ഗീതം 118
അന്യോന്യം കൈക്കൊള്ളുവിൻ!
അച്ചടിച്ച പതിപ്പ്
1. ദൈവിക മാർഗം കേട്ടുപഠിക്കാൻ വ
ന്നോർക്കായ് സ്വാഗതമോതുന്നു.
ജീവസന്ദേശം ദൈവമേകുന്നു. ന
ന്ദി നിറഞ്ഞോരായ് അതു നാം കൈക്കൊൾവൂ.
2. നല്ലിടയർക്കായ് നന്ദി ദൈവമേ, സ
ഹർഷം സ്വാഗതമേകുന്നോർ.
സ്‌നേഹം നൽകിടാം ഈ സഹജർക്കായ്; വ
ന്ദനം ചൊല്ലിടാം ഏവർക്കും സാദരം.
3. മാനവരെല്ലാം സത്യം ഗ്രഹിക്കാൻ ക്ഷ
ണം നൽകുന്നു യാഹാം ദൈവം.
യേശുവിൽ നമ്മെ ചേർത്തു തൻ ചാരെ; കൈ
ക്കൊൾകന്യോന്യം നാം ആർദ്രമാം ഹൃദയാൽ.
(യോഹ 6:44; ഫിലി. 2:29; വെളി. 22:17 എന്നിവയും കാണുക.)