ഗീതം 18
ദൈവത്തിന്റെ വിശ്വസ്തസ്നേഹം
1. ദൈവമോ സ്നേഹം താൻ.
മോദമേകും ഈ സത്യം.
സ്നേഹാൽ നൽകി ജാതനെ,
വീണ്ടുകൊൾവാൻ സൗമ്യരെ;
നീതി, സന്തോഷങ്ങളും
ജീവനും നാം പ്രാപിപ്പാൻ.
(കോറസ്)
ദാഹിക്കുന്നോരേ, വരൂ!
സൗജന്യാൽ പാനംചെയ്വിൻ!
ജീവജലം നിങ്ങൾക്കായ്
ഏകുന്നവൻ സ്നേഹാൽ.
2. ദൈവമോ സ്നേഹം താൻ;
സാക്ഷ്യമേകി തൻ ചെയ്തി.
യേശുവെ രാജാവാക്കി,
പാലിച്ചു വാഗ്ദാനം താൻ.
കാട്ടിടുന്നുതൻ സ്നേഹം,
കാണ്മിൻ തൻ രാജ്യോദയം!
(കോറസ്)
ദാഹിക്കുന്നോരേ, വരൂ!
സൗജന്യാൽ പാനംചെയ്വിൻ!
ജീവജലം നിങ്ങൾക്കായ്
ഏകുന്നവൻ സ്നേഹാൽ.
3. ദൈവമോ സ്നേഹം താൻ.
നാമും സ്നേഹിക്കാമേവം.
സൗമ്യർ നീതി തേടവെ,
ഏകിടാം സഹായവും.
പോയിടാം, ഘോഷിച്ചിടാം,
പങ്കിടാമാശ്വാസവും.
(കോറസ്)
ദാഹിക്കുന്നോരേ, വരൂ!
സൗജന്യാൽ പാനംചെയ്വിൻ!
ജീവജലം നിങ്ങൾക്കായ്
ഏകുന്നവൻ സ്നേഹാൽ.
(സങ്കീ. 33:5; 57:10; എഫെ. 1:7 എന്നിവയും കാണുക.)