ഗീതം 23
യഹോവ നമ്മുടെ ബലം
1. യാഹേകും ഞങ്ങൾക്കു ശക്തി, ബലം;
മോദിപ്പൂ രക്ഷകാ, നിന്നിൽ ഞങ്ങൾ.
സാക്ഷികൾ ഞങ്ങൾ വഹിക്കും വാർത്ത,
മാലോകർ കേൾക്കിലും തള്ളുകിലും.
(കോറസ്)
യഹോവ പാറ, ബലം, ശക്തിയും;
ഘോഷിക്കും നിൻ നാമം രാപകൽ.
മഹാൻ യഹോവേ, സർവശക്താ, നീ
ഞങ്ങൾ തൻ കോട്ടയും സങ്കേതവും.
2. സേവിക്കുന്നു മോദം നിൻ തേജസ്സിൽ;
സത്യവും നേരും കാണുന്നു നിത്യം.
കേൾപ്പൂ വചനത്താൽ നിന്നാജ്ഞയും;
കാത്തിരിപ്പൂ ഞങ്ങൾ രാജ്യത്തിന്നായ്.
(കോറസ്)
യഹോവ പാറ, ബലം, ശക്തിയും;
ഘോഷിക്കും നിൻ നാമം രാപകൽ.
മഹാൻ യഹോവേ, സർവശക്താ, നീ
ഞങ്ങൾ തൻ കോട്ടയും സങ്കേതവും.
3. ആനന്ദമോടെ നിന്നിഷ്ടം ചെയ്‌വൂ,
സാത്താൻ ദ്രോഹിക്കിലും കൊല്ലുകിലും.
യാഹേ, തിരുപക്ഷം നിലകൊള്ളാൻ
സഹായമേകണേ ഞങ്ങൾക്കെന്നും.
(കോറസ്)
യഹോവ പാറ, ബലം, ശക്തിയും;
ഘോഷിക്കും നിൻ നാമം രാപകൽ.
മഹാൻ യഹോവേ, സർവശക്താ, നീ
ഞങ്ങൾ തൻ കോട്ടയും സങ്കേതവും.
(2 ശമൂ. 22:3; സങ്കീ. 18:2; യെശ. 43:12 എന്നിവയും കാണുക.)