വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bh പേ. 215-പേ. 218 ഖ. 1
  • 1914—ബൈബിൾ പ്രവചനത്തിലെ ഒരു സുപ്രധാന വർഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1914—ബൈബിൾ പ്രവചനത്തിലെ ഒരു സുപ്രധാന വർഷം
  • ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • സമാനമായ വിവരം
  • ദൈവരാജ്യം എല്ലാംകൊണ്ടും ശ്രേഷ്‌ഠം
    2006 വീക്ഷാഗോപുരം
  • ദൈവത്തിന്റെ ഗവൺമെൻറ്‌ ഭരണം തുടങ്ങുന്നു
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ദൈവ​രാ​ജ്യം ഭരിക്കു​ന്നു!
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • തീയതികൾ
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
bh പേ. 215-പേ. 218 ഖ. 1

അനുബന്ധം

1914—ബൈബിൾ പ്രവച​ന​ത്തി​ലെ ഒരു സുപ്ര​ധാ​ന വർഷം

ശ്രദ്ധേ​യ​മാ​യ സംഭവ വികാ​സ​ങ്ങൾ 1914-ൽ നടക്കു​മെന്ന്‌ അതിനു ദശാബ്ദ​ങ്ങൾക്കു മുമ്പു​ത​ന്നെ ബൈബിൾ വിദ്യാർഥി​കൾ പ്രഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി. അവ എന്തായി​രു​ന്നു, 1914 ഒരു സുപ്ര​ധാ​ന വർഷമാ​ണെ​ന്നു​ള്ള​തിന്‌ എന്തു തെളി​വുണ്ട്‌?

ലൂക്കൊസ്‌ 21:24 അനുസ​രിച്ച്‌ യേശു ഇപ്രകാ​രം പറഞ്ഞു: ‘ജാതി​ക​ളു​ടെ കാലം തികയു​വോ​ളം ജാതികൾ യെരൂ​ശ​ലേം ചവിട്ടി​ക്ക​ള​യും.’ യഹൂദ​ജ​ന​ത​യു​ടെ തലസ്ഥാന നഗരി​യാ​യി​രു​ന്നു യെരൂ​ശ​ലേം. ദാവീ​ദി​ന്റെ വംശത്തി​ലു​ള്ള രാജാ​ക്ക​ന്മാർ ഭരണം നടത്തി​യി​രു​ന്നത്‌ അവിടെ ഇരുന്നു​കൊ​ണ്ടാണ്‌. (സങ്കീർത്ത​നം 48:1, 2) എന്നാൽ, ഈ രാജാ​ക്ക​ന്മാർ മറ്റു ദേശീയ നേതാ​ക്ക​ന്മാ​രിൽനിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രു​ന്നു. കാരണം, ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളെന്ന നിലയിൽ “യഹോ​വ​യു​ടെ സിംഹാ​സന”ത്തിലാണ്‌ അവർ ഇരുന്നി​രു​ന്നത്‌. (1 ദിനവൃ​ത്താ​ന്തം 29:23) അതു​കൊണ്ട്‌, യെരൂ​ശ​ലേം യഹോ​വ​യു​ടെ ഭരണാ​ധി​പ​ത്യ​ത്തി​ന്റെ പ്രതീ​ക​മാ​യി​രു​ന്നു.

എന്നാൽ, ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തെ ‘ജാതികൾ ചവിട്ടി​ക്ക​ള​യാൻ’ തുടങ്ങി​യത്‌ എപ്പോൾ, എങ്ങനെ ആയിരു​ന്നു? യെരൂ​ശ​ലേ​മി​നെ ബാബി​ലോ​ന്യർ കീഴ്‌പെ​ടു​ത്തി​യ പൊ.യു.മു. 607-ലാണ്‌ ഇതു സംഭവി​ച്ചത്‌. ‘യഹോ​വ​യു​ടെ സിംഹാ​സ​നം’ ശൂന്യ​മാ​കു​ക​യും ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട രാജാ​ക്ക​ന്മാ​രു​ടെ പരമ്പര​യ്‌ക്ക്‌ തടസ്സം നേരി​ടു​ക​യും ചെയ്‌തു. (2 രാജാ​ക്ക​ന്മാർ 25:1-26) ഈ ‘ചവിട്ടി​ക്ക​ള​യൽ’ അനിശ്ചി​ത​മാ​യി തുടരു​മാ​യി​രു​ന്നോ? ഇല്ല. എന്തെന്നാൽ യെരൂ​ശ​ലേ​മി​ന്റെ അവസാന രാജാ​വാ​യ സിദെ​ക്കീ​യാ​വി​നെ​ക്കു​റിച്ച്‌ യെഹെ​സ്‌കേൽപ്ര​വ​ചനം ഇപ്രകാ​രം പറഞ്ഞു: “ഞാൻ മകുടം നീക്കി കിരീടം എടുത്തു​ക​ള​യും. . . . അതിന്നു അവകാ​ശ​മു​ള്ള​വൻ വരു​വോ​ളം അതു ഇല്ലാ​തെ​യി​രി​ക്കും; അവന്നു ഞാൻ അതു കൊടു​ക്കും.” (യെഹെ​സ്‌കേൽ 21:26, 27) ദാവീ​ദി​ന്റെ കിരീ​ട​ത്തിന്‌ “അവകാ​ശ​മു​ള്ള​വൻ” യേശു​ക്രി​സ്‌തു​വാണ്‌. (ലൂക്കൊസ്‌ 1:32, 33) അതു​കൊണ്ട്‌, യേശു രാജാ​വാ​കു​മ്പോൾ ‘ചവിട്ടി​ക്ക​ള​യൽ’ അവസാ​നി​ക്കു​മാ​യി​രു​ന്നു.

ശ്രദ്ധേ​യ​മാ​യ ആ സംഭവം എന്നു നടക്കു​മാ​യി​രു​ന്നു? ജാതികൾ ഒരു നിശ്ചിത കാല​ത്തേ​ക്കു ഭരിക്കു​മെന്ന്‌ യേശു വ്യക്തമാ​ക്കു​ക​യു​ണ്ടാ​യി. ആ കാലഘ​ട്ട​ത്തി​ന്റെ ദൈർഘ്യം കണക്കു​കൂ​ട്ടി​യെ​ടു​ക്കാൻ സഹായി​ക്കു​ന്ന സുപ്ര​ധാ​ന വിവരങ്ങൾ ദാനീ​യേൽ 4-ാം അധ്യാ​യ​ത്തി​ലുണ്ട്‌. ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേ​സർ രാജാ​വി​നു​ണ്ടാ​യ ഒരു പ്രാവ​ച​നി​ക സ്വപ്‌ന​ത്തെ​ക്കു​റി​ച്ചാണ്‌ അവിടെ പറയു​ന്നത്‌. ഒരു കൂറ്റൻ വൃക്ഷം വെട്ടി​യി​ട​പ്പെ​ടു​ന്ന​താ​യി അദ്ദേഹം കാണു​ക​യു​ണ്ടാ​യി. വീണ്ടും വളർന്നു​തു​ട​ങ്ങാ​നാ​കാ​ത്ത​വി​ധം കുറ്റി ഇരുമ്പും താമ്ര​വും​കൊ​ണ്ടു ബന്ധിച്ചി​രു​ന്നു. ദൂതൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “അങ്ങനെ . . . ഏഴു കാലം​ക​ഴി​യ​ട്ടെ.”—ദാനീ​യേൽ 4:10-16.

ഭരണാ​ധി​പ​ത്യ​ത്തെ കുറി​ക്കാൻ ബൈബി​ളിൽ വൃക്ഷങ്ങളെ ഉപയോ​ഗി​ക്കാ​റുണ്ട്‌. (യെഹെ​സ്‌കേൽ 17:22-24; 31:2-5) അതു​കൊണ്ട്‌, യെരൂ​ശ​ലേ​മി​ലെ രാജാ​ക്ക​ന്മാ​രു​ടെ ഭരണത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തി​നു തടസ്സം നേരി​ടു​ന്ന​തി​നെ​യാണ്‌ ഈ പ്രതീ​കാ​ത്മക വൃക്ഷത്തി​ന്റെ വെട്ടി​യി​ടൽ സൂചി​പ്പി​ക്കു​ന്നത്‌. എങ്കിലും, ‘യെരൂ​ശ​ലേ​മി​നെ ചവിട്ടി​ക്ക​ള​യു​ന്നത്‌’ തത്‌കാ​ല​ത്തേക്ക്‌ അഥവാ ‘ഏഴു കാല​ത്തേക്ക്‌’ ആണെന്നു ദർശനം പറയുന്നു. ആ കാലഘ​ട്ട​ത്തി​ന്റെ ദൈർഘ്യം എത്രയാണ്‌?

മൂന്നര​ക്കാ​ലം “ആയിര​ത്തി​രു​നൂ​റ്റ​റു​പതു ദിവസ”ത്തിനു തുല്യ​മാ​ണെന്ന്‌ വെളി​പ്പാ​ടു 12:6, 14 സൂചി​പ്പി​ക്കു​ന്നു. അതിനാൽ, “ഏഴു കാലം” അതിന്റെ ഇരട്ടി, അഥവാ 2,520 ദിവസം ആയിരി​ക്കു​മ​ല്ലോ. എന്നാൽ യെരൂ​ശ​ലേം വീണ്‌ 2,520 ദിവസം കഴിഞ്ഞി​ട്ടും ജാതികൾ ദൈവ​ത്തി​ന്റെ ഭരണാ​ധി​പ​ത്യ​ത്തെ ‘ചവിട്ടി​ക്ക​ള​യു​ന്നത്‌’ നിറു​ത്തി​യി​ല്ല. അപ്പോൾ വ്യക്തമാ​യും, ഈ പ്രവച​ന​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ അതി​നെ​ക്കാൾ ദൈർഘ്യ​മു​ള്ള ഒരു കാലഘ​ട്ട​മാ​യി​രു​ന്നു. “ഒരു ദിവസ​ത്തി​ന്നു ഒരു സംവത്സരം” എന്നു പറയുന്ന സംഖ്യാ​പു​സ്‌ത​കം 14:34-ന്റെയും യെഹെ​സ്‌കേൽ 4:6-ന്റെയും അടിസ്ഥാ​ന​ത്തിൽ നോക്കി​യാൽ “ഏഴുകാ​ലം” 2,520 വർഷം ആണ്‌.

ബാബി​ലോ​ന്യർ യെരൂ​ശ​ലേ​മി​നെ കീഴട​ക്കു​ക​യും ദാവീ​ദി​ന്റെ വംശത്തി​ലെ രാജാ​വി​നെ രാജസ്ഥാ​ന​ത്തു​നി​ന്നു നീക്കു​ക​യും ചെയ്‌ത പൊ.യു.മു. 607 ഒക്ടോ​ബ​റാണ്‌ 2,520 വർഷത്തി​ന്റെ തുടക്കം. അത്‌ 1914 ഒക്ടോ​ബ​റിൽ അവസാ​നി​ച്ചു. ആ സമയത്ത്‌, “ജാതി​ക​ളു​ടെ കാലം” അവസാ​നി​ക്കു​ക​യും യേശു​ക്രി​സ്‌തു​വി​നെ ദൈവം സ്വർഗീയ രാജാ​വാ​യി അവരോ​ധി​ക്കു​ക​യും ചെയ്‌തു.a—സങ്കീർത്ത​നം 2:1-6; ദാനീ​യേൽ 7:13, 14.

യേശു പ്രവചി​ച്ച​തു​പോ​ലെ​തന്നെ, യുദ്ധം, ക്ഷാമം, ഭൂകമ്പങ്ങൾ, പകർച്ച​വ്യാ​ധി​കൾ തുടങ്ങിയ ശ്രദ്ധേ​യ​മാ​യ ലോക​സം​ഭ​വ​ങ്ങൾ സ്വർഗീയ രാജാ​വെന്ന നിലയി​ലു​ള്ള അവന്റെ ‘വരവിനെ’ അഥവാ സാന്നി​ധ്യ​ത്തെ വിളി​ച്ച​റി​യി​ച്ചി​രി​ക്കു​ന്നു. (മത്തായി 24:3-8; ലൂക്കൊസ്‌ 21:11) ഇത്തരം ലോക​സം​ഭ​വ​ങ്ങൾ, 1914-ൽ ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യം പിറ​ന്നെ​ന്നും ഈ ദുഷ്ട വ്യവസ്ഥി​തി​യു​ടെ ‘അന്ത്യകാ​ലം’ തുടങ്ങി​യെ​ന്നും ഉള്ളതിന്റെ ശക്തമായ തെളി​വാണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

ചാർട്ട്‌: യെരുശലേമിന്റെ നാശത്തെത്തുടർന്നുള്ള 2,520 വർഷം ദൈർഘ്യമേറിയ ഒരു കാലഘട്ടമാണ്‌ ഏഴു കാലം അഥവാ ജാതികളുടെ കാലം ആയി കണക്കാക്കുന്നത്‌. 1914 ഒക്‌ടോബറിൽ ആ കാലം അവസാനിച്ചു.

a പൊ.യു.മു. 607 ഒക്ടോ​ബർമു​തൽ പൊ.യു.മു. 1 ഒക്ടോ​ബർവ​രെ 606 വർഷം. പൂജ്യം എന്ന വർഷം ഇല്ലാത്ത​തി​നാൽ, പൊ.യു.മു. 1 ഒക്ടോ​ബർമു​തൽ പൊ.യു. 1914 ഒക്ടോ​ബർവ​രെ 1,914 വർഷം. 606-ഉം 1,914-ഉം കൂട്ടു​മ്പോൾ നമുക്ക്‌ 2,520 വർഷം കിട്ടുന്നു. പൊ.യു.മു. 607-ലെ യെരൂ​ശ​ലേ​മി​ന്റെ വീഴ്‌ച​യെ​ക്കു​റി​ച്ചു​ള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച ഉൾക്കാ​ഴ്‌ച (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തി​ലെ “കാലഗണന” (Chronology) എന്ന ഭാഗവും എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു എന്ന പുസ്‌ത​ക​ത്തി​ന്റെ 285-ാം പേജും കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക