ഗീതം 25
ശിഷ്യത്വത്തിന്റെ തെളിവ്
അച്ചടിച്ച പതിപ്പ്
1. ഈ നിയമം നമ്മൾ പാലിക്ക,
പോയിടാൻ ക്രിസ്തുവിൻ മാർഗെ.
ഈ നിയമം രാജകീയം താൻ;
യേശു കാണിച്ച മാതൃക.
ആ സ്നേഹമോ വർണനാതീതം;
തൻ ജീവനും ത്യജിച്ചവൻ.
നാം പ്രിയ ശിഷ്യരായ്ത്തീർന്നിടാനായ്
കാണിച്ചു സ്വന്തമാതൃക.
2. പാവനമാം സ്നേഹമോ നിത്യം
ഏഴകൾക്കാശ്വാസം നൽകും.
നൽമനമോടെ നാം സേവിച്ച്
സ്നേഹം കാണിക്കാൻ ബാധ്യസ്ഥർ.
വേറെയില്ല ഇത്രമേൽ സ്നേഹം
ഏറെ നൽകും മിത്രങ്ങളും.
ശാശ്വതം നിലനിൽക്കും ഈ സ്നേഹം.
ഈ സ്നേഹമാർഗെ പോയിടാം.
(റോമ. 13:8; 1 കൊരി. 13:8; യാക്കോ. 2:8; 1 യോഹ. 4:10, 11 എന്നിവയും കാണുക.)