ഗീതം 75
സന്തോഷത്തിനുള്ള കാരണങ്ങൾ
1. നാം സന്തോഷിച്ചിടുവാനായി
കാരണങ്ങളെത്രയേറെ!
ജനതയിൻ രമ്യമാമെല്ലാം
നമ്മോടൊത്തു ചേർന്നിടുന്നു.
ക്ലേശങ്ങൾ നേരിടിലും ദൈവം
നമുക്കേകും ശക്തി, ബലം.
നാം മോദിക്കും കാര്യങ്ങളെല്ലാം
വചനത്തിൽ വേരുള്ളവ.
നാംസ്വീകരിക്കുമുപദേശം
ദിനവുമതിൽനിന്നുമായ്.
എപ്പോഴും നമ്മുടെ വിശ്വാസം
ബലിഷ്ഠമാക്കിടുന്നിത്.
(കോറസ്)
നമുക്കു പ്രമോദം യാഹിൻ
കരവേലകൾ. എത്രയേറെ മനോ
ഹരം! ഘോഷിക്കുന്നെന്നേക്കും
തൻ നന്മയും ശക്തിയും.
2. നാം സന്തോഷത്തോടെ
യാഹിന്റെ സൃഷ്ടികളെ കണ്ടിടുന്നു.
ആകാശ, ഭൂമി, സമുദ്രങ്ങൾ
യാഹിന്റെ സൃഷ്ടികളല്ലോ. നാം
സൃഷ്ടിയിൻ പുസ്തകം നോക്കി
തൻവേലയെ വാഴ്ത്തിടുന്നു.
ഘോഷിച്ചിടുന്നു ദൈവരാജ്യം
അത്യാനന്ദമോടെയെങ്ങും. രാത്രി
പോയ് പകൽ വന്നിടുംപോൽ
വാഗ്ദത്തഭൂമിയിങ്ങെത്തും.
ഏകിടുമതു നിത്യാനന്ദം,
നിന്നിടുമതു സ്ഥിരമായ്.
(കോറസ്)
നമുക്കു പ്രമോദം യാഹിൻ
കരവേലകൾ. എത്രയേറെ മനോ
ഹരം! ഘോഷിക്കുന്നെന്നേക്കും
തൻ നന്മയും ശക്തിയും.
(ആവ. 16:15; യെശ. 12:6; യോഹ. 15:11 എന്നിവയും കാണുക.)