ഗീതം 107
വരുവിൻ, യഹോവയുടെ പർവതത്തിലേക്ക്
1. കാണ്മിൻ കണ്ണുയർത്തി,
ഗിരികൾക്കും മീതെയായ്.
നിൽപ്പൂ യാഹിന്റെ ശൈലം
ഉന്നതമായിന്ന്.
ജനം ചേർന്നിടുന്നു
എല്ലാ ദേശത്തിൽനിന്നും;
തമ്മിൽ ആഹ്വാനംചെയ്വൂ
യാഹെ സേവിച്ചിടാൻ.
സമയം വന്നിതാ
ചെറിയോൻ വൻ ജനതയാകാൻ.
കാണുന്നു ദൈവത്തിൻ
പ്രീതിയും ആർദ്രമാമാശിസ്സും.
ജനലക്ഷമിന്ന്
യാഹിനെ ആരാധിപ്പൂ.
നിൽക്കും അവർ വിശ്വസ്തം,
ദൃഢമാനസരായ്.
2. ‘പോയി പ്രസംഗിപ്പിൻ,’
യേശു അന്ന് കൽപ്പിച്ചു.
രാജ്യസുവാർത്തയിപ്പോൾ
ഏവരും കേൾക്കുന്നു.
ക്രിസ്തു വാണിടുന്നു
ഉയരങ്ങളിൽനിന്നും;
തന്റെ പക്ഷം ചേരാൻ
ഏവരെയും ക്ഷണിപ്പൂ.
ശ്രദ്ധിക്കും സൗമ്യർക്ക്
വചനം വഴികാട്ടിടട്ടെ.
ദാസരിൻ വർധന
കാണ്മതെത്ര മോദംനൽകുന്നു.
യാഹെ കണ്ടെത്തിടാൻ
മർത്യരെ സഹായിക്കാം;
നൽകാം ക്ഷണമെന്നും
നിത്യജീവൻ നേടിടാൻ.
(സങ്കീ. 43:3; 99:9; യെശ. 60:22; പ്രവൃ. 16:5 എന്നിവയും കാണുക.)