ഗീതം 17
സാക്ഷികളേ, മുന്നോട്ട്!
1. ഈ അന്ത്യനാളിൽ നാം ദൃഢചിത്തരായ്, സു
വാർത്ത ഘോഷിച്ചിടാൻ ഒന്നായ് മുന്നേറാം. സാ
ത്താൻ എതിരായ് നിന്നിടിലും, ശക്ത
രായ് മുന്നേറും യാഹിൻ ബലത്തിൽ.
(കോറസ്)
സാക്ഷികളേ, മുന്നേറിൻ നിങ്ങൾ ധീരരായ്!
രാജ്യവേലയിൽ കൈകോർത്തിടിൻ സന്തോഷാൽ!
ആസന്നമാം പർദീസാനുഗ്രഹങ്ങൾ നാം,
ഉണർവോടെന്നും ഘോഷിക്കാമെങ്ങും.
2. യാഹിൻ യോദ്ധാക്കൾ തേടുന്നില്ലാലസ്യം, ഈ
ലോകത്തിൻ നിഷ്‌ഫല സഖിത്വങ്ങളും. നി
ഷ്‌കളങ്കരായ് ശിഷ്ടകാലം പോയി
ടാം നിർമലപാതെ സദാ നാം.
(കോറസ്)
സാക്ഷികളേ, മുന്നേറിൻ നിങ്ങൾ ധീരരായ്!
രാജ്യവേലയിൽ കൈകോർത്തിടിൻ സന്തോഷാൽ!
ആസന്നമാം പർദീസാനുഗ്രഹങ്ങൾ നാം,
ഉണർവോടെന്നും ഘോഷിക്കാമെങ്ങും.
3. നിന്ദിക്കുന്നു ജനം രാജ്യദൂതിപ്പോൾ, അ
പഹാസ്യമാക്കുന്നു തിരുനാമവും. തു
ണയ്‌ക്കാമതിൻ വിശുദ്ധിക്കായ്, ഘോഷി
ക്കിൽ ഭൂവിലെങ്ങും ദിവ്യനാമം.
(കോറസ്)
സാക്ഷികളേ, മുന്നേറിൻ നിങ്ങൾ ധീരരായ്!
രാജ്യവേലയിൽ കൈകോർത്തിടിൻ സന്തോഷാൽ!
ആസന്നമാം പർദീസാനുഗ്രഹങ്ങൾ നാം,
ഉണർവോടെന്നും ഘോഷിക്കാമെങ്ങും.
(ഫിലി. 1:7; 2 തിമൊ. 2:3, 4; യാക്കോ. 1:27 എന്നിവയും കാണുക.)