ഗീതം 43
‘ഉണർന്നിരിക്കുവിൻ, ഉറച്ചുനിൽക്കുവിൻ, കരുത്ത് ആർജിക്കുവിൻ’
1. ജാഗ്രരായ് ദൃഢം നിന്നിടാം; നേരി
ടാം കരുത്തരായ്; ധീര
രായ് നാം മുന്നേറിടാം; നിശ്ച
യമല്ലോ ജയം. ക്രിസ്തു
വിന്റെ ആജ്ഞ കാത്തിടാം, നിൽക്കും
നാമവന്റെ കീഴിലായ്.
(കോറസ്)
ജാഗ്രരായ് നിൽക്കുവിനെന്നെന്നും! അന്ത്യ
ത്തോളം പോരാടിൻ!
2. ജാഗ്രരായി നിൽപ്പിൻ നിങ്ങൾ! കാക്കു
കെന്നും സുബോധം. ജ്ഞാനി
യാം അടിമ ചൊൽകെ, എന്നും
കാതോർത്തിടുവിൻ! ശ്രദ്ധ
നൽകാം മേൽവിചാരണചെയ്യു
മിടയർതൻ വാക്കിന്.
(കോറസ്)
ജാഗ്രരായ് നിൽക്കുവിനെന്നെന്നും! അന്ത്യ
ത്തോളം പോരാടിൻ!
3. ജാഗ്രരായി നിൽപ്പിൻ നിങ്ങൾ, സുവി
ശേഷവേലയ്ക്കായ്; വൈരി
കൾ എതിർത്തെന്നാലും ഘോഷി
പ്പിൻ അന്ത്യത്തോളം! രാജ്യ
വാർത്ത ഘോഷിക്കാമെങ്ങും, യാഹിൻ
നാളടുത്തുവന്നല്ലോ.
(കോറസ്)
ജാഗ്രരായ് നിൽക്കുവിനെന്നെന്നും! അന്ത്യ
ത്തോളം പോരാടിൻ!
(മത്താ. 24:13; എബ്രാ. 13:7, 17; 1 പത്രോ. 5:8 എന്നിവയും കാണുക.)