വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • “ഞാൻ വീണ്ടും ജീവിക്കുന്നതുപോലെ എനിക്കു തോന്നുന്നു!”
    ഉണരുക!—1988 | നവംബർ 8
    • “ഞാൻ വീണ്ടും ജീവി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു!”

      ഒരു ‘ഇരുണ്ട മേഘം’ സാറാ​യു​ടെ മനസ്സിൽ നിറഞ്ഞ​പ്പോൾ അവൾക്ക്‌ എല്ലാറ്റി​ലും താത്‌പ​ര്യം നഷ്ടപ്പെട്ടു. “ഞാൻ ഉള്ളിൽ മരിച്ച​തു​പോ​ലെ തോന്നി, ഇപ്പോൾ ഞാൻ വീണ്ടും ജീവി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു!” അവൾ പറഞ്ഞു.

      എല്ലാത്തരം ആളുക​ളെ​യും—ചെറു​പ്പ​ക്കാ​രെ​യും പ്രായ​മു​ള്ള​വ​രെ​യും സമ്പന്ന​രെ​യും ദരി​ദ്ര​രെ​യും അവിവാ​ഹി​ത​രെ​യും വിവാ​ഹി​ത​രെ​യും പുരു​ഷൻമാ​രെ​യും സ്‌ത്രീ​ക​ളെ​യും—ആക്രമി​ച്ചി​ട്ടുള്ള ഒരു നിർദ്ദയ ശത്രു​വി​നെ​തി​രെ പൊരു​തുന്ന ദശലക്ഷ​ങ്ങ​ളി​ലൊ​രു​വ​ളാ​ണവൾ. അത്‌ ഒരു കൊല​യാ​ളി​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ആത്മഹത്യ​യു​ടെ​യെ​ല്ലാം 70 ശതമാനം വിഷാ​ദ​രോ​ഗം നിമി​ത്ത​മാ​ണെന്നു കണ്ടുപി​ടി​ക്കാൻ കഴിയും. ഈ ശത്രു ജീവി​ത​വൃ​ത്തി​കളെ നശിപ്പി​ക്കു​ക​യും കുടും​ബ​ങ്ങളെ ശിഥി​ല​മാ​ക്കു​ക​യും ചെയ്യുന്നു.

      സാറാ​യും മറ്റു ചിലരും പോരാ​ട്ട​ത്തിൽ ജയിച്ച​തെ​ങ്ങ​നെ​യെന്നു വായി​ക്കുക.

  • ഒരു നിർദ്ദയ ശത്രുവിനോട്‌ പൊരുതുന്നു
    ഉണരുക!—1988 | നവംബർ 8
    • ഒരു നിർദ്ദയ ശത്രു​വി​നോട്‌ പൊരു​തു​ന്നു

      “എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും വലിയ പരി​ശോ​ധ​ന​യാ​യി​രു​ന്നു ഇത്‌. വീണ്ടും ഞാൻ കാലൂ​ന്നി​നിൽക്കു​ന്നത്‌ അത്ഭുത​ക​ര​മാണ്‌. എനിക്ക്‌ ഒരു പുതു​ജീ​വി​ത​കാ​ലാ​വധി കിട്ടി​യ​തു​പോ​ലെ തോന്നു​ന്നു. എനിക്കി​പ്പോൾ റോസാ​പു​ഷ്‌പങ്ങൾ മണക്കാൻ കഴിയും!” ഈ 42-കാരി മറ്റേ​തൊ​രു മാനസിക ക്രമ​ക്കേ​ടി​നെ​ക്കാ​ളും കൂടുതൽ കഷ്ടപ്പാ​ടി​നി​ട​യാ​ക്കുന്ന ഒരു ശത്രു​വി​നെ—വിഷാ​ദ​രോ​ഗത്തെ— കീഴട​ക്കി​യി​രു​ന്നു.

      അലക്‌സാ​ണ്ടർ അത്രതന്നെ അനു​ഗ്ര​ഹീ​ത​ന​ല്ലാ​യി​രു​ന്നു. ഈ 33-കാരൻ വളരെ വിഷാ​ദ​മ​ഗ്‌ന​നാ​യി, അയാൾക്കു വിശപ്പു നഷ്ടപ്പെട്ടു. ഒറ്റക്കി​രി​ക്കാ​നാ​ഗ്ര​ഹി​ച്ചു. “മുഴു​ലോ​ക​വും താഴെ വന്നു​വെ​ന്നും മേലാൽ ജീവിതം ജീവി​ക്കാൻ മൂല്യ​വത്തല്ല എന്നും അദ്ദേഹ​ത്തി​നു തോന്നി”യെന്നു അയാളു​ടെ ഭാര്യ​യായ എസ്ഥേർ വിശദീ​ക​രി​ച്ചു. “താൻ ഒന്നിനും​കൊ​ള്ളാ​ത്ത​വ​നാ​ണെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചു.” തനിക്ക്‌ ഒരിക്ക​ലും ഭേദമാ​കു​ക​യി​ല്ലെ​ന്നുള്ള ബോദ്ധ്യ​ത്തോ​ടെ അലക്‌സാ​ണ്ടർ ആത്‌മ​ഹ​ത്യ​യി​ലേക്കു മുങ്ങി.

      റിപ്പോർട്ട​നു​സ​രിച്ച്‌ ഓരോ വർഷവും ചികിൽസാ​പ​ര​മാ​യി തിരി​ച്ച​റി​യാൻക​ഴി​യുന്ന വിഷാ​ദ​രോ​ഗം ബാധി​ക്കുന്ന 10,00,00,000-യിൽ പെട്ടവ​രാ​യി​രു​ന്നു എലിസ​ബ​ത്തും അലക്‌സാ​ണ്ട​റും. നാല്‌ അമേരി​ക്ക​ക്കാ​രി​ലൊ​രാ​ളും അഞ്ച്‌ കാനഡാ​ക്കാ​രിൽ ഒരാളും തങ്ങളുടെ ആയുഷ്‌ക്കാ​ലത്ത്‌ ഒരു ഗുരു​ത​ര​മായ വിഷാ​ദ​രോ​ഗം അനുഭ​വി​ക്കു​ന്നു. വിഷാ​ദ​രോ​ഗം ആഫ്രി​ക്ക​യി​ലും ഒരു പൊതു രോഗ​മാ​ണെന്ന്‌ റിപ്പോർട്ടു​ചെ​യ്യ​പ്പെ​ടു​ന്നു, ജർമ്മനി​യി​ലെ ഫെഡറൽ റിപ്പബ്ലി​ക്കിൽ അതു വർദ്ധി​ച്ചു​വ​രു​ക​യാണ്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ ഒരു ബന്ധുവോ ഒരു സുഹൃ​ത്തോ ഇതിനി​ര​യാ​യി​രി​ക്കാൻ അല്ലെങ്കിൽ ആയിരു​ന്നി​രി​ക്കാൻ സാദ്ധ്യ​ത​യുണ്ട്‌.

      തന്റെ ഭർത്താ​വി​നെ സഹായി​ക്കാൻ തന്നാലാ​വ​തെ​ല്ലാം ചെയ്‌ത അയാളു​ടെ ഭാര്യ ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “വിഷാ​ദ​മു​ള്ള​താ​യി​ട്ടോ വില​കെ​ട്ടെന്നു തോന്നു​ന്ന​താ​യി​ട്ടോ ആരെങ്കി​ലും പറയു​മ്പോൾ അതു ഗൗരവ​മാ​യി എടുക്കുക.” അങ്ങനെ ഗുരു​ത​ര​മായ വിഷാ​ദ​രോ​ഗം ഒരു താൽക്കാ​ലിക ഭാവമാ​റ്റ​മോ സങ്കടഭാ​വ​മോ അല്ല, അതിലു​പ​രി​യാണ്‌. അതിന്‌ ഒരു കൊല​യാ​ളി​യാ​യി​രി​ക്കാൻ കഴിയും, വികല​രാ​ക്കാ​നും അംഗഭം​ഗ​പ്പെ​ടു​ത്താ​നും കഴിയും. അതു തിരി​ച്ച​റി​യു​ന്നതു ജീവനെ അർത്ഥമാ​ക്കി​യേ​ക്കാം, അല്ലെങ്കിൽ ഫലം മരണമാ​യി​രി​ക്കാം.

      “എന്റെ തലച്ചോ​റിൽ ഒരു ബാധ”

      നമ്മളെ​ല്ലാം വേദനാ​ക​ര​മായ നഷ്ടങ്ങൾക്കും മടുപ്പി​നും നൈരാ​ശ്യ​ത്തി​നും വിധേ​യ​രാണ്‌. സങ്കടം ഒരു സ്വാഭാ​വിക പ്രതി​ക​ര​ണ​മാണ്‌. നിങ്ങൾ വൈകാ​രി​ക​മാ​യി ശാന്തരാ​കു​ന്നു, സൗഖ്യം​നേ​ടാൻ ശ്രമി​ക്കു​ന്നു, ഒടുവിൽ മാറ്റം ഭവിച്ച സാഹച​ര്യ​ത്തി​ന്റെ യാഥാർത്ഥ്യ​ത്തോ​ടു പൊരു​ത്ത​പ്പെ​ടു​ന്നു. നിങ്ങൾ ഒരു മെച്ചപ്പെട്ട നാളേ​യ്‌ക്കു​വേണ്ടി ആശിക്കു​ന്നു, പെട്ടെന്നു ജീവിതം വീണ്ടും ആസ്വദി​ച്ചു​തു​ട​ങ്ങു​ക​യും​ചെ​യ്യു​ന്നു. എന്നാൽ ഗുരു​ത​ര​മായ വിഷാ​ദ​രോ​ഗ​ത്തി​ന്റെ സംഗതി​യിൽ അതു വ്യത്യ​സ്‌ത​മാണ്‌.

      “എട്ടുമാ​സ​ക്കാ​ലം ഞാൻ ഷോപ്പിം​ഗിന്‌ പോയില്ല, യാതൊ​ന്നും ചെയ്‌തില്ല, അത്‌ എനിക്കു ഗുണം​ചെ​യ്‌തു” എന്ന്‌ എലിസ​ബത്ത്‌ പറഞ്ഞു. മറ്റൊ​രു രോഗി, കരോൾ, ഇങ്ങനെ കൂട്ടി​ച്ചേർത്തു: “അത്‌ എന്റെ തലച്ചോ​റി​ലെ ഒരു ബാധ​പോ​ലെ​യാ​യി​രു​ന്നു, എന്റെമേൽ തൂങ്ങി​നിന്ന ഒരു ഭയങ്കര​മേ​ഘം​പോ​ലെ. നിങ്ങൾ എനി​ക്കൊ​രു പത്തുലക്ഷം ഡോളർ തന്നാലും അത്‌ എന്റെ ഭയങ്കര​തോ​ന്ന​ലു​കൾക്ക​റു​തി​വ​രു​ത്തു​ക​യില്ല.” ‘ഒരു പുകനി​റ​മുള്ള കണ്ണാടി വെച്ചി​രി​ക്കു​ന്ന​തു​പോ​ലെ തോന്നും, സകലവും അനാകർഷ​ക​മാ​യി കാണ​പ്പെ​ടും’ എന്ന്‌ ഒരു മനുഷ്യൻ പറഞ്ഞു. കൂടാതെ, കണ്ണാടിക്ക്‌ വലിപ്പ​ത്തിൽ കാണുന്ന ചില്ലു​ക​ളാ​ണു​ള്ളത്‌, തന്നിമി​ത്തം ഓരോ പ്രശ്‌ന​വും ബൃഹത്താ​ണെന്നു തോന്നു​ന്നു.

      വിഷാ​ദ​രോ​ഗം വികാ​ര​ങ്ങ​ളു​ടെ ഒരു വർണ്ണരാ​ജി​യാണ്‌, സങ്കടവി​കാ​രം മുതൽ ആശയറ്റ്‌ ആത്‌മ​ഹത്യ ചെയ്യു​ന്ന​തി​നു​വ​രെ​യുള്ള വികാ​രങ്ങൾ. (12-ാം പേജിലെ ചതുരം കാണുക.) ലക്ഷണങ്ങ​ളു​ടെ എണ്ണം, അവയുടെ തീവ്രത, ദൈർഘ്യം എന്നിവ​യെ​ല്ലാം സങ്കടഭാ​വങ്ങൾ വലിയ വിഷാ​ദ​രോ​ഗ​മാ​യി​ത്തീ​രു​ന്നത്‌ എപ്പോ​ഴെന്നു നിർണ്ണ​യി​ക്കു​ന്ന​തി​നുള്ള ഘടകങ്ങ​ളാണ്‌.

      തിരി​ച്ച​റി​യുക എപ്പോ​ഴും എളുപ്പമല്ല

      രോഗി​ക്കു ശാരീ​രിക രോഗലക്ഷണങ്ങളുമുണ്ടായിരിക്കാമെന്നുള്ളതുകൊണ്ട്‌ വിഷാ​ദ​രോ​ഗം മിക്ക​പ്പോ​ഴും തിരി​ച്ച​റി​യുക പ്രയാ​സ​മാണ്‌. “എന്റെ കാലിനു വേദന​യു​ണ്ടാ​യി, ചില​പ്പോൾ എനിക്കു ദേഹമാ​സ​കലം വേദന​യാ​യി​രു​ന്നു. ഞാൻ പല ഡോക്ടർമാ​രെ​യും സമീപി​ച്ചു. അവർ ശാരീ​രിക രോഗത്തെ അവഗണി​ക്കു​ക​യാ​ണെ​ന്നും ഞാൻ മരിക്കാൻ പോകു​ക​യാ​ണെ​ന്നും എനിക്കു ബോദ്ധ്യ​മാ​യി” എന്ന്‌ എലിസ​ബത്ത്‌ പറഞ്ഞു. എലിസ​ബ​ത്തി​നെ​പ്പോ​ലെ വൈദ്യ​സ​ഹാ​യം തേടുന്ന വിഷാ​ദ​രോ​ഗി​ക​ളു​ടെ 50 ശതമാ​ന​വും വൈകാ​രി​ക​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചല്ല, ശാരീ​രി​ക​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ പരാതി പറയു​ന്നത്‌.

      “സാധാ​ര​ണ​യാ​യി അവർ തലവേ​ദ​ന​യെ​യും ഉറക്കമി​ല്ലാ​യ്‌മ​യെ​യും വിശപ്പി​ല്ലാ​യ്‌മ​യെ​യും, മലബന്ധം, വിട്ടു​മാ​റാത്ത ക്ഷീണം എന്നിവ​യെ​യും​കു​റി​ച്ചും പരാതി​പ​റ​യും, എന്നാൽ സങ്കടമോ നിരാ​ശ​യോ നിരുൽസാ​ഹ​മോ തോന്നു​ന്ന​തി​നെ​ക്കു​റി​ച്ചു യാതൊ​ന്നും പറയു​ക​യില്ല. . . .ചില വിഷാ​ദ​രോ​ഗി​കൾ തങ്ങളുടെ വിഷാ​ദ​രോ​ഗ​ത്തെ​ക്കു​റി​ച്ചു അറിവി​ല്ലാ​ത്ത​വ​രാ​ണെന്നു തോന്നു​ന്നു” എന്ന്‌ സെൻറ്‌ലൂ​യി​യി​ലെ വാഷിം​ഗ്‌ടൺ യൂണി​വേ​ഴ്‌സി​റ്റി മനോ​രോ​ഗ​വ​കു​പ്പി​ന്റെ തലവനായ ഡോ. സാമു​വെൽ ഗൂസേ എഴുതു​ന്നു. പഴകിയ വേദന, തൂക്കനഷ്ടം അല്ലെങ്കിൽ തൂക്ക വർദ്ധനവ്‌ എന്നിവ​യും വ്യക്തമായ ലക്ഷണങ്ങ​ളാണ്‌.

      സൗത്താ​ഫ്രി​ക്കാ ട്രാൻസ്‌ക്കി​യിൽ ഉംസും​കു​ളു ആശുപ​ത്രി​യി​ലെ ഡോ. ഈ. ബി. എൽ. ഓവുഗാ വിഷാ​ദ​രോ​ഗ​മുള്ള ആഫ്രി​ക്ക​ക്കാർ കുറ്റ​ബോ​ധ​ത്തെ​ക്കു​റി​ച്ചോ വിലയി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചോ അപൂർവ​മാ​യേ പരാതി​പ​റ​യു​ന്നു​ള്ളു​വെ​ങ്കി​ലും അവർ അമിത പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചും പിൻവാ​ങ്ങ​ലി​നെ​ക്കു​റി​ച്ചും ദേഹ​വേ​ദ​ന​യെ​ക്കു​റി​ച്ചും പരാതി പറയു​ക​തന്നെ ചെയ്യു​ന്നു​വെന്ന്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു. സ്വിറ്റ്‌സർല​ണ്ടി​ലും ഇറാനി​ലും കാനഡാ​യി​ലും ജപ്പാനി​ലും നിരീ​ക്ഷി​ക്ക​പ്പെട്ട ബഹുഭൂ​രി​പക്ഷം വിഷാ​ദ​രോ​ഗി​കൾക്കും ഒരേ അടിസ്ഥാ​ന​ല​ക്ഷ​ണ​ങ്ങ​ളായ സന്തോ​ഷ​മി​ല്ലാ​യ്‌മ​യും ഉൽക്കണ്‌ഠ​യും ഊർജ്ജി​ത​ക്കു​റ​വും അപര്യാ​പ്‌ത​ത​യു​ടെ ആശയങ്ങ​ളും ഉണ്ടായി​രു​ന്നു​വെന്ന്‌ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ 1983-ലെ ഒരു റിപ്പോർട്ട്‌ കണ്ടെത്തു​ക​യു​ണ്ടാ​യി.

      മദ്യവും മയക്കു​മ​രു​ന്നു​ദു​രു​പ​യോ​ഗ​വും അതു​പോ​ലെ ലൈം​ഗി​ക​വി​വേ​ച​ന​യി​ല്ലാ​യ്‌മ​യും ചിലർ വിഷാ​ദ​വി​കാ​രങ്ങൾ മൂടി​വെ​ക്കു​ന്ന​തി​നു ശ്രമി​ക്കുന്ന ചില മാർഗ്ഗ​ങ്ങ​ളാണ്‌. അതെ, “ചിരി​ക്കു​മ്പോൾപോ​ലും ഹൃദയം വേദനി​ക്കു​ക​യാ​യി​രി​ക്കാം.” (സദൃശ​വാ​ക്യ​ങ്ങൾ 14:13) ഇത്‌ യുവാ​ക്ക​ളെ​സം​ബ​ന്ധിച്ച്‌ വിശേ​ഷാൽ സത്യമാണ്‌. “പ്രായ​മു​ള്ളവർ വിഷാ​ദ​മു​ള്ള​വ​രാ​യി കാണ​പ്പെ​ടു​ന്നു, എന്നാൽ ഒരു വിഷാ​ദ​രോ​ഗ​മുള്ള കുട്ടി മുറി​യി​ലേക്കു കയറി​വ​ന്നാൽ നിങ്ങൾ യാതൊ​ന്നും ശ്രദ്ധി​ക്കു​ക​യില്ല” എന്ന്‌ അമേരി​ക്ക​യി​ലെ മാനസി​കാ​രോ​ഗ്യ ഇൻസ്‌റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ഡോണാൾഡ്‌ മക്‌ന്യൂ ഉണരുക!യുമാ​യുള്ള ഒരു അഭിമു​ഖ​ത്തിൽ വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. “അതു​കൊ​ണ്ടാണ്‌ ബാല്യ​കാല വിഷാദം ദീർഘ​മാ​യി തിരി​ച്ച​റി​യ​പ്പെ​ടാ​ത്തത്‌. എന്നാൽ നിങ്ങൾ അവരോട്‌ അതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കുന്ന ഉടനെ അവർ തങ്ങളുടെ വിഷാദം കോരി​ച്ചൊ​രി​യും.”

      എന്നിരു​ന്നാ​ലും 1980-കൾ വിഷാ​ദ​രോ​ഗത്തെ മനസ്സി​ലാ​ക്കു​ന്ന​തി​ലും ചികിൽസി​ക്കു​ന്ന​തി​ലും ഗണ്യമായ പുരോ​ഗതി കൈവ​രി​ച്ചി​ട്ടുണ്ട്‌. മസ്‌തിഷ്‌ക രസത​ന്ത്ര​ത്തി​ന്റെ മർമ്മങ്ങൾ ചുരു​ള​ഴി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ചിലതരം വിഷാ​ദ​ങ്ങളെ തിരി​ച്ച​റി​യാൻ പരി​ശോ​ധ​നകൾ വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുണ്ട്‌. വിഷാ​ദ​ശമക ഔഷധ​ങ്ങ​ളു​ടെ​യും ചില അമി​നോ​ആ​സി​ഡു​കൾ പോ​ലെ​യുള്ള പോഷ​ക​ങ്ങ​ളു​ടെ​യും ഉപയോ​ഗ​ത്താൽ പോരാ​ട്ടം ശക്തമാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. കൂടാതെ ഹ്രസ്വ സംസാ​ര​ചി​കിൽസകൾ ഫലകര​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അമേരി​ക്കൻ ദേശീ​യാ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ലെ ശാസ്‌ത്ര​ജ്ഞൻമാർ പറയു​ന്ന​ത​നു​സ​രിച്ച്‌ ഉചിത​മായ ചികിൽസ​യാൽ 80 മുതൽ 90 ശതമാനം വരെ രോഗി​കളെ ഗണ്യമാ​യി സഹായി​ക്കാൻക​ഴി​യും.

      എന്നാൽ ഈ തളർത്തുന്ന വൈകാ​രി​ക​ക്ര​മ​ക്കേ​ടി​നു കാരണ​മെ​ന്താണ്‌? (g87 10/22)

      [12-ാം പേജിലെ ചാർട്ട്‌]

      വിഷാദത്തിന്റെ വർണ്ണരാ​ജി

      നിസ്സാര സങ്കടങ്ങൾ ഗുരു​ത​ര​മായ വിഷാദം

      ഭാവം

      സങ്കടം, സാധാ​ര​ണ​ദുഃ​ഖം, സ്വാനു​താ​പം, അതിയായ നിരാശ, വിലയി​ല്ലാ​യ്‌മ​യു​ടെ

      നിരുൽസാഹം, സ്വയം​കു​റ്റ​പ്പെ​ടു​ത്ത​ലും തോന്നൽ, വിനാ​ശ​ക​ര​മായ കുറ്റ​ബോ​ധ​വും

      കുറ്റവും, കുറെ ഉല്ലാസം കണ്ടെത്താ​നുള്ള സ്വയം​കു​റ്റ​പ്പെ​ടു​ത്ത​ലും, ഉല്ലാസ​മില്ല,

      പ്രാപ്‌തി ഒട്ടും ശ്രദ്ധയില്ല

      ചിന്ത

      പശ്ചാത്താപം അഥവാ ദുഃഖം ആത്മഹത്യാ​ചി​ന്തകൾ, ശ്രദ്ധാ​കേ​ന്ദ്രീ​ക​രണം

      പ്രയാസം

      ദൈർഘ്യം

      ഹ്രസ്വദൈർഘ്യം (ഏതാനും ദിവസം) നീണ്ട ദൈർഘ്യം (രണ്ടു വാരമോ അധിക​മോ)

      ശാരീരിക ലക്ഷണങ്ങൾ

      സാധാരണഗതിയിലുള്ള പ്രവർത്തനം നിരന്ത​ര​ക്ഷീ​ണം; അപ്രതീ​ക്ഷിത വേദനകൾ,

      അൽപ്പമായ ശാരീ​രി​ക​പ്ര​ശ്‌നങ്ങൾ ആഹാര, നിദ്രാ​ശീ​ല​ങ്ങ​ളി​ലുള്ള മാറ്റങ്ങൾ,

      (താൽക്കാ​ലി​കം) ശാന്തമാ​യി ഇരിക്കു​ന്ന​തി​നുള്ള അപ്രാ​പ്‌തി, നടപ്പ്‌, കൈ​ഞെ​രി​ക്കൽ,

      സാവധാ​ന​ത്തി​ലുള്ള സംസാ​ര​വും ശാരീ​രി​ക​ച​ല​ന​ങ്ങ​ളും

  • വിഷാദം: എല്ലാം ഒരുവന്റെ തലയിലോ?
    ഉണരുക!—1988 | നവംബർ 8
    • വിഷാദം: എല്ലാം ഒരുവന്റെ തലയി​ലോ?

      ഇരുനൂ​റു വർഷം പഴക്കമുള്ള തന്റെ വീടു പുനഃ​സ്ഥി​തീ​ക​രി​ക്കാൻ തുടങ്ങിയ ഉടനെ ആ മനുഷ്യൻ വിഷാ​ദ​മ​ഗ്ന​നാ​യി. അയാൾക്ക്‌ ഉറക്കം പ്രയാ​സ​മാ​യി. തുടർച്ച​യായ മാനസി​കാ​ദ്ധ്വാ​നം അസാധാ​ര​ണ​മാം വിധം പ്രയാ​സ​മാ​ണെന്ന്‌ അയാൾ കണ്ടെത്തി. ആ വീട്ടിൽ ഭൂതബാ​ധ​യു​ണ്ടോ​യെന്ന്‌ അയാളു​ടെ കുടും​ബം ഭയപ്പെട്ടു! അയാളു​ടെ ഏറ്റവും ഗുരു​ത​ര​മായ ലക്ഷണങ്ങൾ—വയറ്റു​വേദന ഉൾപ്പെ​ടെ​യു​ള്ളവ—അകത്തെ മരപ്പണി​യിൽനി​ന്നു പഴയ പെയിൻറ്‌ നീക്കം ചെയ്യു​ന്ന​തി​നു ചെലവ​ഴിച്ച സമയങ്ങളെ തുടർന്നാ​ണു​ണ്ടാ​യ​തെന്ന്‌ അയാൾ കണ്ടെത്തി. അയാൾ ചുരണ്ടി​ക്കൊ​ണ്ടി​രുന്ന പഴയ പെയിൻറി​ന്റെ അടുക്കു​ക​ളി​ലെ ഈയത്തിൽനി​ന്നുള്ള വിഷമാണ്‌ അയാളു​ടെ വിഷാ​ദ​ത്തി​നു കാരണ​മെന്നു ഒരു ഡോക്ടർ കണ്ടെത്തി.

      അതെ, ചില സമയങ്ങ​ളിൽ വിഷമ​യ​മായ വസ്‌തു​ക്കൾ പോലും വിഷാ​ദ​ത്തി​നു കാരണ​മാണ്‌. യഥാർത്ഥ​ത്തിൽ നിരവധി ശാരീ​രിക കാരണങ്ങൾ വിഷാ​ദ​ത്തി​നു വഴിമ​രു​ന്നി​ട്ടേ​ക്കാ​മെന്നു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചു​പോ​യേ​ക്കാം.

      പല വർഷങ്ങൾക്കു മുൻപ്‌ വിഷാ​ദ​മുൾപ്പെ​ടെ​യുള്ള മാനസി​ക​രോ​ഗ​പ്ര​ശ്‌ന​ങ്ങൾസ​ഹി​തം ഒരു സിറ്റി ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ക്ക​പ്പെട്ട 100 പേരെ ഗവേഷ​കൻമാർ സസൂക്ത്‌മം പരി​ശോ​ധി​ച്ചു. ഈ കേസു​ക​ളിൽ 46 എണ്ണത്തി​ലും വൈകാ​രിക ലക്ഷണങ്ങൾ ശാരീ​രിക രോഗ​ങ്ങ​ളോ​ടു നേരിട്ടു ബന്ധപ്പെ​ട്ടി​രു​ന്ന​താ​യി കണ്ടെത്ത​പ്പെട്ടു. അമേരി​ക്കൻ ജേണൽ ഓഫ്‌ സൈക്യാ​ട്രി​യി​ലെ ഒരു റിപ്പോർട്ട​നു​സ​രിച്ച്‌ ഈ രോഗ​ങ്ങൾക്കു ചികിൽസി​ച്ച​പ്പോൾ 28 പേർക്ക്‌ “തങ്ങളുടെ മാനസി​ക​രോ​ഗ​ല​ക്ഷ​ണങ്ങൾ നാടകീ​യ​മാ​യും പെട്ടെ​ന്നും കുറഞ്ഞ​താ​യി തെളിഞ്ഞു, 18 പേർക്ക്‌ “കാര്യ​മായ മെച്ചമു​ണ്ടാ​യി.”

      വിഷാ​ദ​രോ​ഗ​ത്തിൽ ശാരീ​രി​ക​രോ​ഗ​ത്തി​ന്റെ പങ്ക്‌ ഏതായാ​ലും സങ്കീർണ്ണ​മാണ്‌. ഒരു വിഷാ​ദ​രോ​ഗിക്ക്‌ അയാളു​ടെ വിഷാ​ദ​ത്തി​നു കാരണ​മ​ല്ലാത്ത ഒരു ശാരീ​രി​ക​രോ​ഗ​വും ഉണ്ടായി​രി​ക്കാ​മെ​ന്നു​ള്ള​താണ്‌ അനേകം ഡോക്ടർമാ​രു​ടെ അനുഭവം, ആ രോഗം അയാളു​ടെ മനസ്സിൽ മുഖ്യ​സം​ഗ​തി​യാ​യി​ത്തീ​രു​ന്നു. ഏതായാ​ലും അന്തർഭ​വി​ച്ചി​രി​ക്കുന്ന വിഷാ​ദ​രോ​ഗ​ത്തിൽ ശ്രദ്ധി​ക്കു​ക​യും അതിനു ചികിൽസി​ക്കു​ക​യും വേണം.

      ചില ശാരീ​രി​ക​രോ​ഗ​ങ്ങൾക്ക്‌ വൈകാ​രിക ക്രമ​ക്കേ​ടു​കൾക്കു കാരണ​മാ​കാ​നും അവയെ പെരു​പ്പി​ക്കാ​നും കഴിയു​മെ​ങ്കി​ലും നേര​ത്തെ​യുള്ള ഒരു രോഗ​ത്തോ​ടുള്ള ഒരു പ്രതി​ക​ര​ണ​മെ​ന്ന​നി​ല​യിൽ മാനസി​ക​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും വികസി​ച്ചു​വ​രാം. ഉദാഹ​ര​ണ​ത്തിന്‌, വിശേ​ഷിച്ച്‌ ഹൃദയ​ത്തി​ന്റെ മേജർ ശസ്‌ത്ര​ക്രി​യ​ക്കു​ശേഷം സുഖം​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന രോഗി​കൾക്ക്‌ ഒട്ടുമി​ക്ക​പ്പോ​ഴും വിഷാ​ദ​രോ​ഗം പിടി​പെ​ടു​ന്നു. അവർ സുഖം പ്രാപി​ക്കു​മ്പോൾ സാധാ​ര​ണ​യാ​യി വിഷാദം മാറുന്നു. ഒരു ഗുരു​ത​ര​മായ രോഗ​ത്തി​നു ശരീര​ത്തിൻമേ​ലുള്ള സമ്മർദ്ദ​വും ക്രമ​ക്കേ​ടി​നി​ട​യാ​ക്കി​യേ​ക്കാം. അതിനു പുറമേ, ചില ആഹാര​പ​ദാർത്ഥ​ങ്ങ​ളോ​ടോ മറ്റു വസ്‌തു​ക്ക​ളോ​ടോ ഉള്ള അലർജി​യും ചില ആളുക​ളിൽ കഠിന​മായ വിഷാദം വരുത്തി​ക്കൂ​ട്ടി​യേ​ക്കാം.

      ഒരുവന്‌ ചിലതരം വിഷാ​ദ​രോ​ഗം പിടി​പെ​ടു​ന്നു​വോ​യെ​ന്ന​തിൽ പാരമ്പ​ര്യ​വും ഒരു ഘടകമാ​യി​രി​ക്കാം. ഈ വർഷാ​രം​ഭ​ത്തിൽ ചിലയാ​ളു​കളെ മാനിക്ക്‌ ഡിപ്ര​ഷന്‌ ചായ്‌വു​ള്ള​വ​രാ​ക്കു​മെന്നു വിശ്വ​സി​ക്ക​പ്പെ​ടുന്ന ഒരു ജനിതക വൈക​ല്യ​ത്തി​ന്റെ കണ്ടുപി​ടു​ത്തം ഗവേഷ​കൻമാർ പ്രഖ്യാ​പി​ച്ചു.

      കൂടാതെ, നവമാ​താ​ക്ക​ളു​ടെ 10 മുതൽ 20 വരെ ശതമാ​ന​ത്തി​നു ചികിൽസാ​പ​ര​മായ പൂർണ്ണ​വി​ക​സിത വിഷാദം അനുഭ​വ​പ്പെ​ടു​ന്നു​വെന്ന്‌ ചില വൈദ്യ​ശാ​സ്‌ത്ര​വി​ദ​ഗ്‌ദ്ധർ പറയുന്നു. എന്നിരു​ന്നാ​ലും പ്രസവ​ത്തോ​ടു ബന്ധപ്പെട്ട ഹോർമോൺ മാറ്റ​ങ്ങ​ളാ​ണോ അതോ മാതൃ​ത്വ​ത്തി​ന്റെ വൈകാ​രിക സമ്മർദ്ദ​ങ്ങ​ളാ​ണോ ക്രമ​ക്കേട്‌ വരുത്തി​ക്കൂ​ട്ടു​ന്ന​തെ​ന്ന​തിൽ ഗവേഷകർ യോജി​ക്കു​ന്നില്ല. ആർത്തവ​പൂർവ​ല​ക്ഷ​ണ​ങ്ങ​ളും ഗർഭനി​രോ​ധ​ന​ഗു​ളി​ക​ക​ളു​ടെ ഉപയോ​ഗ​വും ചില സ്‌ത്രീ​ക​ളിൽ വിഷാ​ദ​രോ​ഗം വരുത്തി​ക്കൂ​ട്ടു​ന്നു​വെ​ന്നും അടുത്ത കാലത്തെ കണ്ടുപി​ടു​ത്തങ്ങൾ സൂചി​പ്പി​ക്കു​ന്നു.

      കാലി​ക​ക്ര​മ​രാ​ഹി​ത്യ​ബാധ എന്നു പരാമർശി​ക്ക​പ്പെ​ടുന്ന കാലി​ക​മായ ഭാവമാ​റ്റ​ച​ക്രങ്ങൾ ചിലയാ​ളു​കൾക്കു​ള്ള​താ​യും ആധുനിക ഗവേഷണം വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അങ്ങനെ​യു​ള്ളവർ ശരൽക്കാ​ല​ത്തും ശീതകാ​ല​ത്തും വളരെ വിഷാ​ദ​മ​ഗ്ന​രാ​യി​ത്തീ​രു​ന്നു. അവർ മന്ദഗതി​യി​ലാ​വു​ക​യും സാധാ​ര​ണ​യാ​യി കൂടു​ത​ലു​റ​ങ്ങു​ക​യും സുഹൃ​ത്തു​ക്ക​ളിൽനി​ന്നും കുടും​ബ​ത്തിൽനി​ന്നും അകന്നു​മാ​റു​ക​യും വിശപ്പി​ലും ഭക്ത്യ ഇഷ്ടത്തി​ലും മാറ്റ​ങ്ങൾക്കു വിധേ​യ​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. എന്നാൽ വസന്തവും വേനലും വരട്ടെ, അവർ ആവേശ​ഭ​രി​ത​രും പ്രവർത്ത​ന​നി​ര​ത​രും ഊർജ്ജ​സ്വ​ല​രും ആയിത്തീ​രു​ന്നു. സാധാ​ര​ണ​യാ​യി അവർ നന്നായി പെരു​മാ​റു​ന്നു. കൃത്രിമ വെളി​ച്ച​ത്തി​ന്റെ നിയ​ന്ത്രിത ഉപയോ​ഗ​ത്താൽ ചിലരെ വിജയ​ക​ര​മാ​യി ചികിൽസി​ച്ചി​ട്ടുണ്ട്‌.

      അതു​കൊണ്ട്‌ വിഷാദം എല്ലായ്‌പ്പോ​ഴും ‘തലയിലല്ല.’ തന്നിമി​ത്തം ഒരു വിഷാ​ദ​ഭാ​വം തങ്ങിനിൽക്കു​ന്നു​വെ​ങ്കിൽ ഒരു പൂർണ്ണ വൈദ്യ​പ​രി​ശോ​ധന ജീവൽപ്ര​ധാ​ന​മാണ്‌. എന്നാൽ ശാരീ​രി​ക​കാ​രണം കണ്ടെത്താൻ കഴിയു​ന്നി​ല്ലെ​ങ്കി​ലോ? (g87 10/22)

      [14-ാം പേജിലെ ചതുരം]

      വിഷാദരോഗത്തിന്റെ ചില ശാരീ​രിക കാരണങ്ങൾ

      മെഡിക്കൽഗവേഷണം ചിലയാ​ളു​ക​ളി​ലെ വിഷാ​ദ​ത്തി​ന്റെ വളർച്ച​യോട്‌ ചുവടെ ചേർക്കു​ന്ന​വയെ ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു:

      വിഷ​ലോ​ഹ​ങ്ങ​ളും രാസവ​സ്‌തു​ക്ക​ളും: ഈയം, രസം, അലൂമി​നി​യം, കാർബൺമോ​ണൊ​ക്‌​സൈഡ്‌, ചില കീടനാ​ശി​നി​കൾ

      പോഷ​ക​ക്കു​റ​വു​കൾ: ചില വിറ്റ​മി​നു​ക​ളും ചില അവശ്യ​ല​വ​ണ​ങ്ങ​ളും

      സാം​ക്ര​മി​ക​രോ​ഗങ്ങൾ: ക്ഷയം, മോ​ണോ​ന്യൂ​ക്ലി​യോ​സിസ്‌, വൈറൽ ന്യൂ​മോ​ണി​യാ, കരൾവീ​ക്കം, ഇൻഫ്‌ളു​വൻസാ

      അന്തഃ​സ്ര​വ​വ്യൂ​ഹ​രോ​ഗങ്ങൾ: തൈ​റോ​യിഡ്‌ രോഗം, കുഷിം​ഗ്‌സ്‌രോ​ഗം, ഗ്ലൂക്കോസ്‌ കുറവ്‌, പ്രമേഹം

      കേന്ദ്ര​നാ​ഡീ​വ്യൂ​ഹ രോഗങ്ങൾ: മൾട്ടി​പ്പിൾ സ്‌ക്ലെ​റോ​സിസ്‌, പാർക്കിൻസൺസ്‌ ഡിസീസ്‌

      “വിനോദ”മയക്കു​മ​രു​ന്നു​കൾ: പിസിപി, കഞ്ചാവ്‌, ആംഫി​റ്റാ​മൈൻസ്‌,കോ​ക്കേ​യിൻ, ഹെറോ​യിൻ, മെത​ഡോൺ

      കുറി​ച്ചു​കൊ​ടു​ക്കുന്ന മരുന്നു​കൾ: ബാർബി​റ്റു​റ്റേ​റ്‌സ്‌, ആൻറി കൺവൽഷൻറ്‌സ്‌, കോർട്ടി​ക്കോ​സ്‌റ്റി​റോ​യി​ഡ്‌സ്‌, ഹോർമോൺസ്‌, ഉന്നതര​ക്ത​സ​മ്മർദ്ദ​ത്തി​നു ചികിൽസി​ക്കു​ന്ന​തി​നുള്ള ചില മരുന്നു​കൾ, സന്ധിവാ​തം, ഹൃദയ​സം​വ​ഹ​ന​പ്ര​ശ്‌നങ്ങൾ, ചില മാനസിക ക്രമ​ക്കേ​ടു​കൾ,

      (തീർച്ച​യാ​യും അത്തരം എല്ലാ മരുന്നു​ക​ളും വിഷാ​ദ​രോ​ഗം വരുത്തു​ക​യില്ല. അപകട​മു​ള്ള​പ്പോൾപോ​ലും ശരിയായ വൈദ്യ​മേൽനോ​ട്ട​ത്തിൽ മരുന്നു​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ഒരു ചെറിയ ശതമാനം മാത്രമേ സാധാ​ര​ണ​യാ​യി ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​ള്ളു.)

  • മനഃശാസ്‌ത്രപരമായ വേരുകൾ
    ഉണരുക!—1988 | നവംബർ 8
    • മനഃശാ​സ്‌ത്ര​പ​ര​മായ വേരുകൾ

      “ഞാൻ സകല പരി​ശോ​ധ​ന​യും നടത്തി, യാതൊ​ന്നും കാണു​ന്നില്ല,” ദയാലു​വായ ഡോക്ടർ എലിസ​ബ​ത്തി​നോ​ടു പറഞ്ഞു. “നിങ്ങൾക്കു ഗുരു​ത​ര​മായ വിഷാ​ദ​മു​ണ്ടെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു, അതിനു നല്ല കാരണ​വു​മുണ്ട്‌.”

      തന്റെ പ്രശ്‌നം ഒരു ശാരീ​രി​ക​രോ​ഗ​മാ​ണെന്ന്‌ വിചാ​രിച്ച എലിസ​ബത്ത്‌ ഡോക്ടർ പറഞ്ഞത്‌ ശരിയാ​ണോ​യെന്നു സംശയി​ച്ചു​തു​ടങ്ങി. അവളുടെ മെരു​ക്ക​മി​ല്ലാ​ത്ത​വ​നും മിക്ക​പ്പോ​ഴും അനിയ​ന്ത്രി​ത​നു​മാ​യി​രുന്ന ആറുവ​യ​സ്സു​കാ​രൻ പുത്ര​നു​മാ​യി കഴിഞ്ഞ ചില വർഷങ്ങ​ളിൽ നടത്തുന്ന അനുദിന പോരാ​ട്ട​ത്തെ​ക്കു​റിച്ച്‌ അവൾ വിചി​ന്ത​നം​ചെ​യ്‌തു. അവനു ശ്രദ്ധക്കു​റ​വി​നാ​ലുള്ള ഒരു ക്രമ​ക്കേ​ടു​ണ്ടെന്നു പിന്നീടു നിർണ്ണ​യി​ക്ക​പ്പെട്ടു. “അറുതി​യി​ല്ലാ​തെ അഹോ​രാ​ത്രം അനുഭ​വ​പ്പെട്ട സമ്മർദ്ദ​വും ഉൽക്കൺഠ​യും എന്റെ വികാ​ര​ങ്ങളെ വല്ലാതെ ബാധിച്ചു. ഞാൻ ആശയറ്റ്‌ ആത്മഹത്യ ചെയ്യണ​മെന്നു വിചാ​രിച്ച ഘട്ടത്തി​ലെത്തി”യെന്നു എലിസ​ബത്ത്‌ ഏറ്റു​പ​റഞ്ഞു.

      എലിസ​ബ​ത്തി​നെ​പ്പോ​ലെ അനേകം വിഷാ​ദ​രോ​ഗി​കൾ അസാധാ​ര​ണ​മായ അളവിൽ സമ്മർദ്ദത്തെ നേരി​ട്ടി​ട്ടുണ്ട്‌. വിഷാ​ദ​രോ​ഗ​മുള്ള സ്‌ത്രീ​കൾക്ക്‌ മോശ​മായ വീട്‌, അല്ലെങ്കിൽ തകർന്ന കുടും​ബ​ബന്ധം എന്നിങ്ങനെ വിഷാ​ദ​മി​ല്ലാത്ത സ്‌ത്രീ​ക​ളു​ടെ മൂന്നി​ല​ധി​കം ഇരട്ടി “വൻ പ്രശ്‌നങ്ങൾ” ഉണ്ടായി​രു​ന്നു​വെന്ന്‌ ബ്രിട്ടീഷ്‌ ഗവേഷ​ക​രായ ജോർജ്ജ്‌ ബ്രൗണും റ്റിറിൽ ഹാരി​സും നടത്തിയ ഒരു സുപ്ര​ധാന പഠനം കണ്ടെത്തി. ഈ പ്രയാ​സങ്ങൾ കുറഞ്ഞ​പക്ഷം രണ്ടു വർഷക്കാ​ലം “ഗണ്യവും മിക്ക​പ്പോ​ഴും കുറവാ​കാ​ത്ത​തു​മായ അരിഷ്ട​ത​യ്‌ക്കി​ട​യാ​ക്കി”യിരുന്നു. ഒരു അടുത്ത ബന്ധുവി​ന്റെ​യോ സുഹൃ​ത്തി​ന്റെ​യോ മരണം, കഠിന​രോ​ഗം അല്ലെങ്കിൽ അപകടം, ഞെട്ടി​ക്കുന്ന ദുർവാർത്തകൾ, അല്ലെങ്കിൽ ഒരു ജോലി​നഷ്ടം, എന്നിങ്ങ​നെ​യുള്ള കഠിന​ജീ​വി​താ​നു​ഭ​വ​ങ്ങ​ളും വിഷാ​ദ​രോ​ഗി​ക​ളായ സ്‌ത്രീ​ക​ളു​ടെ ഇടയിൽ നാലി​രട്ടി സാധാ​ര​ണ​മാ​യി​രു​ന്നു.

      എന്നിരു​ന്നാ​ലും, പ്രാതി​കൂ​ല്യ​ങ്ങൾ മാത്രം വിഷാദം വരുത്തി​ക്കൂ​ട്ടു​ന്നി​ല്ലെന്ന്‌ ബ്രൗണും ഹാരി​സും കണ്ടെത്തി. അധിക​വും ആശ്രയി​ച്ചി​രി​ക്കു​ന്നത്‌ വ്യക്തി​യു​ടെ മാനസിക പ്രതി​ബ​ദ്ധ​ത​യേ​യും വൈകാരികാഘാതവിധേയത്വത്തേയുമായിരുന്നു.

      “സകലവും ആശയറ്റ​താ​യി തോന്നി”

      ഉദാഹ​ര​ണ​ത്തിന്‌, കഠിനാ​ദ്ധ്വാ​നി​യും മൂന്നു കൊച്ചു​കു​ട്ടി​ക​ളു​ടെ തള്ളയു​മാ​യി​രുന്ന സാറാ ജോലി​യോ​ടു ബന്ധപ്പെട്ട ഒരു അപകട​ത്തിൽ തന്റെ നടു തകർത്തു. കശേരു പൊട്ടി​യ​തു​കൊണ്ട്‌ തന്റെ ശാരീ​രി​ക​പ്ര​വർത്ത​ന​ത്തി​ല​ധി​ക​വും കുറയ്‌ക്ക​ണ​മെന്ന്‌ അവളുടെ ഡോക്ടർ പറഞ്ഞു. “എന്റെ മുഴു ലോക​വും അവസാ​നി​ച്ചു​വെന്ന്‌ ഞാൻ വിചാ​രി​ച്ചു. ഞാൻ എന്റെ കുട്ടി​ക​ളോ​ടൊത്ത്‌ കളിച്ചി​രുന്ന കായി​ക​മാ​യി പ്രവർത്ത​ന​നി​ര​ത​യാ​യി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു. ഞാൻ ഈ നഷ്ടത്തെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യും കാര്യങ്ങൾ ഒരിക്ക​ലും മെച്ച​പ്പെ​ടു​ക​യി​ല്ലെന്ന്‌ വിചാ​രി​ക്കു​ക​യും ചെയ്‌തു. പെട്ടെന്ന്‌ എന്റെ ജീവി​ത​സ​ന്തോ​ഷ​മെ​ല്ലാം നഷ്ടപ്പെട്ടു. സകലവും ആശയറ്റ​താ​യി തോന്നി”യെന്ന്‌ സാറാ സമ്മതി​ച്ചു​പ​റഞ്ഞു.

      അപകട​ത്തോ​ടു​ള്ള അവളുടെ പ്രതി​ക​രണം അവളുടെ മുഴു​ജീ​വി​ത​വും സംബന്ധിച്ച നിരാ​ശാ​ചി​ന്ത​ക​ളി​ലേക്കു നയിച്ചു. ഇത്‌ വിഷാദം ജനിപ്പി​ച്ചു. ബ്രൗണും ഹാരി​സും സോഷ്യൽ ഒറിജിൻസ്‌ ഓഫ്‌ ഡിപ്രഷൻ എന്ന തങ്ങളുടെ പുസ്‌ത​ക​ത്തിൽ പ്രസ്‌താ​വി​ക്കുന്ന പ്രകാരം “അത്‌ [സാറാ​യു​ടെ അപകടം പോലുള്ള പ്രകോ​പ​ന​പ​ര​മായ സംഭവം] പൊതു​വേ ഒരുവന്റെ ജീവി​ത​ത്തി​ലെ ആശയി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചുള്ള ചിന്തക​ളി​ലേക്കു നയി​ച്ചേ​ക്കാം. നിരാ​ശ​യു​ടെ അത്തരം സാമാ​ന്യ​വൽക്ക​രണം വിഷാ​ദ​രോഗ ക്രമ​ക്കേ​ടി​ന്റെ കാതലാ​യി​രി​ക്കു​ന്നു​വെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.”

      എന്നാൽ വലിയ വിഷാ​ദ​രോ​ഗ​ത്തി​ലേക്കു വീണു​പോ​കാ​നി​ട​യാ​ക്കി​ക്കൊണ്ട്‌ തങ്ങളുടെ വേദനാ​ക​ര​മായ നഷ്ടത്തിനു പരിഹാ​രം​കാ​ണാൻ അനേക​രെ​യും അപ്രാ​പ്‌ത​രാ​ക്കു​ന്ന​തെ​ന്താണ്‌? ദൃഷ്ടാ​ന്ത​ത്തിന്‌, സാറാ അത്തരം നിഷേ​ധാ​ത്‌മക ചിന്താ​പ​ര​മ്പ​രക്കു വിധേ​യ​യാ​യ​തെ​ന്തു​കൊണ്ട്‌?

      ‘ഞാൻ വില​കെ​ട്ടവൾ’

      “എനിക്ക്‌ ഒരിക്ക​ലും ആത്മവി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു, എന്റെ ആത്മാഭി​മാ​നം വളരെ കുറവാ​യി​രു​ന്നു, ഞാൻ യാതൊ​രു ശ്രദ്ധക്കും അർഹത​യി​ല്ലാ​ത്ത​വ​ളാ​ണെന്ന്‌ എനിക്കു തോന്നി”യെന്ന്‌ സാറാ വിശദീ​ക​രി​ച്ചു. സ്വന്തം വിലയി​ല്ലാ​യ്‌മ​യോ​ടു ബന്ധപ്പെട്ട വേദനാ​ക​ര​മായ വികാ​ര​ങ്ങ​ളാണ്‌ മിക്ക​പ്പോ​ഴും നിർണ്ണാ​യക ഘടകം. “ഹൃദയ​വേദന നിമിത്തം ഒരു ക്ലേശി​ത​മായ ആത്മാവുണ്ട്‌” എന്ന്‌ സദൃശ​വാ​ക്യം പ്രസ്‌താ​വി​ക്കു​ന്നു. ഒരു വിഷാ​ദാ​ത്മാവ്‌ ബാഹ്യ​സ​മ്മർദ്ദ​ങ്ങ​ളു​ടെ മാത്രമല്ല, ആന്തരി​ക​ഭീ​തി​ക​ളു​ടെ​യും ഫലമാ​യി​രി​ക്കാ​മെന്ന്‌ ബൈബിൾ തിരി​ച്ച​റി​യു​ന്നുണ്ട്‌. കുറഞ്ഞ ആത്‌മാ​ഭി​മാ​ന​ത്തി​നു എന്തായി​രി​ക്കാം കാരണം?

      നമ്മുടെ വളർത്ത​ലാണ്‌ നമ്മുടെ ചിന്താ​മാ​തൃ​ക​ക​ളിൽ ചിലതി​നു രൂപം​കൊ​ടു​ക്കു​ന്നത്‌. “ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾ എന്റെ മാതാ​പി​താ​ക്കൻമാർ എന്നെ ഒരിക്ക​ലും പ്രശം​സി​ച്ചി​രു​ന്നില്ല. ഞാൻ വിവാ​ഹി​ത​യാ​കു​ന്ന​തു​വരെ ഒരു അനു​മോ​ദനം കേട്ടതാ​യി എനിക്ക്‌ ഓർക്കാൻ കഴിയു​ന്നില്ല. തൽഫല​മാ​യി ഞാൻ മറ്റു​ള്ള​വ​രിൽനിന്ന്‌ അംഗീ​കാ​രം തേടി. ആളുക​ളു​ടെ അംഗീ​കാ​ര​മി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചുള്ള ഭയങ്കര ഭയം എനിക്കുണ്ട്‌” എന്ന്‌ സാറാ ഏറ്റു​പ​റഞ്ഞു.

      ഗുരു​ത​ര​മാ​യ വിഷാ​ദ​ത്തി​നി​ര​യാ​കുന്ന അനേകർക്കും പൊതു​വാ​യുള്ള ഒരു ഘടകമാണ്‌ സാറാ​യിക്ക്‌ അനുഭ​വ​പ്പെട്ട അംഗീ​കാ​ര​ത്തി​ന്റെ ആവശ്യം. അങ്ങനെ​യുള്ള ആളുകൾ തങ്ങളുടെ സ്വന്തം നേട്ടങ്ങ​ളെ​ക്കാ​ളു​പരി മറ്റു​ള്ള​വ​രു​ടെ അംഗീ​കാ​ര​ത്തിൻമേ​ലും സ്‌നേ​ഹ​ത്തിൻമേ​ലും തങ്ങളുടെ ആത്മാഭി​മാ​നം കെട്ടു​പ​ണി​ചെ​യ്യാൻ ചായ്‌വു കാണി​ക്കു​ന്നു​വെന്ന്‌ ഗവേഷണം വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. മറ്റാർക്കെ​ങ്കി​ലും ഇഷ്ടപ്പെ​ടു​ക​യോ പ്രാധാ​ന്യ​മു​ള്ള​വ​രാ​യി​രി​ക്കു​ക​യോ ചെയ്യുന്ന അളവോ​ള​മാ​യി​രി​ക്കാം അവർ സ്വന്തം മൂല്യത്തെ വിലയി​രു​ത്തു​ന്നത്‌. “അങ്ങനെ​യുള്ള പിന്തു​ണ​യു​ടെ നഷ്ടം ആത്മാഭി​മാ​ന​ത്ത​കർച്ച​യി​ലേക്കു നയിക്കും, ഇത്‌ വിഷാ​ദ​രോ​ഗ​ത്തി​ന്റെ തുടക്ക​ത്തി​നു ഗണ്യമാ​യി സംഭാവന ചെയ്യുന്നു.”

      പൂർണ്ണ​താ​വാ​ദം

      മറ്റു​ള്ള​വ​രു​ടെ അംഗീ​കാ​രം തേടു​ന്ന​തു​സം​ബ​ന്ധിച്ച ഊതി​വീർപ്പിച്ച താൽപ​ര്യം മിക്ക​പ്പോ​ഴും ഒരു അസാധാ​ര​ണ​വി​ധ​ത്തിൽ പ്രകട​മാ​കു​ന്നു. സാറാ വിശദീ​ക​രി​ക്കു​ന്നു: “ഒരു കുട്ടി​യെന്ന നിലയിൽ എനിക്കു കിട്ടാഞ്ഞ അംഗീ​കാ​രം ലഭിക്കു​ന്ന​തിന്‌ എല്ലാം ശരിയാ​യി ചെയ്യാൻ ഞാൻ കഠിന​ശ്ര​മം​ചെ​യ്‌തു. എന്റെ ലൗകിക ജോലി​യി​ലും ഞാൻ എല്ലാം അങ്ങനെ​തന്നെ ചെയ്‌തു. എനിക്ക്‌ ‘പൂർണ്ണ​ത​യുള്ള’ കുടും​ബം വേണമാ​യി​രു​ന്നു. ഈ പ്രതി​ച്ഛാ​യ​ക്കൊ​പ്പം ഞാൻ ജീവി​ക്കേ​ണ്ടി​യി​രു​ന്നു.” എന്നാൽ അവൾക്ക്‌ അപകട​മു​ണ്ടാ​യ​പ്പോൾ എല്ലാം ആശയറ്റ​താ​യി തോന്നി. അവൾ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഞാൻ കുടും​ബത്തെ നയിക്കു​ന്നു​ണ്ടെന്നു ഞാൻ വിശ്വ​സി​ച്ചു, എനിക്കു പ്രവർത്തി​ക്കാൻ കഴിയാ​തെ​വ​ന്നാൽ അവർ പരാജ​യ​പ്പെ​ടു​മെ​ന്നും അപ്പോൾ ആളുകൾ ‘അവൾ കഴിവി​ല്ലാത്ത ഒരു അമ്മയും ഭാര്യ​യു​മാ​ണെന്നു’ പറയു​മെ​ന്നും ഭയപ്പെ​ടു​ക​യും ചെയ്‌തു.”

      സാറാ​യു​ടെ ചിന്ത വലിയ വിഷാ​ദ​രോ​ഗ​ത്തി​ലേക്കു നയിച്ചു. അവളുടെ കേസ്‌ അസാധാ​ര​ണ​മ​ല്ലെന്ന്‌ വിഷാ​ദ​രോ​ഗി​ക​ളു​ടെ വ്യക്തി​ത്വ​ങ്ങ​ളെ​സം​ബ​ന്ധിച്ച ഗവേഷണം വെളി​പ്പെ​ടു​ത്തു​ന്നു. കഠിന​വി​ഷാ​ദ​മ​നു​ഭ​വിച്ച മാർഗ​റ്റ​റും ഇങ്ങനെ സമ്മതിച്ചു: “മറ്റു​ള്ളവർ എന്നേക്കു​റി​ച്ചു വിചാ​രി​ച്ച​തി​നെ​ക്കു​റിച്ച്‌ ഞാൻ വ്യാകു​ല​പ്പെട്ടു. ഞാൻ ഒരു പൂർണ്ണ​താ​വാ​ദി​യും മണി​നോ​ക്കി ക്രമീ​കൃ​ത​മാ​യി വ്യാകു​ല​പ്പെ​ടു​ന്ന​വ​ളു​മാ​യി​രു​ന്നു.” അയാഥാർത്ഥ​മാ​യി ഉയർന്ന ലാക്കുകൾ വെക്കു​ന്നത്‌ അല്ലെങ്കിൽ അമിത​മ​നഃ​സാ​ക്ഷി​ബോ​ധ​ത്തോ​ടെ​യെ​ങ്കി​ലും പ്രതീ​ക്ഷ​ക്കൊ​ത്തു ജീവി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നത്‌ അനേകം വിഷാ​ദ​രോ​ഗ​ങ്ങ​ളു​ടെ​യും മൂലകാ​ര​ണ​മാണ്‌. സഭാ​പ്ര​സം​ഗി 7:16 മുന്നറി​യി​പ്പു നൽകുന്നു: “അതിനീ​തി​മാ​നാ​ക​രുത്‌, നിന്നെ​ത്തന്നെ അതിജ്ഞാ​നി​യെന്നു പ്രകട​മാ​ക്കു​ക​യു​മ​രുത്‌. നീ നിനക്കു​തന്നെ എന്തിനു ശൂന്യത വരുത്തു​ന്നു?” മിക്കവാ​റും പൂർണ്ണ​നെന്നു നിങ്ങ​ളെ​ത്തന്നെ കാണി​ച്ചു​കൊ​ടു​ക്കാൻ ശ്രമി​ക്കു​ന്നത്‌ വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ വിനാ​ശ​ത്തി​ലേക്കു നയി​ച്ചേ​ക്കാം. വൈഫ​ല്യ​ങ്ങൾക്കും വിനാ​ശ​ക​ര​മായ സ്വയം​കു​റ്റ​പ്പെ​ടു​ത്ത​ലി​ലേക്കു നയിക്കാൻ കഴിയും.

      “എനിക്ക്‌ യാതൊ​ന്നും ശരിയാ​യി ചെയ്യാൻ കഴിക​യില്ല”

      സ്വയം കുറ്റ​പ്പെ​ടു​ത്തൽ ഒരു ക്രിയാ​ത്മക പ്രതി​ക​ര​ണ​മാ​യി​രി​ക്കാൻക​ഴി​യും. ഉദാഹ​ര​ണ​ത്തിന്‌, ഒരു അപകട​ക​ര​മായ പരിസ​ര​ത്തു​കൂ​ടെ ഒറ്റക്ക്‌ നടന്നതു നിമിത്തം ഒരാൾ കവർച്ച​ചെ​യ്യ​പ്പെ​ട്ടേ​ക്കാം. അയാൾ മാറ്റം വരുത്താ​നും അങ്ങനെ പിന്നീട്‌ സമാന​പ്ര​ശ്‌നത്തെ ഒഴിവാ​ക്കാ​നും തീരു​മാ​നി​ച്ചു​കൊണ്ട്‌ ആ സാഹച​ര്യ​ത്തി​ലെ​ത്തി​ച്ചേർന്ന​തി​നു സ്വയം കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാം. എന്നാൽ ‘ഞാൻ കുഴപ്പ​ത്തിൽനി​ന്നു മാറി​നിൽക്കാൻ കഴിയാത്ത ഒരു അശ്രദ്ധൻമാ​ത്ര​മാണ്‌’ എന്നു പറഞ്ഞു​കൊണ്ട്‌ ഒരാൾ തുടർന്നും സ്വയം കുറ്റ​പ്പെ​ടു​ത്തി​യേ​ക്കാം. ഇത്തരം സ്വയം കുറ്റ​പ്പെ​ടു​ത്തൽ ഒരുവന്റെ സ്വഭാ​വ​ത്തെത പഴിക്കു​ക​യും ആത്മാഭി​മാ​ന​ത്തി​നു തുരങ്കം​വെ​ക്കു​ക​യും ചെയ്യുന്നു.

      വിനാ​ശ​ക​ര​മാ​യ അത്തരം സ്വയം​കു​റ്റ​പ്പെ​ടു​ത്ത​ലി​ന്റെ ഒരു ദൃഷ്ടാന്തം 32 വയസ്സു​കാ​രി മരിയാ​യു​ടെ കാര്യ​ത്തിൽ സംഭവി​ച്ചു. അവൾ ഒരു തെറ്റി​ദ്ധാ​ര​ണ​നി​മി​ത്തം തന്റെ മൂത്ത സഹോ​ദ​രി​യോട്‌ ആറുമാ​സം നീരസം വെച്ചു​പു​ലർത്തി. ഒരു വൈകു​ന്നേരം അവൾ ഫോണി​ലൂ​ടെ തന്റെ സഹോ​ദ​രി​യെ അധി​ക്ഷേ​പി​ച്ചു. മേരിയാ ചെയ്‌തതു മനസ്സി​ലാ​ക്കി​ക്കൊണ്ട്‌ അവരുടെ അമ്മ അവളെ വിളിച്ചു ശക്തമായി ശകാരി​ച്ചു.

      “ഞാൻ എന്റെ അമ്മയോ​ടു കോപി​ച്ചു. എന്നാൽ ഞാൻ എന്നോ​ടു​തന്നെ കൂടുതൽ അസ്വസ്ഥ​യാ​യി. കാരണം ഞാൻ എന്റെ സഹോ​ദ​രി​യെ എത്രമാ​ത്രം ദ്രോ​ഹി​ച്ചി​രു​ന്നു​വെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി”യെന്ന്‌ മേരിയാ വിശദീ​ക​രി​ച്ചു. അൽപ്പം​ക​ഴിഞ്ഞ്‌ അവൾ തന്റെ ഒൻപതു​വ​യ​സ്സുള്ള പുത്രന്റെ നേരെ അട്ടഹസി​ച്ചു, അവന്റെ കുസൃ​തി​നി​മി​ത്തം. വളരെ അന്ധാളി​ച്ചു​പോയ കുട്ടി പിന്നീട്‌ തള്ളയോട്‌ “മമ്മീ, മമ്മി എന്നെ കൊല്ലാൻ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ തോന്നി!”യെന്നു പറഞ്ഞു.

      മേരിയാ ആകെ തകർന്നു​പോ​യി. അവൾ ഇങ്ങനെ റിപ്പോർട്ടു​ചെ​യ്‌തു: “ഞാൻ ഒരു ഭയങ്കര ആളാ​ണെന്ന്‌ എനിക്കു തോന്നി. ‘എനിക്കു യാതൊ​ന്നും ശരിയാ​യി ചെയ്യാൻ കഴിക​യി​ല്ലെന്ന്‌ എനിക്കു​തോ​ന്നി!’ അതുമാ​ത്രമേ എനിക്കു ചിന്തി​ക്കാൻ കഴിഞ്ഞു​ള്ളു. യഥാർത്ഥ​ത്തിൽ കടുത്ത വിഷാദം അപ്പോൾ തുടങ്ങി.” അവളുടെ സ്വയം​കു​റ്റ​പ്പെ​ടു​ത്തൽ വിനാ​ശ​ക​മെന്നു തെളിഞ്ഞു.

      വലിയ വിഷാ​ദ​രോ​ഗ​മുള്ള എല്ലാവർക്കും താണ ആത്‌മാ​ഭി​മാ​ന​മേ​യു​ള്ളു​വെ​ന്നാ​ണോ അതിന്റെ അർത്ഥം? തീർച്ച​യാ​യു​മല്ല. കാരണങ്ങൾ സങ്കീർണ്ണ​വും വിവി​ധ​വു​മാണ്‌. ഫലം ബൈബിൾ പറയുന്ന ‘ഹൃദയ വേദന’യായി​രി​ക്കു​മ്പോൾപോ​ലും അതു വരുത്തി​ക്കൂ​ട്ടുന്ന അനേകം വികാ​ര​ങ്ങ​ളുണ്ട്‌, അവയിൽ പരിഹാ​ര​മി​ല്ലാത്ത കോപം, നീരസം, യഥാർത്ഥ​മോ ഊതി​വീർപ്പി​ച്ച​തോ ആയ കുറ്റ​ബോ​ധം, മറ്റു​ള്ള​വ​രു​മാ​യി​ട്ടുള്ള തീരാത്ത വഴക്കുകൾ എന്നിവ ഉൾപ്പെ​ടു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:13) ഇതി​നെ​ല്ലാം തകർന്ന ആത്മാവി​ലേക്ക്‌ അല്ലെങ്കിൽ വിഷാ​ദ​ത്തി​ലേക്ക്‌ നയിക്കാൻ കഴിയും.

      തന്റെ വിഷാ​ദ​ത്തി​ല​ധി​ക​ത്തി​ന്റെ​യും മൂലകാ​രണം തന്റെ ചിന്തയാ​ണെന്ന്‌ സാറാ മനസ്സി​ലാ​ക്കി​യ​പ്പോൾ ആദ്യം അവൾ തകർന്നു​പോ​യി. “എന്നാൽ പിന്നീട്‌ എനിക്ക്‌ ഒരളവിൽ ആശ്വാ​സം​തോ​ന്നി, എന്തു​കൊ​ണ്ടെ​ന്നാൽ എന്റെ ചിന്തയാ​ണി​തി​നു കാരണ​മെ​ങ്കിൽ എന്റെ ചിന്തക്ക്‌ അതിനെ നേരെ​യാ​ക്കാ​നും കഴിയും” എന്ന്‌ സാറാ വിശ്വ​സി​ച്ചു. ഈ ചിന്ത തനിക്ക്‌ ആവേശ​ക​ര​മാ​യി​രു​ന്നു​വെന്ന്‌ പറഞ്ഞു​കൊണ്ട്‌ അവൾ വിശദീ​ക​രി​ച്ചു: “ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള എന്റെ ചിന്തക്കു മാറ്റം വരുത്തി​യ​പ്പോൾ അതിനു ഇനിയ​ങ്ങോട്ട്‌ ഗുണക​ര​മാ​യി ബാധി​ക്കാൻ കഴിയു​മെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു.”

      സാറാ ആവശ്യ​മായ മാറ്റങ്ങൾ വരുത്തി, അവളുടെ വിഷാ​ദ​വും മാറി. മേരി​യാ​യും മാർഗ​ര​റ്റും എലിസ​ബ​ത്തും തങ്ങളുടെ പോരാ​ട്ട​ത്തിൽ വിജയി​ച്ചു. അവർ എന്തു മാറ്റങ്ങൾ വരുത്തി? (g87 10/22)

      [18-ാം പേജിലെ ആകർഷ​ക​വാ​ക്യം]

      ‘എന്റെ ചിന്തയാണ്‌ എന്റെ വിഷാ​ദ​ത്തി​നു കാരണ​മെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞ​പ്പോൾ അത്‌ എനിക്ക്‌ കുറേ ആശ്വാ​സ​വും സുഖവും തന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അപ്പോൾ എനിക്കതു ശരിയാ​ക്കാ​നും കഴിയു​മെന്ന്‌ ഞാൻ വിശ്വ​സി​ച്ചു.’

      [16, 17 പേജു​ക​ളി​ലെ ചതുരം]

      കുട്ടിക്കാല വിഷാദം: “എനിക്കു ചാകണം”

      അമേരിക്കൻ ദേശീ​യാ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ലെ ഡോ. ഡോണാൾഡ്‌ മക്‌ന്യൂ​വു​മാ​യുള്ള ഒരു കൂടി​ക്കാഴ്‌ച. അദ്ദേഹം 20 വർഷമാ​യി ഈ വിഷയം ഗവേഷണം ചെയ്‌തി​രി​ക്കു​ന്നു.

      ഉണരുക! ഈ പ്രശ്‌നം എത്ര വ്യാപ​ക​മാ​ണെന്ന്‌ നിങ്ങൾ കരുതു​ന്നു?

      മക്‌ന്യൂ: അടുത്ത​കാ​ലത്ത്‌ ന്യൂസി​ലാൻഡിൽ നടത്തിയ ആയിരം കുട്ടി​ക​ളു​ടെ ഒരു പഠനം ഒൻപതു വയസ്സാ​കു​ന്ന​തോ​ടെ കുട്ടി​ക​ളു​ടെ 10 ശതമാനം ഒരു വിഷാ​ദാ​നു​ഭ​വ​ത്തി​നു വിധേ​യ​രാ​കു​ന്നു​വെന്ന്‌ കണ്ടെത്തി. സ്‌കൂൾകു​ട്ടി​ക​ളിൽ 10 മുതൽ 15 വരെ ശതമാ​ന​ത്തി​നു ഭാവസം​ബ​ന്ധ​മായ ക്രമ​ക്കേ​ടു​ക​ളു​ണ്ടെ​ന്നുള്ള ധാരണ​യാണ്‌ ഞങ്ങൾക്കു​ള്ളത്‌. ഒരു ചുരു​ങ്ങിയ സംഖ്യ ഗുരു​ത​ര​മായ വിഷാ​ദ​മ​നു​ഭ​വി​ക്കു​ന്നു.

      ഉണരുക!: കുട്ടി​കൾക്ക്‌ ഗുരു​ത​ര​മായ വിഷാ​ദ​മു​ണ്ടോ​യെ​ന്ന്‌എ​ങ്ങനെ അറിയാം?

      മക്‌ന്യൂ: മുഖ്യ​ല​ക്ഷ​ണ​ങ്ങ​ളി​ലൊന്ന്‌ അവർക്കു യാതൊ​ന്നി​ലും രസമി​ല്ലെ​ന്നു​ള്ള​താണ്‌. അവർ പുറത്തു​പോ​യി കളിക്കാ​നോ കൂട്ടു​കാ​രോ​ടു​കൂ​ടെ​യാ​യി​രി​ക്കാ​നോ ആഗ്രഹി​ക്കു​ന്നില്ല. അവർക്കു കുടും​ബ​ത്തിൽ താത്‌പ​ര്യ​മില്ല. നിങ്ങൾ ശ്രദ്ധാ​നഷ്ടം കാണുന്നു; അവർക്ക്‌ റ്റെലി​വി​ഷൻപ​രി​പാ​ടി​ക​ളിൽ പോലും മനസ്സു പതിപ്പി​ക്കാൻ കഴിയു​ന്നില്ല, ഗൃഹപാ​ഠ​ത്തിൽ അത്രയും​കൂ​ടെ കഴിയു​ന്നില്ല. നിങ്ങൾ വിലയി​ല്ലാ​യ്‌മ​യു​ടെ ഒരു തോന്നൽ കാണുന്നു, വ്യക്തി​പ​ര​മായ ഒരു കുറ്റ​ബോ​ധം. തങ്ങൾ മിടു​ക്കരല്ല, അല്ലെങ്കിൽ ആർക്കും തങ്ങളെ ഇഷ്ടമില്ല എന്ന്‌ അവർ പറഞ്ഞു​ന​ട​ക്കും. ഒന്നുകിൽ അവർക്കു ഉറങ്ങാൻ കഴിയു​ന്നില്ല അല്ലെങ്കിൽ അവർ കൂടു​ത​ലു​റ​ങ്ങു​ന്നു; അവർക്കു വിശപ്പു നഷ്ടപ്പെ​ടു​ന്നു അല്ലെങ്കിൽ അവർ അമിത​മാ​യി തിന്നുന്നു. കൂടാതെ “എനിക്ക്‌ ചാകണം” എന്നതു​പോ​ലെ​യുള്ള ആത്‌മ​ഹ​ത്യാ​പ​ര​മായ ആശയങ്ങൾ നിങ്ങൾ കേൾക്കു​ന്നു. ഈ ലക്ഷണങ്ങ​ളു​ടെ ഒരു സമൂഹം നിങ്ങൾ കാണു​ന്നു​വെ​ങ്കിൽ, അത്‌ ഒന്നോ രണ്ടോ ആഴ്‌ച നില്‌ക്കു​ക​യു​മാ​ണെ​ങ്കിൽ അപ്പോൾ നിങ്ങൾ ഗുരു​ത​ര​മായ വിഷാ​ദ​മുള്ള ഒരു കുട്ടി​യെ​ക്കു​റി​ച്ചാ​ണു സംസാ​രി​ക്കു​ന്നത്‌.

      ഉണരുക!: കുട്ടി​ക്കാല വിഷാ​ദ​ത്തിന്‌ വഴിമ​രു​ന്നി​ടുന്ന മുഖ്യ​കാ​ര്യ​ങ്ങ​ളെ​ന്തൊ​ക്കെ​യാണ്‌?

      മക്‌ന്യൂ: ഏതു കുട്ടി​യു​ടെ​യും ജീവി​ത​ത്തി​ലെ പ്രത്യേക ഘടകങ്ങൾ പരിചി​ന്തി​ക്കു​മ്പോൾ മുഖ്യ​സം​ഗതി ഒരു മരണന​ഷ്ട​മാണ്‌. സാധാ​ര​ണ​യാ​യി ഇത്‌ മാതാ​പി​താ​ക്ക​ളി​ലൊ​രാ​ളു​ടെ നഷ്ടമാ​യി​രി​ക്കാ​മെ​ങ്കി​ലും അതിൽ സുഹൃ​ത്തു​ക്ക​ളു​ടെ​യൊ അടുത്ത ബന്ധുക്ക​ളു​ടെ​യോ ഒരു വൽസല​മൃ​ഗ​ത്തി​ന്റെ പോലു​മോ നഷ്ടം ഉൾപ്പെ​ട്ടി​രി​ക്കാം. നഷ്ടത്തി​ന​ടു​ത്ത​താ​യി ഞാൻ താഴ്‌ത്തി​പ്പ​റ​യ​ലി​നെ​യും പരിത്യ​ജ​ന​ത്തെ​യും ഉൾപ്പെ​ടു​ത്തും. മാതാ​പി​താ​ക്കൾ കുറ്റം​പ​റ​യു​ക​യോ കൊച്ചാ​ക്കു​ക​യോ ചെയ്യുന്ന ഒട്ടേറെ കുട്ടി​കളെ നാം കാണു​ന്നുണ്ട്‌. ചില​പ്പോൾ ഒരു കുട്ടി ബലിയാ​ടാ​ക്ക​പ്പെ​ടു​ന്നു. കുറ്റം അവന്റേ​താ​ണെ​ങ്കി​ലും അല്ലെങ്കി​ലും കുടും​ബ​ത്തി​ലെ എല്ലാ കുഴപ്പ​ങ്ങൾക്കും അവനെ കുറ്റ​പ്പെ​ടു​ത്തു​ന്നു. അതു​കൊണ്ട്‌ താൻ വില​കെ​ട്ട​വ​നാ​ണെന്ന്‌ അവൻ വിചാ​രി​ക്കു​ന്നു. മറ്റൊ​രു ഘടകം മാതാ​പി​താ​ക്ക​ളി​ലൊ​രാ​ളു​ടെ പ്രകൃ​ത​ത്തി​ലുള്ള ഒരു ക്രമ​ക്കേ​ടാണ്‌.

      ഉണരുക! വിഷാ​ദ​മുള്ള ചില കുട്ടികൾ മയക്കു​മ​രു​ന്നി​ന്റെ​യും മദ്യത്തി​ന്റെ​യും ദുരു​പ​യോ​ഗ​ത്തി​ലും ദുഷ്‌പെ​രു​മാ​റ്റ​ത്തിൽപോ​ലും ഏർപ്പെ​ടു​ന്നു​വെന്ന്‌ താങ്കളും​കൂ​ടെ കൂടി രചിച്ച ജോണി കരയാ​ത്ത​തെ​ന്തു​കൊണ്ട്‌? എന്ന പുസ്‌ത​ക​ത്തിൽ പറയുന്നു. എന്തു​കൊ​ണ്ടാ​ണത്‌?

      മക്‌ന്യൂ: അവർ തങ്ങളിൽനി​ന്നു​പോ​ലും വിഷാ​ദത്തെ മറച്ചു​പി​ടി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌ എന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. കാറുകൾ മോഷ്ടി​ക്കുക, മയക്കു​മ​രു​ന്നു​പ​യോ​ഗി​ക്കുക അല്ലെങ്കിൽ മദ്യപി​ക്കുക എന്നിങ്ങനെ മറ്റു കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യാണ്‌ അതിനുള്ള അവരുടെ മാർഗ്ഗം. അവരുടെ വൈഷ​മ്യ​ത്തെ മറയ്‌ക്കാ​നുള്ള അവരുടെ മാർഗ്ഗ​ങ്ങ​ളാ​ണിവ. യഥാർത്ഥ​ത്തിൽ തങ്ങളുടെ വിഷാ​ദത്തെ മറയ്‌ക്കാൻ ശ്രമി​ക്കു​ന്നത്‌ പ്രായ​മു​ള്ള​വ​രിൽനിന്ന്‌ കുട്ടികൾ വ്യത്യ​സ്‌ത​രാ​യി​രി​ക്കുന്ന ഏറ്റവും വ്യക്തമായ മാർഗ്ഗ​ങ്ങ​ളി​ലൊ​ന്നാണ്‌.

      ഉണരുക!: കുട്ടി​ക​ളു​ടെ വെറും ദുഷ്‌പെ​രു​മാ​റ്റ​മാ​യി​രി​ക്കാ​തെ വിഷാ​ദ​രോ​ഗ​മാ​യി​രി​ക്കു​മ്പോൾ അതെങ്ങനെ അറിയാൻ കഴിയും?

      മക്‌ന്യൂ: ഈ കുട്ടി​ക​ളോ​ടു സംസാ​രി​ക്കു​ന്ന​തി​നാ​ലും അവരെ​ക്കൊണ്ട്‌ തുറന്നു സംസാ​രി​പ്പി​ക്കു​ന്ന​തി​നാ​ലും മിക്ക​പ്പോ​ഴും നിങ്ങൾക്ക്‌ വിഷാ​ദ​രോ​ഗം മനസ്സി​ലാ​ക്കാൻ കഴിയും. ശരിയാ​യി ചികിൽസി​ക്കു​ക​യാ​ണെ​ങ്കിൽ അവരുടെ പെരു​മാ​റ്റം മെച്ച​പ്പെ​ടു​ന്നു. പുറമേ മറ്റെ​ന്തെ​ങ്കി​ലു​മാണ്‌ കാണ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും എല്ലായ്‌പ്പോ​ഴും വിഷാദം അടിയിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു.

      ഉണരുക!: വിഷാ​ദ​മുള്ള ഒരു കുട്ടി​യെ​ക്കൊണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ തുറന്നു സംസാ​രി​പ്പി​ക്കാൻ കഴിയും?

      മക്‌ന്യൂ: ഒന്നാമ​താ​യി ഒരു പ്രശാ​ന്ത​സ​മ​യ​വും സ്ഥലവും തെര​ഞ്ഞെ​ടു​ക്കുക. പിന്നീട്‌ ‘നിന്നെ എന്തെങ്കി​ലും അലട്ടു​ന്നു​ണ്ടോ?’ ‘നിനക്കു പരി​ഭ്ര​മ​മു​ണ്ടോ?’ ‘നിനക്കു സങ്കടം തോന്നു​ന്നു​ണ്ടാ​യി​രു​ന്നോ?’ എന്നിങ്ങ​നെ​യുള്ള പ്രത്യേ​ക​ചോ​ദ്യ​ങ്ങൾ ചോദി​ക്കുക. ഒരു മരണം നടന്നി​രു​ന്നു​വെ​ങ്കിൽ സാഹച​ര്യ​ങ്ങളെ ആശ്രയിച്ച്‌ ‘എന്നേ​പ്പോ​ലെ വല്യമ്മ​യു​ടെ മരണനഷ്ടം നിനക്കും അനുഭ​വ​പ്പെ​ടു​ന്നു​ണ്ടോ?’ എന്നു ചോദി​ക്കാം. തന്റെ വിചാ​രങ്ങൾ തുറന്നു പറയാൻ കുട്ടിക്ക്‌ ഒരു അവസരം കൊടു​ക്കുക.

      ഉണരുക!: ഗുരു​ത​ര​മായ വിഷാ​ദ​മുള്ള കുട്ടി​ക​ളോട്‌ എന്തു ചെയ്യാൻ നിങ്ങൾ പറയും?

      മക്‌ന്യൂ: അവരുടെ മാതാ​പി​താ​ക്ക​ളോട്‌ അതി​നെ​ക്കു​റി​ച്ചു പറയുക. സാധാ​ര​ണ​യാ​യി കുട്ടി​കൾക്കു മാത്രമേ തങ്ങൾക്കു വിഷാ​ദ​മു​ണ്ടെന്ന്‌ അറിയാ​വൂ എന്നതു​കൊണ്ട്‌ അതു കണ്ടുപി​ടി​ക്കുക ഗൗരവ​മുള്ള സംഗതി​യാണ്‌. സാധാ​ര​ണ​യാ​യി മാതാ​പി​താ​ക്ക​ളും അദ്ധ്യാ​പ​ക​രും അതു കാണു​ന്നില്ല. തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ അടുക്കൽ പോയി “എനിക്ക്‌ വിഷാ​ദ​മുണ്ട്‌, എനിക്ക്‌ സഹായ​മാ​വ​ശ്യ​മാണ്‌” എന്നു പറഞ്ഞി​ട്ടുള്ള യുവാ​ക്കളെ ഞാൻ കണ്ടിട്ടുണ്ട്‌, അവർക്ക്‌ സഹായം കിട്ടി​യി​ട്ടു​മുണ്ട്‌.

      ഉണരുക!: മാതാ​പി​താ​ക്കൾക്ക്‌ വിഷാ​ദ​മുള്ള ഒരു കുട്ടിയെ എങ്ങനെ സഹായി​ക്കാൻ കഴിയും?

      മക്‌ന്യൂ: വിഷാദം ദുർബ്ബ​ല​നാ​ക്കു​ന്ന​താ​യി തോന്നു​ന്നു​വെ​ങ്കിൽ അപ്പോൾ അത്‌ ന്യു​മോ​ണി​യാ​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ വീട്ടിൽ കൈകാ​ര്യം ചെയ്യാ​വു​ന്നതല്ല. ദുർബ്ബ​ലീ​ക​രി​ക്കുന്ന വിഷാദം ഒരു ഡോക്ടറെ കാണി​ക്കേ​ണ്ട​താണ്‌, കാരണം ചികിൽസ​യു​ടെ ആവശ്യ​മു​ണ്ടാ​യി​രി​ക്കാം. അഞ്ചുവ​യ​സ്സു​വ​രെ​യുള്ള കുട്ടി​ക​ളിൽ പോലും പകുതി​യി​ലേറെ കേസു​ക​ളിൽ ഞങ്ങൾ ചികിൽസ നടത്തുന്നു. കുട്ടി​യു​ടെ ചിന്തയെ പുനഃ​ക്ര​മീ​ക​രി​ക്കാ​നും ഞങ്ങൾ ശ്രമി​ക്കു​ന്നു. ഈ വിധങ്ങ​ളിൽ വിഷാ​ദത്തെ ഗണ്യമാ​യി ചികിൽസി​ക്കാ​വു​ന്ന​താണ്‌.

      ഉണരുക! അത്‌ ദുർബ്ബ​ലീ​ക​രി​ക്കുന്ന ഒരു രോഗ​മ​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

      മക്‌ന്യൂ: നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും സത്യസ​ന്ധ​മാ​യി ഒന്നു പരി​ശോ​ധി​ക്കുക. കൈകാ​ര്യം​ചെ​യ്യു​ക​യും സംസാ​രി​ക്കു​ക​യും ചെയ്യേണ്ട ഗുരു​ത​ര​മായ ഒരു നഷ്ടം ഉണ്ടായി​ട്ടു​ണ്ടോ? നഷ്ടങ്ങൾ സംഭവി​ക്കു​മ്പോൾ ഒരു കുട്ടി​യു​ടെ ദുഃഖത്തെ നിസ്സാ​രീ​ക​രി​ക്ക​രുത്‌. അവന്റെ സങ്കടം പരിഹ​രി​ക്കു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം അവനു കൊടു​ക്കുക. വിഷാ​ദ​മുള്ള കുട്ടിക്ക്‌ പ്രത്യേക അളവിൽ ശ്രദ്ധയും പ്രശം​സ​യും വൈകാ​രിക പിന്തു​ണ​യും കൊടു​ക്കുക. അവനു​മാ​യി ഒറ്റക്ക്‌ കൂടുതൽ സമയം ചെലവ​ഴി​ക്കുക. നിങ്ങളു​ടെ ഊഷ്‌മ​ള​മായ ഉൾപ്പെ​ട​ലാണ്‌ ഏറ്റം നല്ല ചികിൽസ.

  • വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുക
    ഉണരുക!—1988 | നവംബർ 8
    • വിഷാ​ദ​രോ​ഗ​ത്തി​നെ​തി​രായ പോരാ​ട്ട​ത്തിൽ വിജയി​ക്കു​ക

      “വിദഗ്‌ദ്ധ​മാർഗ്ഗ​നിർദ്ദേ​ശ​ത്താൽ നീ നിന്റെ യുദ്ധം നടത്തി​ക്കൊ​ണ്ടി​രി​ക്കും” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 24:6 പ്രസ്‌താ​വി​ക്കു​ന്നു. ഒരു യുദ്ധം ജയിക്കു​ന്ന​തിന്‌ വെറും സദു​ദ്ദേ​ശ്യ​ങ്ങളല്ല, വൈദ​ഗ്‌ദ്ധ്യ​മാ​ണാ​വ​ശ്യ​മാ​യി​രി​ക്കു​ന്നത്‌. തീർച്ച​യാ​യും വിഷാ​ദ​മു​ണ്ടെ​ങ്കിൽ അറിയാ​തെ കൂടുതൽ വഷളാ​കാൻ നിങ്ങളാ​ഗ്ര​ഹി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, 1984-ൽ വിഷാ​ദ​രോ​ഗ​മു​ള്ള​വ​രിൽ നടത്തിയ ഒരു പഠനത്തിൽ ‘മറ്റു​ള്ള​വ​രോ​ടു കോപി​ച്ചു​കൊ​ണ്ടും ഏറെ കുടി​ച്ചു​കൊ​ണ്ടും തിന്നു​കൊ​ണ്ടും കൂടുതൽ ശമകൗ​ഷ​ധങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടും പിരി​മു​റു​ക്കം കുറച്ചു​കൊ​ണ്ടും ചിലർ വിഷാ​ദത്തെ നേരി​ടാൻ ശ്രമി​ച്ചി​ട്ടു​ണ്ടെന്ന്‌ കണ്ടെത്തി. ഫലമോ: “കൂടുതൽ വിഷാ​ദ​വും ശാരീ​രിക ലക്ഷണങ്ങ​ളും.”

      വിഷാ​ദ​രോ​ഗ​മുള്ള ചിലയാ​ളു​കൾ മാനസി​ക​ദുർബ​ല​രെന്നു വീക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ ഭയന്ന്‌ വിദഗ്‌ദ്ധ മാർഗ്ഗ​നിർദ്ദേശം തേടു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ഗുരു​ത​ര​മായ വിഷാ​ദ​രോ​ഗം മാനസി​ക​ദൗർബ​ല്യ​ത്തി​ന്റെ​യോ ആത്‌മീയ പരാജ​യ​ത്തി​ന്റെ​യോ ഒരു ലക്ഷണമല്ല. തലച്ചോ​റിൽ ഒരു രാസപ​ര​മായ വികല​പ്ര​വർത്ത​ന​മു​ള്ള​പ്പോൾ ഈ ഗുരു​ത​ര​മായ ക്രമ​ക്കേട്‌ സ്ഥിതി​ചെ​യ്യാ​മെന്ന്‌ ഗവേഷണം സൂചി​പ്പി​ക്കു​ന്നു. ഒരു ശാരീ​രി​ക​രോ​ഗം ഇതിനി​ട​യാ​ക്കാ​മെ​ന്നു​ള്ള​തു​കൊണ്ട്‌ രണ്ടാഴ്‌ച​യി​ല​ധി​കം ഗുരു​ത​ര​മായ വിഷാദം കാണു​മ്പോൾ ഒരു മെഡിക്കൽ പരി​ശോ​ധന നല്ലതാ​യി​രി​ക്കാം. യാതൊ​രു ശാരീ​രി​ക​രോ​ഗ​വും പ്രശ്‌ന​ത്തി​നു സംഭാവന ചെയ്യു​ന്നി​ല്ലെന്ന്‌ കണ്ടെത്തു​ന്നു​വെ​ങ്കിൽ ഉചിത​മായ മരുന്നു​ക​ളു​ടെ​യോ പോഷ​ക​ങ്ങ​ളു​ടെ​യോ കുറെ സഹായ​ത്തോ​ടെ ചിന്താ​രീ​തി​ക്കു ക്രമീ​ക​രണം വരുത്തു​ന്ന​തി​നാൽ മിക്ക​പ്പോ​ഴും ക്രമ​ക്കേ​ടിന്‌ പരിഹാ​രം വരുത്താൻ കഴിയും. aവിഷാദത്തിനെതിരായ പോരാ​ട്ട​ത്തിൽ ജയിക്കു​ക​യെ​ന്ന​തിന്‌ ഒരിക്ക​ലും നിങ്ങൾക്ക്‌ ഒരു വിഷാ​ദ​ഭാ​വം വീണ്ടും ഉണ്ടാകു​ക​യി​ല്ലെന്ന്‌ അർത്ഥമില്ല. സങ്കടം ജീവി​ത​ത്തി​ന്റെ ഒരു ഭാഗമാണ്‌. വിദഗ്‌ദ്ധ​മാർഗ്ഗ​നിർദ്ദേ​ശ​ത്തോ​ടു​കൂ​ടിയ പോരാ​ട്ടം വിഷാ​ദത്തെ മെച്ചമാ​യി കൈകാ​ര്യം ചെയ്യാൻ നിങ്ങളെ സഹായി​ക്കും.

      ഒരു ഡോക്ടർ മിക്ക​പ്പോ​ഴും വിഷാ​ദ​വി​രുദ്ധ ഔഷധങ്ങൾ കുറി​ച്ചു​ത​ന്നേ​ക്കാം. ഇവ രാസപ​ര​മായ അസന്തു​ല​നത്തെ പരിഹ​രി​ക്കാൻവേ​ണ്ടി​യാണ്‌. നേരത്തെ പറഞ്ഞ എലിസ​ബത്ത്‌ ഇവ ഉപയോ​ഗി​ച്ചു. വാരങ്ങൾക്കു​ള്ളിൽ അവളുടെ ഭാവം മെച്ച​പ്പെ​ട്ടു​തു​ടങ്ങി. “അപ്പോ​ഴും മരുന്നു​ക​ളോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്ന​തിന്‌ ഞാൻ ഒരു ക്രിയാ​ത്മക മനോ​ഭാ​വം നട്ടുവ​ളർത്ത​ണ​മാ​യി​രു​ന്നു. മരുന്നി​ന്റെ ‘തള്ളലോ​ടെ’ സുഖം പ്രാപി​ക്കാൻ ഞാൻ ദൃഢനി​ശ്ച​യ​വും ചെയ്‌തു. ഞാൻ ഒരു അനുദിന വ്യായാമ പരിപാ​ടി​യും പിന്തു​ടർന്നു”വെന്ന്‌ അവൾ പറഞ്ഞു.

      എന്നിരു​ന്നാ​ലും വിഷാ​ദ​വി​രുദ്ധ ഔഷധ​ങ്ങ​ളു​ടെ ഉപയോ​ഗം എല്ലായ്‌പ്പോ​ഴും വിജയ​പ്ര​ദമല്ല. ചിലതി​നു ഹാനി​ക​ര​മായ പാർശ്വ​ഫ​ല​ങ്ങ​ളു​മുണ്ട്‌. രാസപ​ര​മായ ക്രമ​ക്കേട്‌ പരിഹ​രി​ച്ചാൽപോ​ലും ഒരുവന്റെ ചിന്തയെ ശരി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കിൽ വിഷാദം മടങ്ങി​വ​ന്നേ​ക്കാം. എന്നിരു​ന്നാ​ലും താഴെ പറയു​ന്നതു ചെയ്യാൻ മനസ്സു​ണ്ടെ​ങ്കിൽ വളരെ​യ​ധി​കം ആശ്വാസം കിട്ടും.

      നിങ്ങളു​ടെ വിചാ​രങ്ങൾ തുറന്നു​പ​റ​യു​ക

      സാറാ വഹിച്ചി​രുന്ന ഏകപക്ഷീയ കുടുംബ ഉത്തരവാ​ദി​ത്ത​ങ്ങ​ളി​ലും ലൗകി​ക​ജോ​ലി​യു​ടെ സമ്മർദ്ദ​ങ്ങ​ളി​ലും സാറാ നീരസ​പ്പെ​ട്ടി​രു​ന്നു. (പേജ്‌ 15 കാണുക.) എന്നാൽ ഞാൻ എന്റെ ഉള്ളിൽ എന്റെ വിചാ​രങ്ങൾ കുത്തി​നി​റ​യ്‌ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ ഒരു രാത്രി​യിൽ തീരെ ആശയറ്റ​താ​യി തോന്നി​യ​പ്പോൾ എന്റെ ജീവി​ത​ത്തിൽ ആദ്യമാ​യി ഞാൻ എന്റെ ഇളയ സഹോ​ദ​രി​യെ ഫോൺ ചെയ്‌തു വരുത്തി. ഞാൻ എന്റെ വിചാ​രങ്ങൾ തുറന്നു​പ​റ​യാൻതു​ടങ്ങി. ഇത്‌ ഒരു വഴിത്തി​രി​വാ​യി​രു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ആ വിളി വളരെ ആശ്വാസം കൈവ​രു​ത്തി”യെന്ന്‌ സാറാ വിശദീ​ക​രി​ച്ചു.

      അതു​കൊണ്ട്‌, വിഷാ​ദ​മു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ വിശ്വ​സി​ക്കാൻ കഴിയുന്ന സമാനു​ഭൂ​തി​യുള്ള ഒരാളെ തേടുക. ഇത്‌ ഒരു വിവാഹ ഇണയോ അടുത്ത സുഹൃ​ത്തോ ബന്ധുവോ ശുശ്രൂ​ഷ​ക​നോ ഡോക്‌ട​റോ പരിശീ​ലനം സിദ്ധിച്ച ഒരു ഉപദേ​ശ​ക​നോ ആയിരി​ക്കാം. ജേണൽ ഓഫ്‌ മാരി​യേജ്‌ ആൻഡ്‌ ഫാമി​ലി​യിൽ റിപ്പോർട്ടു ചെയ്‌തി​രുന്ന ഒരു പഠനം അനുസ​രിച്ച്‌ വിഷാ​ദത്തെ കീഴട​ക്കു​ന്ന​തിന്‌ അത്യന്താ​പേ​ക്ഷി​ത​മായ ഒരു സംഗതി “ജീവി​ത​പ്രാ​രാ​ബ്‌ധ​ങ്ങളെ പങ്കു​വെ​ക്കാൻ ലഭ്യമായ ഒരു പങ്കാളി ഉണ്ടായി​രി​ക്കു​ക​യാണ്‌.”

      നിങ്ങളു​ടെ വിചാ​രങ്ങൾ വാക്കു​ക​ളാൽ പ്രകട​മാ​ക്കു​ന്നത്‌ ഒരു സൗഖ്യ​മാ​ക്കൽ പ്രക്രി​യ​യാണ്‌. അത്‌ പരിഹാ​രം​വ​രാ​തെ പ്രശ്‌ന​ത്തി​ന്റെ അല്ലെങ്കിൽ നഷ്ടത്തിന്റെ യാഥാർത്ഥ്യ​ത്തെ നിഷേ​ധി​ക്കാൻ ശ്രമി​ക്കു​ന്ന​തിൽനിന്ന്‌ മനസ്സിനെ തടയുന്നു. എന്നാൽ നിങ്ങളു​ടെ യഥാർത്ഥ​വി​ചാ​രങ്ങൾ തുറന്നു​പ​റ​യുക. പ്രാതി​കൂ​ല്യ​ങ്ങ​ളാൽ ഭയചകി​ത​നാ​കാത്ത ഭാവമു​ണ്ടാ​യി​രി​ക്കാ​നാ​ഗ്ര​ഹി​ച്ചു​കൊണ്ട്‌ ഒരു ദുരഹ​ങ്കാ​ര​ബോ​ധം നിങ്ങളെ വിലക്കാ​ന​നു​വ​ദി​ക്ക​രുത്‌. “ഒരു മനു​ഷ്യ​ന്റെ ഹൃദയ​ത്തി​ലെ ആശങ്കയാണ്‌ അതിനെ കുനി​യി​ക്കു​ന്നത്‌, എന്നാൽ നല്ല വാക്കാണ്‌ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 12:25 പ്രസ്‌താ​വി​ക്കു​ന്നു. എന്നാൽ തുറന്നു​പ​റ​യു​ന്ന​തി​നാൽമാ​ത്രമേ നിങ്ങളു​ടെ ആശങ്ക മറ്റു​ള്ള​വർക്കു മനസ്സി​ലാ​ക്കി​ത്തു​ട​ങ്ങാ​നും ആ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ “നല്ലവാക്ക്‌” പറയാ​നും കഴിയൂ.

      “ഞാൻ എന്റെ സഹോ​ദ​രി​യെ വിളി​ച്ച​പ്പോൾ സഹതാപം മാത്രമെ ആഗ്രഹി​ച്ചു​ള്ളു, എന്നാൽ എനിക്ക്‌ വളരെ​യ​ധി​കം കിട്ടി” എന്ന്‌ സാറാ അനുസ്‌മ​രി​ച്ചു. “എന്റെ ചിന്ത തെറ്റി​യ​തെ​വി​ടെ​യാ​ണെന്നു കാണാൻ അവൾ എന്നെ സഹായി​ച്ചു. ഞാൻ വളരെ​യ​ധി​കം ഉത്തരവാ​ദി​ത്തം ഏറ്റെ​ടു​ക്കു​ക​യാ​ണെന്ന്‌ അവൾ എന്നോട്‌ പറഞ്ഞു. ഇതു കേൾക്കാൻ ഞാൻ ആദ്യം ആഗ്രഹി​ച്ചി​ല്ലെ​ങ്കി​ലും അവളുടെ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കി​ത്തു​ട​ങ്ങി​യ​പ്പോൾ ഒരു വലിയ ഭാരം നീങ്ങി​യെന്ന്‌ എനിക്ക​റി​യാൻ കഴിഞ്ഞു.” സദൃശ​വാ​ക്യം 27:9-ലെ വാക്കുകൾ എത്ര സത്യം: “എണ്ണയും സുഗന്ധ​ധൂ​പ​വു​മാണ്‌ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നത്‌, കൂടാതെ ബുദ്ധി​യു​പ​ദേശം നിമിത്തം ഒരുവന്റെ കൂട്ടു​കാ​രന്റെ മാധു​ര്യ​വും.”

      തുറന്നു​സം​സാ​രി​ക്കു​ക​യും കാര്യ​ങ്ങളെ ശരിയായ കാഴ്‌ച​പ്പാ​ടിൽ നിർത്താൻ നിങ്ങളെ സഹായി​ക്കു​ക​യും​ചെ​യ്യുന്ന ഒരു സുഹൃ​ത്തോ ഇണയോ ഉണ്ടായി​രി​ക്കു​ന്ന​തിൽ മാധു​ര്യ​മുണ്ട്‌. ഇത്‌ ഒരു സമയത്ത്‌ ഒരു പ്രശ്‌ന​ത്തിൽമാ​ത്രം കേന്ദ്രീ​ക​രി​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കാം. അതു​കൊണ്ട്‌ പ്രതി​വാ​ദി​ക്കു​ന്ന​തി​നു പകരം അങ്ങനെ​യുള്ള “വിദഗ്‌ദ്ധ മാർഗ്ഗ​നിർദ്ദേശ”ത്തെ വിലമ​തി​ക്കുക. പല സംഭാ​ഷ​ണ​ങ്ങൾക്കു​ശേഷം ചില ഹ്രസ്വ​കാല ലക്ഷ്യങ്ങൾ നൽകാൻക​ഴി​യുന്ന ഒരാളെ നിങ്ങൾക്കാ​വ​ശ്യ​മാ​യി​രി​ക്കാം, അവ വൈകാ​രിക സമ്മർദ്ദ​ത്തി​ന്റെ ഉറവിനെ കുറയ്‌ക്കാൻ അല്ലെങ്കിൽ നീക്കം​ചെ​യ്യാൻ തക്കവണ്ണം നിങ്ങളു​ടെ സാഹച​ര്യ​ത്തിന്‌ മാറ്റം വരുത്താൻ അഥവാ പരിഷ്‌ക്കാ​രം​വ​രു​ത്താൻ നിങ്ങൾക്കു സ്വീക​രി​ക്കാൻക​ഴി​യുന്ന നടപടി​കൾ സൂചി​പ്പി​ച്ചേ​ക്കാം.b

      വിഷാ​ദ​ത്തോ​ടു​ള്ള പോരാ​ട്ടം മിക്ക​പ്പോ​ഴും കുറഞ്ഞ ആത്മാഭി​മാ​ന​വി​ചാ​ര​ങ്ങ​ളോട്‌ പോരാ​ടേ​ണ്ട​താ​വ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഇവയെ എങ്ങനെ വിദഗ്‌ദ്ധ​മാ​യി ചെറു​ത്തു​നിൽക്കാൻ കഴിയും?

      കുറഞ്ഞ ആത്മാഭി​മാ​ന​ത്തോ​ടു പോരാ​ടൽ

      ഉദാഹ​ര​ണ​ത്തിന്‌ മുൻലേ​ഖനം പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ മേരിയാ അവളുടെ കുടും​ബ​ത്തി​നു​ള്ളി​ലെ വഴക്കു​കൾക്കു​ശേ​ഷ​മാണ്‌ വിഷാ​ദ​മ​ഗ്‌ന​യാ​യത്‌. അവൾ ഇങ്ങനെ നിഗമ​നം​ചെ​യ്‌തു: ‘ഞാൻ ഒരു ഭയങ്കരി​യാണ്‌, യാതൊ​ന്നും ശരിയാ​യി ചെയ്യാൻ കഴിയു​ന്നില്ല.’ ഇതു തെറ്റാ​യി​രു​ന്നു. അവൾ തന്റെ നിഗമ​ന​ങ്ങളെ വിശക​ലനം ചെയ്‌തി​രു​ന്നെ​ങ്കിൽ അവൾക്ക്‌ അവയെ വെല്ലു​വി​ളി​ച്ചു​കൊണ്ട്‌ ന്യായ​വാ​ദം ചെയ്യാൻ കഴിയു​മാ​യി​രു​ന്നു: ‘ഞാൻ മറ്റു​ള്ള​വ​രെ​പ്പോ​ലെ​തന്നെ ചിലതു ശരിയാ​യും ചിലതു തെറ്റാ​യും ചെയ്യുന്നു. ഞാൻ രണ്ടുമൂ​ന്നു തെറ്റു ചെയ്‌തു. കൂടുതൽ ചിന്താ​പൂർവം പ്രവർത്തി​ക്കാൻ ഞാൻ ശ്രമി​ക്കേ​ണ്ട​തുണ്ട്‌, എന്നാൽ നമുക്ക്‌ ഇത്‌ കണക്കി​ല​ധി​കം ഊതി​വീർപ്പി​ക്കാ​തി​രി​ക്കാം.’ അങ്ങനെ​യുള്ള ന്യായ​വാ​ദം അവളുടെ ആത്മാഭി​മാ​ന​ത്തി​നു കേടു വരുത്താ​തി​രി​ക്കു​മാ​യി​രു​ന്നു.

      അതു​കൊണ്ട്‌, മിക്ക​പ്പോ​ഴും നമ്മെ കുറ്റം​വി​ധി​ക്കുന്ന അമിത വിമർശ​ന​ത്തി​ന്റെ ആ ആന്തരി​ക​ശബ്ദം തെറ്റാണ്‌! വിഷാദം ജനിപ്പി​ക്കുന്ന ചില വികല ചിന്തക​ളു​ടെ മാതൃ​കകൾ അനുബ​ന്ധ​മാ​യി ചേർത്തി​രി​ക്കുന്ന പട്ടിക​യി​ലുണ്ട്‌. അങ്ങനെ​യുള്ള തെറ്റായ ചിന്തകളെ തിരി​ച്ച​റി​യാൻ പഠിക്കു​ക​യും അവയുടെ സാധു​തയെ മാനസി​ക​മാ​യി ചോദ്യം ചെയ്യു​ക​യും ചെയ്യുക.

      കുറഞ്ഞ ആത്മാഭി​മാ​ന​ത്തി​ന്റെ മറ്റൊ​രു ഇര 37 വയസ്സു​ണ്ടാ​യി​രുന്ന, ഭർത്താവു മരിച്ച ഒരു സ്‌ത്രീ ആയിരു​ന്നു. “രണ്ട്‌ ആൺമക്കളെ വളർത്താൻ ശ്രമി​ച്ച​തിൽ ഞാൻ സമ്മർദ്ദ​മ​നു​ഭ​വി​ച്ചു. എന്നാൽ മറ്റു ഏകാകി​ക​ളായ മാതാക്കൾ വിവാ​ഹി​ത​രാ​കു​ന്നതു ഞാൻ കണ്ടപ്പോൾ ‘എനിക്ക്‌ എന്തോ കുഴപ്പ​മു​ണ്ടെന്നു ഞാൻ വിചാ​രി​ച്ചു’ എന്ന്‌ അവൾ വിശദീ​ക​രി​ച്ചു. “നിഷേ​ധാ​ത്മക ചിന്തക​ളിൽമാ​ത്രം മുഴു​കി​യ​തു​കൊണ്ട്‌ അവ ഉരുണ്ടു​കൂ​ടി, ഞാൻ വിഷാ​ദ​രോ​ഗം നിമിത്തം ആശുപ​ത്രി​യി​ലാ​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.”

      “ആശുപ​ത്രി വിട്ട​ശേഷം ‘ഒരുവ​നിൽ വിഷാ​ദ​ചാ​യ്‌വു​ണ്ടാ​ക്കാൻ കഴിയുന്ന ചിന്തക​ളു​ടെ’ ഒരു ലിസ്‌റ്റ്‌ ഞാൻ 1981 സെപ്‌റ്റം​ബർ 8-ലെ എവേക്കിൽ വായിച്ചു. ഓരോ രാത്രി​യി​ലും ഞാൻ ആ ലിസ്‌റ്റ്‌ വായിച്ചു. ചില തെറ്റായ ചിന്തകൾ ‘ഒരു വ്യക്തി​യെന്ന നിലയി​ലുള്ള എന്റെ മൂല്യം മറ്റു​ള്ളവർ എന്നേക്കു​റി​ച്ചു ചിന്തി​ക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു,’ ‘എനിക്ക്‌ ഒരിക്ക​ലും ഇടർച്ച തോന്ന​രുത്‌, ഞാൻ എപ്പോ​ഴും സന്തുഷ്‌ട​യും പ്രശാ​ന്ത​യു​മാ​യി​രി​ക്കണം,’ ‘ഞാൻ പൂർണ്ണ​ത​യുള്ള മാതാ​വാ​യി​രി​ക്കണം’ എന്നിവ​യാ​യി​രു​ന്നു. ഞാൻ ഒരു പൂർണ്ണ​താ​വാ​ദി​യാ​യി​രി​ക്കാൻ ചായ്‌വു കാണിച്ചു. തന്നിമി​ത്തം ഞാൻ ആ വിധത്തിൽ ചിന്തി​ച്ചാ​ലു​ടനെ ആ ചിന്ത നിർത്താൻ എന്നെ സഹായി​ക്കു​ന്ന​തിന്‌ ഞാൻ യഹോ​വ​യോ​ടു പ്രാർത്ഥി​ക്കു​മാ​യി​രു​ന്നു. നിഷേ​ധാ​ത്മ​ക​ചിന്ത താണ ആത്‌മാ​ഭി​മാ​ന​ത്തി​ലേക്കു നയിക്കു​ന്നു​വെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. കാരണം നിങ്ങൾ കാണു​ന്നത്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ലെ കുഴപ്പത്തെ മാത്ര​മാണ്‌, ദൈവം നിങ്ങൾക്കു നൽകി​യി​രി​ക്കുന്ന നൻമയെ അല്ല. ചില തെറ്റായ ചിന്തകൾ ഒഴിവാ​ക്കാൻ എന്നേത്തന്നെ നിർബ്ബ​ന്ധി​ച്ചു​കൊണ്ട്‌ ഞാൻ എന്റെ വിഷാ​ദത്തെ കീഴടക്കി.” നിങ്ങളു​ടെ ചിന്തക​ളിൽ ചിലതി​നെ വെല്ലു​വി​ളി​ക്കു​ക​യോ ത്യജി​ക്കു​ക​യോ ചെയ്യേ​ണ്ട​തു​ണ്ടോ?

      അത്‌ എന്റെ തെറ്റാ​ണോ?

      അലക്‌സാ​ണ്ടർ വളരെ വിഷാ​ദ​മ​ഗ്ന​നാ​യി​രു​ന്നെ​ങ്കി​ലും അയാൾക്ക്‌ ഒരു സ്‌കൂൾ ക്ലാസ്സിൽ പഠിപ്പി​ക്കാൻ കഴിഞ്ഞി​രു​ന്നു. (പേജ്‌ 11 കാണുക) അയാളു​ടെ കുട്ടി​ക​ളിൽ ചിലർ ഒരു സുപ്ര​ധാന വായനാ​പ​രീ​ക്ഷ​യിൽ തോറ്റ​പ്പോൾ അയാൾക്കു ആത്‌മ​ഹത്യ ചെയ്യാൻ തോന്നി. “താൻ തോറ്റു എന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. അത്‌ അദ്ദേഹ​ത്തി​ന്റെ തെറ്റ​ല്ലെന്ന്‌ ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു”വെന്ന്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ റിപ്പോർട്ടു​ചെ​യ്‌തു. “നിങ്ങൾക്ക്‌ 100 ശതമാനം വിജയം ലഭിക്കുക സാദ്ധ്യമല്ല.” എന്നിട്ടും അയാളു​ടെ ആകുലീ​ക​രി​ക്കുന്ന കുറ്റ​ബോ​ധം അയാളു​ടെ മനസ്സട​യ്‌ക്കു​ക​യും ആത്‌മ​ഹത്യ ചെയ്യു​ന്ന​തി​ലേക്ക്‌ അയാളെ നയിക്കു​ക​യും ചെയ്‌തു. മിക്ക​പ്പോ​ഴും മറ്റു​ള്ള​വ​രു​ടെ പെരു​മാ​റ്റ​ത്തി​ന്റെ ഒരു അവാസ്‌ത​വി​ക​മായ ഉത്തരവാ​ദി​ത്തം ഏറ്റെ​ടു​ക്കു​ന്ന​തിൽനി​ന്നാണ്‌ ഊതി​വീർപ്പി​ക്ക​പ്പെട്ട കുറ്റ​ബോ​ധ​മു​ണ്ടാ​കു​ന്നത്‌.

      ഒരു കുട്ടി​യു​ടെ കാര്യ​ത്തിൽപോ​ലും മാതാ​പി​താ​ക്ക​ളി​ലൊ​രാൾക്ക്‌ അവന്റെ ജീവി​തത്തെ ശക്തമായി സ്വാധീ​നി​ക്കാൻ കഴിയും, എന്നാൽ പൂർണ്ണ​മാ​യി നിയ​ന്ത്രി​ക്കാൻ കഴിക​യില്ല. നിങ്ങൾ ആസൂ​ത്രണം ചെയ്‌ത​തു​പോ​ലെ എന്തെങ്കി​ലും നന്നായി നടക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: എന്റെ നിയ​ന്ത്ര​ണ​ത്തി​ന​തീ​ത​മായ അപ്രതീ​ക്ഷിത സംഭവ​ങ്ങളെ ഞാൻ അഭിമു​ഖീ​ക​രി​ച്ചോ? (സഭാ​പ്ര​സം​ഗി 9:11) എന്റെ ശാരീ​രി​ക​വും മാനസി​ക​വും വൈകാ​രി​ക​വു​മായ കഴിവു​ക​ളു​ടെ പരിധി​യോ​ളം ന്യായ​മാ​യി കഴിയു​ന്ന​തെ​ല്ലാം ഞാൻ ചെയ്‌തോ? എന്റെ പ്രതീ​ക്ഷകൾ കേവലം വളരെ ഉയർന്ന​താ​യി​രു​ന്നോ? കൂടുതൽ ന്യായ​ബോ​ധ​വും എളിമ​യും ഉള്ളവനാ​യി​രി​ക്കാൻ ഞാൻ പഠി​ക്കേ​ണ്ട​തു​ണ്ടോ?—ഫിലി​പ്യർ 4:5.

      എന്നാൽ നിങ്ങൾ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്യു​ക​യും അതു നിങ്ങളു​ടെ കുറ്റ​മാ​യി​രി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കി​ലോ? നിങ്ങ​ളെ​ത്തന്നെ മാനസി​ക​മാ​യി തുടർന്നു പ്രഹരി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ തെറ്റിന്‌ മാറ്റം വരുത്തു​മോ? നിങ്ങൾക്ക്‌ യഥാർത്ഥ​മായ അനുതാ​പ​മു​ണ്ടെ​ങ്കിൽ “ഒരു ബൃഹത്തായ വിധത്തിൽ”പോലും നിങ്ങ​ളോ​ടു ക്ഷമിക്കാൻ ദൈവം മനസ്സു​ള്ള​വ​നല്ലേ? (യെശയ്യാവ്‌ 55:7) ദൈവം എല്ലാ കാലത്തും “കുറ്റം കണ്ടുപി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യി​ല്ലെ”ങ്കിൽ നിങ്ങൾ അത്തരം ദുഷ്‌പ്ര​വൃ​ത്തി​സം​ബ​ന്ധിച്ച്‌ നിങ്ങ​ളേ​ത്തന്നെ ആയുഷ്‌ക്കാല മാനസി​ക​ദു​രി​ത​ത്തി​നു വിധി​ക്ക​ണ​മോ? (സങ്കീർത്തനം 103:8-14) നിരന്ത​ര​ദുഃ​ഖമല്ല, പിന്നെ​യോ ‘തെറ്റു തിരു​ത്താൻ’ ക്രിയാ​ത്മ​ക​ന​ട​പ​ടി​കൾ സ്വീക​രി​ക്കു​ന്ന​താണ്‌ യഹോ​വ​യാം ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തും നിങ്ങളു​ടെ വിഷാ​ദത്തെ കുറയ്‌ക്കു​ന്ന​തും.—2 കൊരി​ന്ത്യർ 7:8-11.

      ‘പിമ്പി​ലു​ള്ളവ മറക്കുക’

      നമ്മുടെ വൈകാ​രി​ക​പ്ര​ശ്‌ന​ങ്ങ​ളിൽ ചിലതിന്‌ കഴിഞ്ഞ​കാ​ല​ത്താ​യി​രി​ക്കാം വേരു​ള്ളത്‌, വിശേ​ഷിച്ച്‌ നാം അന്യാ​യ​മായ പെരു​മാ​റ്റ​ത്തിന്‌ ഇരകളാ​യി​രു​ന്നെ​ങ്കിൽ. ക്ഷമിക്കാ​നും മറക്കാ​നും സന്നദ്ധരാ​യി​രി​ക്കുക. ‘ക്ഷമിക്കുക എളുപ്പമല്ല’ എന്നായി​രി​ക്കാം നിങ്ങൾ ചിന്തി​ക്കു​ന്നത്‌. സത്യം തന്നെ. എന്നാൽ മാറ്റം വരുത്താൻ കഴിയാ​ത്ത​തി​നെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ ശേഷിച്ച കാലത്തെ നശിപ്പി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലതാ​ണത്‌.

      “പിമ്പി​ലു​ള്ളവ മറന്നു​കൊ​ണ്ടും മുമ്പി​ലു​ള്ള​വ​ക്കു​വേണ്ടി ആഞ്ഞു​കൊ​ണ്ടും ഞാൻ സമ്മാന​ത്തി​നു​വേണ്ടി ലക്ഷ്യത്തി​ലേക്ക്‌ ഓടു​ക​യാണ്‌” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (ഫിലി​പ്യർ 3:13, 14) കൊല​യ്‌ക്കു സമ്മതം​മൂ​ളി​യ​തുൾപ്പെടെ താൻ യഹൂദ​മ​ത​ത്തിൽ പിന്തു​ടർന്ന തെറ്റായ ഗതി​യെ​ക്കു​റിച്ച്‌ പൗലോസ്‌ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നില്ല. (പ്രവൃ​ത്തി​കൾ 8:1) ഇല്ല, അവൻ നിത്യ​ജീ​വന്റെ ഭാവി​സ​മ്മാ​ന​ത്തിന്‌ യോഗ്യ​ത​പ്രാ​പി​ക്കാൻ തന്റെ ശക്തികളെ കേന്ദ്രീ​ക​രി​ച്ചു. മേരി​യാ​യും കഴിഞ്ഞ​കാ​ല​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാ​തി​രി​ക്കാൻ പഠിച്ചു. ഒരു സമയത്ത്‌ തന്നെ വളർത്തിയ വിധത്തിന്‌ അവൾ അമ്മയെ കുറ്റം പറഞ്ഞു. അവളുടെ അമ്മ ഗുണ​മേൻമ​യെ​യും ശാരീ​രി​ക​സൗ​ന്ദ​ര്യ​ത്തെ​യും ഊന്നി​പ്പ​റ​ഞ്ഞി​രു​ന്നു; അതു​കൊണ്ട്‌ മേരിയാ ഒരു പൂർണ്ണ​താ​വാ​ദി​യാ​യി, അവളുടെ സുമു​ഖി​യായ സഹോ​ദ​രി​യോട്‌ അസൂയ​പ്പെ​ടാൻ പ്രവണ​ത​കാ​ട്ടു​ക​യും ചെയ്‌തു.

      “പോരാ​ട്ട​ങ്ങ​ളു​ടെ മൂലകാ​രണം അന്തർല്ലീ​ന​മാ​യി​രുന്ന ഈ അസൂയ ആയിരു​ന്നു, എന്നാൽ ഞാൻ പ്രവർത്തിച്ച വിധത്തിന്‌ ഞാൻ കുടും​ബത്തെ കുറ്റം പറയു​ക​യാ​യി​രു​ന്നു. പിന്നീട്‌ ‘യഥാർത്ഥ​ത്തിൽ അത്‌ ആരുടെ കുറ്റ​മാ​യാ​ലെന്ത്‌?’ എന്ന ചിന്തയി​ലേക്കു ഞാൻ വന്നു. ഒരുപക്ഷേ അമ്മ എന്നെ വളർത്തിയ വിധം​നി​മി​ത്തം എനിക്ക്‌ ചില സ്വഭാ​വ​ദൂ​ഷ്യ​ങ്ങൾ ഉണ്ടായി​രി​ക്കാം, എന്നാൽ അതുസം​ബ​ന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യുക! എന്നതാ​ണാ​ശയം. ആ വിധത്തിൽ തുടർന്നു പ്രവർത്തി​ക്ക​രുത്‌.” ഈ തിരി​ച്ച​റിവ്‌ വിഷാ​ദ​രോ​ഗ​ത്തി​നെ​തി​രായ തന്റെ പോരാ​ട്ട​ത്തിൽ വിജയി​ക്കു​ന്ന​തിന്‌ ആവശ്യ​മായ മാനസിക ക്രമീ​ക​ര​ണങ്ങൾ വരുത്താൻ മേരി​യാ​യെ സഹായി​ച്ചു.—സദൃശ​വാ​ക്യ​ങ്ങൾ 14: 30.

      നിങ്ങളു​ടെ യഥാർത്ഥ മൂല്യം

      എല്ലാ ഘടകങ്ങ​ളും പരിഗ​ണി​ക്കു​മ്പോൾ വിജയ​പ്ര​ദ​മാ​യി വിഷാ​ദ​രോ​ഗ​ത്തോ​ടു പോരാ​ടു​ന്ന​തിന്‌ നിങ്ങളു​ടെ​തന്നെ മൂല്യ​ത്തെ​ക്കു​റിച്ച്‌ ഒരു സന്തുലിത വീക്ഷണ​മു​ണ്ടാ​യി​രി​ക്കേ​ണ്ട​താ​വ​ശ്യ​മാണ്‌. “തന്റെ യഥാർത്ഥ​മൂ​ല്യ​ത്തി​നു​പ​രി​യാ​യി തന്നെക്കു​റി​ച്ചു​തന്നെ ഭാവി​ക്കാ​തി​രി​ക്കാൻ, എന്നാൽ തന്നേക്കു​റി​ച്ചു​തന്നെ ഉചിത​മാ​യി വിലയി​രു​ത്താൻ ഞാൻ നിങ്ങളി​ലോ​രോ​രു​ത്ത​രോ​ടും പറയും” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (റോമർ 12:3, ചാൾസ്‌ ബി. വില്യംസ്‌) മിഥ്യാ​ഹ​ങ്കാ​രം, നമ്മുടെ പരിമി​തി​കളെ അവഗണി​ക്കൽ, പൂർണ്ണ​താ​വാ​ദം, എന്നിവ​യെ​ല്ലാം നമ്മുടെ അമിത​വി​ല​യി​രു​ത്ത​ലാണ്‌. ഈ പ്രവണ​ത​കളെ ചെറു​ത്തു​നിൽക്കണം. എന്നിരു​ന്നാ​ലും അങ്ങേയ​റ്റത്തെ എതിർചിന്ത ഒഴിവാ​ക്കുക.

      “നിസ്സാ​ര​വി​ല​യുള്ള രണ്ടു നാണയ​ങ്ങൾക്ക്‌ അഞ്ചു കുരു​വി​കളെ വിൽക്കു​ന്നി​ല്ല​യോ? എന്നിരു​ന്നാ​ലും അവയി​ലൊ​ന്നു​പോ​ലും ദൈവ​മു​മ്പാ​കെ വിസ്‌മ​രി​ക്ക​പ്പെ​ട്ടു​പോ​കു​ന്നില്ല. എന്നാൽ നിങ്ങളു​ടെ തലയിലെ മുടി​കൾപോ​ലും എല്ലാം എണ്ണപ്പെ​ട്ടി​രി​ക്കു​ന്നു. ഭയപ്പെ​ട​രുത്‌; നിങ്ങൾ അനേകം കുരു​വി​ക​ളെ​ക്കാൾ വിലയു​ള്ള​വ​രാ​കു​ന്നു” എന്ന്‌ പറഞ്ഞു​കൊണ്ട്‌ യേശു​ക്രി​സ്‌തു തന്റെ ശിഷ്യൻമാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും വ്യക്തി​ഗ​ത​മായ മൂല്യം ഊന്നി​പ്പ​റഞ്ഞു. (ലൂക്കോസ്‌ 12:6,7) നമ്മെസം​ബ​ന്ധിച്ച അതിസൂ​ക്ഷ്‌മ​വി​ശ​ദാം​ശം​പോ​ലും ദൈവം ശ്രദ്ധി​ക്ക​ത്ത​ക്ക​വണ്ണം നാം അവന്‌ അത്ര വിലയു​ള്ള​വ​രാണ്‌. അവൻ നമ്മി​ലോ​രോ​രു​ത്ത​രേ​യും ആഴമായി കരുതു​ന്ന​തു​കൊണ്ട്‌ നമുക്കു​തന്നെ അറിയാൻപാ​ടി​ല്ലാത്ത കാര്യങ്ങൾ അവനു നമ്മെസം​ബ​ന്ധി​ച്ച​റി​യാം.—1 പത്രോസ്‌ 5:7.

      ദൈവ​ത്തി​നു തന്നിലു​ണ്ടാ​യി​രുന്ന വ്യക്തി​പ​ര​മായ താത്‌പ​ര്യം തിരി​ച്ച​റി​ഞ്ഞത്‌ സ്വമൂ​ല്യ​ത്തെ​ക്കു​റി​ച്ചുള്ള തന്റെ വിചാ​ര​ങ്ങളെ മെച്ച​പ്പെ​ടു​ത്താൻ സാറായെ സഹായി​ച്ചു. “എനിക്ക്‌ സ്രഷ്‌ടാ​വി​നോട്‌ എപ്പോ​ഴും ഭയം തോന്നി​യി​രു​ന്നു, എന്നാൽ ഒരു വ്യക്തി​യെന്ന നിലയിൽ അവൻ എന്നേക്കു​റി​ച്ചു കരുതു​ന്നു​ണ്ടെന്ന്‌ ഞാൻ പിന്നീട്‌ തിരി​ച്ച​റി​യാ​നി​ട​യാ​യി. എന്റെ മക്കൾ എന്തു​ചെ​യ്‌താ​ലും, എന്റെ ഭർത്താവ്‌ എന്തു ചെയ്‌താ​ലും, എന്റെ അമ്മ എന്നെ എങ്ങനെ വളർത്തി​യി​രു​ന്നാ​ലും, എനിക്ക്‌ യഹോ​വ​യോട്‌ ഒരു വ്യക്തി​പ​ര​മായ സഖിത്വ​മു​ണ്ടെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. അപ്പോൾ എന്റെ ആത്മാഭി​മാ​നം യഥാർത്ഥ​ത്തിൽ വളരാൻ തുടങ്ങി.”

      ദൈവം തന്റെ ദാസൻമാ​രെ വില​പ്പെ​ട്ട​വ​രാ​യി കരുതു​ന്ന​തു​കൊണ്ട്‌ നമ്മുടെ മൂല്യം മറ്റൊ​രു മനു​ഷ്യ​ന്റെ അംഗീ​കാ​രത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നില്ല. തീർച്ച​യാ​യും പരിത്യ​ജനം അസുഖ​ക​ര​മാണ്‌. എന്നാൽ നമ്മുടെ സ്വന്തം മൂല്യത്തെ അളക്കാ​നുള്ള മാനദ​ണ്ഡ​മാ​യി മറ്റൊ​രാ​ളു​ടെ അംഗീ​കാ​ര​ത്തെ​യൊ അംഗീ​കാ​ര​മി​ല്ലാ​യ്‌മ​യെ​യോ ഉപയോ​ഗി​ക്കു​മ്പോൾ നാം നമ്മേത്തന്നെ വിഷാ​ദ​ത്തി​നു വിധേ​യ​രാ​ക്കു​ക​യാണ്‌. ദൈവ​ത്തി​ന്റെ സ്വന്തഹൃ​ദ​യ​പ്ര​കാ​ര​മുള്ള ദാവീ​ദു​രാ​ജാവ്‌ ഒരു സന്ദർഭ​ത്തിൽ “ഒന്നിനും​കൊ​ള്ളാത്ത ഒരു മനുഷ്യൻ” എന്നു വിളി​ക്ക​പ്പെട്ടു, അക്ഷരാർത്ഥ​ത്തിൽ “വിലയി​ല്ലാത്ത ഒരു മനുഷ്യൻ.” എന്നിരു​ന്നാ​ലും, ചീത്ത വിളിച്ച ആളിന്‌ ഒരു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു​വെന്ന്‌ ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. അവൻ ആ പ്രസ്‌താ​വ​നയെ തന്റെ മൂല്യ​ത്തെ​ക്കു​റി​ച്ചുള്ള അന്തിമ ന്യായ​വി​ധി​യാ​യി വീക്ഷി​ച്ചില്ല. യഥാർത്ഥ​ത്തിൽ ആളുകൾ മിക്ക​പ്പോ​ഴും ചെയ്യു​ന്ന​തു​പോ​ലെ ശിമെയി പിന്നീട്‌ ക്ഷമായാ​ച​നം​ചെ​യ്‌തു. ആരെങ്കി​ലും നിങ്ങളെ ന്യായ​മാ​യി വിമർശി​ക്കു​ന്നു​വെ​ങ്കിൽ പോലും നിങ്ങളു​ടെ വ്യക്തി​ഗ​ത​മൂ​ല്യ​ത്തി​നെ​തി​രാ​യി​ട്ടല്ല, നിങ്ങൾ ചെയ്‌ത ഒരു പ്രത്യേക കാര്യ​ത്തി​നെ​തി​രാ​യി​ട്ടാണ്‌ അത്‌ എന്ന്‌ തിരി​ച്ച​റി​യുക.—2 ശമുവേൽ 16:7; 19:18, 19.

      ബൈബി​ളി​ന്റെ​യും ബൈബി​ള​ധി​ഷ്‌ഠിത സാഹി​ത്യ​ത്തി​ന്റെ​യും വ്യക്തി​പ​ര​മായ പഠനവും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളി​ലെ ഹാജരാ​ക​ലും ദൈവ​ത്തോ​ടുള്ള ഒരു ബന്ധത്തി​ന​ടി​സ്ഥാ​ന​മി​ടു​ന്ന​തിന്‌ സാറായെ സഹായി​ച്ചു. “എന്നാൽ പ്രാർത്ഥ​ന​യെ​ക്കു​റി​ച്ചുള്ള എന്റെ മാറ്റം​ഭ​വിച്ച മനോ​ഭാ​വ​മാ​യി​രു​ന്നു ഏറ്റവും വലിയ സഹായം” എന്നു സാറാ അനുസ്‌മ​രി​ച്ചു. “വലിയ കാര്യ​ങ്ങ​ളേ​ക്കു​റി​ച്ചു മാത്രമേ നാം ദൈവ​ത്തോ​ടു പ്രാർത്ഥി​ക്കു​ന്നു​ള്ളു​വെ​ന്നും അപ്രധാന പ്രശ്‌ന​ങ്ങ​ളെ​ക്കൊണ്ട്‌ അവനെ അലട്ടരു​തെ​ന്നും ഞാൻ ചിന്തി​ച്ചി​രു​ന്നു. അവനോട്‌ എന്തി​നെ​ക്കു​റി​ച്ചും എനിക്ക്‌ സംസാ​രി​ക്കാൻ കഴിയു​മെന്ന്‌ എനിക്കി​പ്പോൾ തോന്നു​ന്നു. ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തിന്‌ എനിക്ക്‌ ഭയമു​ണ്ടെ​ങ്കിൽ ശാന്തത​യോ​ടെ ന്യായ​ബോ​ധ​മു​ണ്ടാ​യി​രി​ക്കാൻ എന്നെ സഹായി​ക്കാൻ ഞാൻ അവനോ​ട​പേ​ക്ഷി​ക്കു​ന്നു. എന്റെ പ്രാർത്ഥ​ന​കൾക്കു​ത്ത​ര​മ​രു​ളു​ക​യും ഓരോ ദിവസ​ത്തെ​യും പരി​ശോ​ധ​നാ​ക​ര​മായ ഓരോ സാഹച​ര്യ​ത്തെ​യും തരണം​ചെ​യ്യാൻ എന്നെ സഹായി​ക്കു​ക​യും ചെയ്യു​ന്നതു ഞാൻ കാണു​മ്പോൾ ഞാൻ കുറേ​ക്കൂ​ടെ അടുക്കു​ന്നു.”—1 യോഹ​ന്നാൻ 5: 14; ഫിലി​പ്യർ 4:7.

      തീർച്ച​യാ​യും, ദൈവ​ത്തിന്‌ നിങ്ങളിൽ വ്യക്തി​പ​ര​മായ താൽപ​ര്യ​മു​ണ്ടെ​ന്നും നിങ്ങളു​ടെ പരിമി​തി​കൾ അവൻ അറിയു​ന്നു​വെ​ന്നും ഓരോ ദിവസ​ത്തെ​യും കൈകാ​ര്യം ചെയ്യു​ന്ന​തി​നുള്ള ശക്തി അവൻ നൽകു​മെ​ന്നു​മുള്ള ഉറപ്പാണ്‌ വിഷാ​ദ​രോ​ഗ​ത്തി​നെ​തി​രായ പോരാ​ട്ട​ത്തി​ന്റെ താക്കോൽ. എന്നിരു​ന്നാ​ലും നിങ്ങൾ എന്തുതന്നെ ചെയ്‌താ​ലും ചില​പ്പോൾ വിഷാദം തങ്ങിനിൽക്കു​ന്നു.

      ‘നാഴി​ക​തോ​റു​മുള്ള’ സഹനം

      വർഷങ്ങ​ളാ​യി വലിയ വിഷാ​ദ​രോ​ഗ​ത്തോ​ടു മല്ലടി​ച്ചി​രി​ക്കുന്ന 47 വയസ്സു​കാ​രി​യായ ഒരു മാതാവ്‌, എയ്‌ലീൻ “ഞാൻ പോഷ​ക​വർദ്ധ​ക​ങ്ങ​ളും വിഷാ​ദ​ശമക ഔഷധ​ങ്ങ​ളും ഉൾപ്പെടെ സകലവും പരീക്ഷി​ച്ചു​നോ​ക്കി​യി​രി​ക്കു​ന്നു,” എന്ന്‌ വിലപി​ക്കു​ന്നു. “ഞാൻ നിഷേ​ധാ​ത്മ​ക​ചി​ന്തയെ ശരിയാ​ക്കാൻ പഠിച്ചി​രി​ക്കു​ന്നു, കൂടുതൽ ന്യായ​ബോ​ധ​മുള്ള ഒരു ആളായി​രി​ക്കാൻ ഇത്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. എന്നാൽ വിഷാദം പിന്നെ​യും തങ്ങിനിൽക്കു​ക​യാണ്‌.”

      വിഷാദം തുടരു​ന്ന​തു​കൊണ്ട്‌ നിങ്ങൾ അതി​നോ​ടു വിദഗ്‌ദ്ധ​മാ​യി പോരാ​ടു​ന്നി​ല്ലെന്ന്‌ അർത്ഥമില്ല. ഈ ക്രമ​ക്കേ​ടി​നു ചികിൽസി​ക്കു​ന്ന​തിൽ എല്ലാ പരിഹാ​ര​മാർഗ്ഗ​ങ്ങ​ളും ഡോക്ടർമാർക്ക​റി​യില്ല. ചില സന്ദർഭ​ങ്ങ​ളിൽ വിഷാദം ഗുരു​ത​ര​മായ ഒരു രോഗ​ത്തി​നു ചികിൽസി​ക്കാൻ ഉപയോ​ഗിച്ച ഏതോ മരുന്നി​ന്റെ പാർശ്വ​ഫ​ല​മാണ്‌. അങ്ങനെ, അത്തരം മരുന്നു​ക​ളു​ടെ ഉപയോ​ഗം മറ്റേ​തെ​ങ്കി​ലും മെഡി​ക്കൽപ്ര​ശ്‌ന​ത്തിന്‌ ചികിൽസി​ക്കു​ന്ന​തിൽ ലഭിക്കുന്ന പ്രയോ​ജനം നിമി​ത്ത​മുള്ള കച്ചവട​മാ​യി​രി​ക്കും.

      തീർച്ച​യാ​യും ഗ്രാഹ്യ​മുള്ള മറ്റൊ​രാ​ളോട്‌ നിങ്ങളു​ടെ വിചാ​രങ്ങൾ തുറന്നു​പ​റ​യു​ന്നത്‌ സഹായ​ക​മാണ്‌. എന്നിരു​ന്നാ​ലും മറ്റൊ​രു മനുഷ്യ​നും നിങ്ങളു​ടെ വേദന​യു​ടെ ആഴം യഥാർത്ഥ​മാ​യി അറിയാൻപാ​ടില്ല. എന്നിരു​ന്നാ​ലും ദൈവം അറിയു​ന്നു, സഹായി​ക്കു​ക​യും ചെയ്യും. “ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കാ​നുള്ള ശക്തി യഹോവ നൽകി​യി​ട്ടുണ്ട്‌, മടുത്തു​പി​രി​യാൻ അവൻ എന്നെ അനുവ​ദി​ച്ചി​ട്ടില്ല. അവൻ എനിക്ക്‌ പ്രത്യാശ നൽകി​യി​രി​ക്കു​ന്നു” എന്ന്‌ എയ്‌ലീൻ വെളി​പ്പെ​ടു​ത്തി.

      ദൈവ​സ​ഹാ​യ​വും മറ്റു​ള്ള​വ​രിൽനി​ന്നുള്ള വൈകാ​രിക പിന്തു​ണ​യും നിങ്ങളു​ടെ സ്വന്തം ശ്രമങ്ങ​ളു​മു​ള്ള​പ്പോൾ മടുത്തു​പോ​കാൻത​ക്ക​വണ്ണം നിങ്ങൾ ആകുല​പ്പെ​ടു​ക​യില്ല. കാല​ക്ര​മ​ത്തിൽ ഏതു പഴകിയ രോഗ​ത്തോ​ടു​മെ​ന്ന​പോ​ലെ നിങ്ങൾക്ക്‌ വിഷാ​ദ​രോ​ഗ​ത്തോട്‌ യോജി​ച്ചു​പോ​കാൻ കഴിയും. സഹനം എളുപ്പമല്ല. എന്നാൽ അത്‌ സാദ്ധ്യ​മാണ്‌! വിട്ടു​മാ​റാത്ത ഗുരു​ത​ര​മായ വിഷാ​ദ​മു​ണ്ടാ​യി​രുന്ന ജീൻ പറഞ്ഞു: “ഞങ്ങൾ അത്‌ ദിന​ന്തോ​റു​മല്ല, നാഴി​ക​തോ​റും സഹിച്ചു” എയ്‌ലീ​നി​ന്റെ​യും ജീനി​ന്റെ​യും കാര്യ​ത്തിൽ ബൈബി​ളിൽ വാഗ്‌ദത്തം ചെയ്‌തി​രുന്ന പ്രത്യാശ അവരെ പുലർത്തി. ആ പ്രത്യാശ എന്താണ്‌?

      ഒരു വില​യേ​റിയ പ്രത്യാശ

      സമീപ​ഭാ​വി​യിൽ “ദൈവം [മനുഷ്യ​വർഗ്ഗ​ത്തി​ന്റെ] കണ്ണിൽനിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും, മരണം മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല, വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. മുൻകാ​ര്യ​ങ്ങൾ നീങ്ങി​പ്പോ​യി.” ഇതു സംഭവി​ക്കുന്ന കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. (വെളി​പ്പാട്‌ 21:3,4) അന്ന്‌ ദൈവ​രാ​ജ്യം അതിന്റെ സകല ഭൗമിക പ്രജക​ളു​ടെ​യും ശാരീ​രി​ക​വും മാനസി​ക​വു​മായ സമ്പൂർണ്ണ​സൗ​ഖ്യ​മാ​ക്കൽ കൈവ​രു​ത്തും.—സങ്കീർത്തനം 37:10, 11, 29.

      ശാരീ​രി​ക​വേ​ദന നീക്ക​പ്പെ​ടു​മെന്നു മാത്രമല്ല, ഹൃദയ​ത്തി​ന്റെ അരിഷ്ട​ത​യും പീഡയും​കൂ​ടെ അപ്രത്യ​ക്ഷ​മാ​കും. യഹോവ ഇങ്ങനെ വാഗ്‌ദത്തം ചെയ്യുന്നു: “മുൻകാ​ര്യ​ങ്ങൾ മനസ്സി​ലേക്കു വരുത്ത​പ്പെ​ടു​ക​യില്ല, അവ ഹൃദയ​ത്തി​ലേക്കു വരുക​യു​മില്ല. എന്നാൽ ജനങ്ങളേ, ഞാൻ സൃഷ്ടി​ക്കു​ന്ന​തിൽ ആഹ്ലാദി​ക്കു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്യുക.” (യെശയ്യാവ്‌ 65:17, 18) കഴിഞ്ഞ​കാ​ലത്തെ ഭാരങ്ങ​ളിൽനി​ന്നു വിമു​ക്ത​രാ​കു​ന്ന​തും അന്നന്നത്തെ പ്രവർത്ത​നങ്ങൾ നിർവ​ഹി​ക്കാൻ ആകാം​ക്ഷ​യോ​ടെ പളുങ്കു​പോ​ലെ തെളിഞ്ഞ മനസ്സോ​ടെ ഓരോ ദിവസ​വും ഉണരു​ന്ന​തും മനുഷ്യ​വർഗ്ഗ​ത്തിന്‌ എന്തോ​രാ​ശ്വാ​സ​മാ​യി​രി​ക്കും! മനുഷ്യർ മേലാൽ ഒരു വിഷാ​ദ​ഭാ​വ​ത്തി​ന്റെ അവ്യക്ത​ത​യാൽ പ്രതി​ബ​ന്ധ​മ​നു​ഭ​വി​ക്കു​ക​യില്ല.

      ‘മരണമോ വിലാ​പ​മോ മുറവി​ളി​യോ മേലാൽ ഇല്ലാ’ത്തതിനാൽ ഇപ്പോൾ വിഷാ​ദ​രോ​ഗ​ത്തി​ലേക്കു നയിക്കുന്ന ദാരുണ നഷ്ടബോ​ധ​മോ അനുദി​ന​വൈ​കാ​രിക സംഘർഷ​ങ്ങ​ളോ പൊയ്‌പോ​യി​രി​ക്കും. സ്‌നേ​ഹ​ദ​യ​യും സത്യത​യും സമാധാ​ന​വും ആളുകൾക്ക​ന്യോ​ന്യ​മുള്ള ഇടപെ​ട​ലു​കളെ ഭരിക്കു​മെ​ന്നു​ള്ള​തു​കൊണ്ട്‌ കയ്‌പേ​റിയ പോരാ​ട്ട​ങ്ങൾക്ക​റു​തി​വ​രും. (സങ്കീർത്തനം 85:10, 11) പാപത്തി​ന്റെ ഫലങ്ങൾ നീക്ക​പ്പെ​ടു​ന്ന​തു​കൊണ്ട്‌ ഒടുവിൽ ദൈവ​ത്തി​ന്റെ നീതി​യു​ടെ നിലവാ​ര​ത്തി​നൊ​പ്പം എത്താനും അവനു​മാ​യി പൂർണ്ണ​സ​മാ​ധാ​ന​മ​നു​ഭ​വി​ക്കാ​നും കഴിയു​ന്നത്‌ എത്ര വലിയ സന്തോ​ഷ​മാ​യി​രി​ക്കും!

      ഈ ആവേശ​ക​ര​മായ പ്രത്യാശ വിഷാദം എത്ര തീവ്ര​മാ​യി​ത്തീർന്നാ​ലും പോരാ​ടി​ക്കൊ​ണ്ടി​രി​ക്കാൻ ഒരു വലിയ പ്രചോ​ദ​ന​മാണ്‌. എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ പൂർണ്ണ​രാ​ക്ക​പ്പെ​ടുന്ന മനുഷ്യ​വർഗ്ഗം വിഷാ​ദ​രോ​ഗ​ത്തിൻമേൽ സമ്പൂർണ്ണ വിജയം നേടി​യി​രി​ക്കും. അതെ​ന്തോ​രു സുവാർത്ത​യാണ്‌! (g87 10/22)

      [അടിക്കു​റി​പ്പു​കൾ]

      a ഉണരുക! യാതൊ​രു വിധ ചികിൽസ​യെ​യും ശുപാർശ​ചെ​യ്യു​ക​യോ പ്രോൽസാ​ഹി​പ്പി​ക്കു​ക​യോ ചെയ്യു​ന്നില്ല. എന്നാൽ സഹായി​ക്കു​ന്ന​തിന്‌ നിലവി​ലുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ 1981 ഒക്‌ടോ​ബർ 22-ലെ ലക്കത്തി​ലുള്ള “ഗുരു​ത​ര​മായ വിഷാ​ദ​രോ​ഗത്തെ ആക്രമി​ക്കൽ—വിദഗ്‌ദ്ധ​ചി​കിൽസകൾ” എന്ന ലേഖനം വായി​ക്കുക. ഗുരു​ത​ര​മായ വിഷാ​ദ​രോ​ഗ​ത്തിൽനി​ന്നും തികച്ചും വ്യത്യ​സ്‌ത​മായ വെറും ദുഃഖ​ങ്ങളെ തരണം​ചെ​യ്യു​ന്ന​തിന്‌ 1982 ഒക്‌ടോ​ബർ 8-ലെ “എനിക്ക്‌ സങ്കടങ്ങളെ എങ്ങനെ തരണം ചെയ്യാൻ കഴിയും” എന്ന ലേഖനം കാണുക.

      b ഒരു വിഷാ​ദ​രോ​ഗി​യു​ടെ വിശ്വസ്‌ത ഉപദേ​ശകൻ അയാളു​ടെ കുറ്റ​ത്തി​ന്റെ​യും വിലയി​ല്ലാ​യ്‌മ​യു​ടെ​യും ബോധത്തെ വർദ്ധി​പ്പി​ക്കുന്ന വിധി​പോ​ലെ​യുള്ള പ്രസ്‌താ​വ​നകൾ ഒഴിവാ​ക്കു​ക​മാ​ത്രമല്ല, അയഥാർത്ഥ​മാം​വി​ധം ശുഭാ​പ്‌തി​വി​ശ്വാ​സം പ്രകട​മാ​ക്കു​ക​യു​മ​രുത്‌.

      [21-ാം പേജിലെ ചതുരം]

      വികല ചിന്താ​മാ​തൃ​ക​കൾ

      എല്ലാമോ അഥവാ നാസ്‌തി​യോ ആയ ചിന്ത: നിങ്ങൾ കാര്യ​ങ്ങളെ കറുത്ത​തോ വെളു​ത്ത​തോ ആയി കാണുന്നു. നിങ്ങളു​ടെ പ്രവർത്തനം പൂർണ്ണ​ത​യി​ല്ലാ​ത്ത​താ​യി​ത്തീ​രു​ന്നു​വെ​ങ്കിൽ നിങ്ങൾ ഒരു തികഞ്ഞ പരാജ​യ​മാ​യി സ്വയം കാണുന്നു.

      അമിത സാമാ​ന്യ​വൽക്ക​രണം: നിങ്ങൾ ഒറ്റപ്പെട്ട ഒരു നിഷേ​ധാ​ത്മ​ക​സം​ഭ​വത്തെ ഒരിക്ക​ലും അവസാ​നി​ക്കാത്ത ഒരു പരാജ​യ​മാ​തൃ​ക​യാ​യി വീക്ഷി​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി ഒരു സുഹൃ​ത്തു​മാ​യുള്ള ഒരു തർക്കത്തി​നു​ശേഷം ‘എനിക്ക്‌ സ്‌നേ​ഹി​ത​രെ​ല്ലാം നഷ്ടപ്പെ​ടു​ക​യാണ്‌. എനിക്ക്‌ യാതൊ​ന്നും ശരിയാ​കു​ന്നില്ല’ എന്ന്‌ നിങ്ങൾ നിഗമനം ചെയ്‌തേ​ക്കാം.

      ഗുണകരമായതിനെ അയോ​ഗ്യ​മാ​ക്കു​ന്നു: ഗുണക​ര​മാ​യ​തി​നെ “അഗണ്യ​മെന്ന്‌” അല്ലെങ്കിൽ “എനിക്ക​തി​നു യോഗ്യ​ത​യില്ല” എന്ന്‌ ശഠിച്ചു​കൊണ്ട്‌ നിങ്ങൾ അവയെ നിരസി​ക്കു​ന്നു. ഒറ്റപ്പെട്ട ഒരു നിഷേ​ധാ​ത്മക വിശദാം​ശ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കവേ നിങ്ങളു​ടെ മുഴു​വീ​ക്ഷ​ണ​വും ഇരുളു​ന്നു.

      നിഗമനങ്ങളിലേക്ക്‌ എടുത്തു​ചാ​ടു​ന്നു: ആർക്കെ​ങ്കി​ലും നിങ്ങ​ളോട്‌ ഇഷ്ടമി​ല്ലെന്ന്‌ നിങ്ങൾ സ്വന്തമാ​യി നിഗമ​നം​ചെ​യ്യു​ന്നു. നിങ്ങൾ തിട്ട​പ്പെ​ടു​ത്താൻ മിന​ക്കെ​ടു​ന്നില്ല. അല്ലെങ്കിൽ കാര്യങ്ങൾ എപ്പോ​ഴും മോശ​മാ​യി​രി​ക്കു​മെന്ന്‌ നിങ്ങൾക്ക്‌ പൂർണ്ണ​ബോ​ദ്ധ്യ​മാണ്‌.

      വലുതാക്കുക, അല്ലെങ്കിൽ നിസ്സാ​രീ​ക​രി​ക്കുക: നിങ്ങൾ (നിങ്ങളു​ടെ സ്വന്തം തെറ്റോ മറ്റു​ള്ള​വ​രു​ടെ നേട്ടമോ പോ​ലെ​യുള്ള) കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ ഊതി​വീർപ്പി​ക്കു​ന്നു. അല്ലെങ്കിൽ നിസ്സാ​ര​മെന്നു തോന്നു​ന്ന​തു​വരെ കാര്യ​ങ്ങളെ (നിങ്ങളു​ടെ സ്വന്തം അഭില​ഷ​ണീയ ഗുണങ്ങ​ളെ​യോ മറ്റൊ​രാ​ളു​ടെ അപൂർണ്ണ​ത​ക​ളെ​യോ) തുച്ഛീ​ക​രി​ക്കു​ന്നു. നിങ്ങൾ സാധാരണ നിഷേ​ധാ​ത്മ​ക​സം​ഭ​വ​ങ്ങ​ളിൽനിന്ന്‌ പേടി​സ്വ​പ്‌ന​മായ വിപത്തു​കൾ ഉണ്ടാക്കി​യെ​ടു​ക്കു​ന്നു.

      വ്യക്തിപരമാക്കൽ: യഥാർത്ഥ​ത്തിൽ നിങ്ങൾക്കു മുഖ്യ​ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാത്ത ഏതെങ്കി​ലും നിഷേ​ധാ​ത്മക ബാഹ്യ​സം​ഭ​വ​ത്തിന്‌ കാരണം നിങ്ങളാ​ണെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു.

      ഡേവിഡ്‌ ഡി. ബേൺസ്‌എം.ഡി. രചിച്ച ഫീലിംഗ്‌ ഗുഡ്‌—ദ ന്യൂ മൂഡ്‌ തെറാ​പ്പി​യിൽ അധിഷ്‌ഠി​തം.

      [20-ാം പേജിലെ ചിത്രം]

      നിങ്ങളുടെ വിചാ​രങ്ങൾ ഒരു വിശ്വ​സ്‌ത​നോ​ടു തുറന്നു പറയു​ന്നത്‌ ഒരു രോഗ​ശാ​ന്തി​പ്ര​ക്രിയ ആയിരി​ക്കാൻക​ഴി​യും, വലിയ ആശ്വാ​സ​വും നൽകും

      [23-ാം പേജിലെ ചിത്രം]

      ചെറിയ കുരു​വി​കളെ പോലും വിലയു​ള്ള​താ​യി ദൈവം കരുതു​ന്നു, അതു​കൊണ്ട്‌ നമ്മെ എത്ര​യേറെ വിലയു​ള്ള​വ​രാ​യി ദൈവം കരുതു​ന്നു

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക