ഗീതം 62
നാം ആർക്കുള്ളവർ?
അച്ചടിച്ച പതിപ്പ്
1. ആർക്കായുള്ളവൻ നീ?
ആരെ വണങ്ങിടും നീ?
ആരെ നീയിന്നു സേവിക്കുന്നോ,
അവൻ താൻ നിൻ യജമാനൻ.
രണ്ടുദൈവങ്ങളെ
സേവിക്കുവതസാധ്യം.
നിൻ സ്‌നേഹമിരുവർക്കായ് പങ്കിടിൽ
വ്യർഥമായ്‌ത്തീരുകില്ലേ?
2. ആർക്കായുള്ളവൻ നീ?
ആരെ ശ്രദ്ധിച്ചിടും നീ?
ആരെ നീയിന്നു കേട്ടിടുമെ
ന്നു സ്വയമേ നിശ്ചയിക്ക.
ഒന്നു സത്യദൈവം,
ഒന്നു വ്യാജദൈവവും.
ഈ ലോകത്തിൻ കൈസരെ തള്ളി നീ
ദൈവേഷ്ടം ചെയ്‌തിടുമോ?
3. ആർക്കായുള്ളവൻ ഞാൻ?
യാഹെ സേവിച്ചിടും ഞാൻ.
എൻ പിതാവിനെ സേവിച്ചു ഞാ
നെൻ നേർച്ചകൾ നിറവേറ്റും.
വൻവിലയാലെന്നെ
വാങ്ങിയല്ലോ എൻ താതൻ.
എന്നെ ഞാൻ സമർപ്പിച്ചിടുന്നിതാ;
തൻ നാമം പുകഴ്‌ത്തും ഞാൻ.
(യോശു. 24:15; സങ്കീ. 116:14, 19; 2 തിമൊ. 2:19 എന്നിവയും കാണുക.)