ഗീതം 24
ദൃഷ്ടി സമ്മാനത്തിൽ പതിപ്പിക്കുക!
1. അന്ധന്മാരെല്ലാം കാണുമ്പോൾ, ബ
ധിരരെല്ലാം കേൾക്കുമ്പോൾ, മ
രുഭൂ പുഷ്പിച്ചിടുമ്പോൾ, വ
രൾഭൂവിൽ നീരോടുമ്പോൾ, മു
ടന്തർ മാൻപോൽ ചാടുമ്പോൾ, പ്രി
യർ പിരിയാതാകുമ്പോൾ, ആ
ധന്യകാലം കാണും നീ, ദൃ
ഷ്ടി ലക്ഷ്യത്തിൽ നീ നട്ടാൽ.
2. ഊമർ സംസാരിച്ചിടുമ്പോൾ, വൃ
ദ്ധർ യുവത്വം പുൽകുമ്പോൾ, ഭൂ
മി സമൃദ്ധമാകുമ്പോൾ, ന
ന്മ എങ്ങും നിറയുമ്പോൾ, ബാ
ലകർ ഗീതം പാടുമ്പോൾ, സ
ന്തോഷ, ശാന്തി തൂകുമ്പോൾ, കാ
ണും പുനരുത്ഥാനവും, ദൃ
ഷ്ടി ലക്ഷ്യത്തിൽ നീ നട്ടാൽ.
3. ചെന്നായുമാടും മേയുമ്പോൾ, ക
രടീം കന്നും കായുമ്പോൾ, മേ
യ്ക്കും ഇവയെ പൈതങ്ങൾ, കേൾ
ക്കും അവ ഇളംമൊഴി. ക
ണ്ണീർ പൊയ്പോകും കാലത്തിൽ, ഭീ
തിയും നോവും നീങ്ങുമ്പോൾ, കാ
ണും ഈ ദൈവദാനങ്ങൾ, ദൃ
ഷ്ടി ലക്ഷ്യത്തിൽ നീ നട്ടാൽ.
(യെശ. 11:6-9; 35:5-7; യോഹ. 11:24 എന്നിവയും കാണുക.)