ഗീതം 50
സ്നേഹത്തിന്റെ ദിവ്യമാതൃക
1. യാഹാം ദൈവമോ
ജ്ഞാനമോടെ നൽകി,
സ്നേഹത്തിൻ മാതൃക.
ദിവ്യമാർഗെ നാം
ചരിച്ചിടുവാനായ്,
വീഴാതെ നാം, വീഴാതെ നാം.
പോയിടാം നമ്മൾ ഒന്നായ്
ദൈവപാതെ. സത്പ്രവൃത്തി
യിൻ നേർവഴിയിതല്ലോ; ഐക്യശാന്തി
യിൻ പാതയുമിതല്ലോ; യാഹു നൽ
കും തൻ സ്നേഹമാർഗം.
2. സോദരസ്നേഹം
ആർദ്രമായ്ത്തീർന്നിടും
ദൈവത്തിൻ മാർഗത്തിൽ;
ഹൃദയോഷ്മളം തുണച്ചിടും നമ്മൾ
ഏവരെയും സർവതിലും;
സ്നേഹം തുണയ്ക്കും
ദോഷം പൊറുത്തിടാൻ;
ഉറ്റസ്നേഹത്തിൽ എന്നും
നടക്കാനും; ദൈവമാതൃക
പകർത്തി നാമെന്നും
സോദരരെ സ്നേഹിച്ചിടാനും.
3. ദൈവസേവയ്ക്കായ് പ്രേരിപ്പിക്കും
സ്നേഹം എന്നെന്നും, എന്നെന്നും.
അനുസരിക്കും ഭക്തിയോടെ,
മോദാൽ സ്തുതി പാടി,
സ്തുതി പാടി.
ഏവരോടും നാം
ഘോഷിക്കാം തൻനാമം;
കണ്ടിടട്ടവർ സത്യം വ്യക്തമായി;
പ്രിയമോടെ നാം യാഹിൻ
വേലചെയ്ക. അതല്ലയോ
യഥാർഥ സ്നേഹം.
(റോമ. 12:10; എഫെ. 4:3; 2 പത്രോ. 1:7 എന്നിവയും കാണുക.)