൾക്കു മതങ്ങളുമായി ബന്ധമുണ്ടോ?
എന്റെ ജോലി ഏതെങ്കിലും വിധത്തിൽ വ്യാജമതത്തെ പിന്തുണയ്ക്കുന്നുണ്ടോ?
വ്യാജമതവുമായി ബന്ധപ്പെട്ട മറ്റ് ഏതെങ്കിലും കാര്യങ്ങൾ ഞാൻ ജീവിതത്തിൽനിന്ന് മാറ്റേണ്ടതുണ്ടോ?
ഈ ചോദ്യങ്ങളിൽ ഏതിനെങ്കിലുമുള്ള ഉത്തരം ‘ഉണ്ട്’ എന്നാണെങ്കിൽ എന്തൊക്കെ മാറ്റങ്ങളാണു ഞാൻ ഇനി വരുത്തേണ്ടത്?
എല്ലാ സാഹചര്യങ്ങളിലും യഹോവയോടുള്ള വിശ്വസ്തത തെളിയിക്കുന്നതും നല്ലൊരു മനസ്സാക്ഷി തരുന്നതും ആയ തീരുമാനമെടുക്കാൻ നമ്മൾ ശ്രമിക്കണം.
മതത്തിന്റെ പേരിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നിങ്ങൾ സംഭാവന കൊടുക്കുമോ?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “യഹോവയുടെ സാക്ഷികളെക്കുറിച്ച് വിശ്വാസത്യാഗികൾ പറയുന്നത് അറിഞ്ഞാലല്ലേ സത്യം എന്താണെന്ന് അവർക്കു ശരിക്കും തെളിയിച്ചുകൊടുക്കാൻ പറ്റൂ.”
അതു ബുദ്ധിയാണോ? നിങ്ങൾക്ക് എന്തു തോന്നുന്നു? വിശദീകരിക്കുക.
ചുരുക്കത്തിൽ
യഹോവയോടു വിശ്വസ്തരായിരിക്കണമെങ്കിൽ, നമ്മളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരുമായുള്ള കൂട്ടുകെട്ടു നമ്മൾ പൂർണമായും ഒഴിവാക്കണം.
ഓർക്കുന്നുണ്ടോ?
വിശ്വാസത്യാഗികളുടെ ആശയങ്ങൾ നമ്മൾ ശ്രദ്ധിക്കരുതാത്തത് എന്തുകൊണ്ടാണ്?
ഒരു സഹോദരൻ ഗുരുതരമായ തെറ്റ് ചെയ്തു എന്ന് അറിഞ്ഞാൽ, നമ്മൾ എന്തു ചെയ്യണം?
വ്യാജമതത്തിൽനിന്ന് പുറത്ത് കടക്കുക എന്ന മുന്നറിയിപ്പ് നമുക്ക് എങ്ങനെ അനുസരിക്കാം?
കൂടുതൽ മനസ്സിലാക്കാൻ
മറ്റുള്ളവർ യഹോവയുടെ സാക്ഷികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പരത്തുമ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണം?
“വസ്തുതകളെല്ലാം നിങ്ങൾക്ക് അറിയാമോ?” (വീക്ഷാഗോപുരം 2018 ആഗസ്റ്റ്)
ബാബിലോൺ എന്ന മഹതിയെ പിന്തുണയ്ക്കുന്ന സംഘടനകളെയോ പരിപാടികളെയോ എങ്ങനെ തിരിച്ചറിയാം?
നമ്മുടെ വിശ്വാസം തകർക്കുന്നതിനുവേണ്ടി എതിരാളികൾ ചെയ്തിരിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
“ചെറുപ്പംമുതലേ ഞാൻ ദൈവത്തെ അന്വേഷിക്കുകയായിരുന്നു” എന്ന ജീവിതകഥയിൽ സത്യമതത്തിനുവേണ്ടി നിലപാടെടുത്ത ഒരു ഷിന്റോ പുരോഹിതന്റെ അനുഭവം വായിക്കാം.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)