വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 2/15 പേ. 13-18
  • യഹോവയെ പഴിക്കാൻ പാടില്ല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ പഴിക്കാൻ പാടില്ല
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “തെററു​കളെ ഗ്രഹി​ക്കു​ന്നവൻ ആർ?”
  • ദൈവത്തെ പഴിക്കു​ന്ന​തി​ന്റെ തെററ്‌
  • ദൈവ​ദാ​സൻമാർക്കു​പോ​ലും ഒരപകടം
  • യഹോ​വ​ക്കെ​തി​രെ ഒരിക്ക​ലും ക്രുദ്ധി​ക്കാ​തി​രി​ക്കുക!
  • ഒരിക്കലും ‘യഹോവയോടു മുഷിഞ്ഞുപോകരുത്‌’
    2013 വീക്ഷാഗോപുരം
  • ഒരു പുതിയലോകത്തിലേക്കുള്ള വിടുതലിനായി ഒരുങ്ങുക
    വീക്ഷാഗോപുരം—1990
  • ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • നമുക്ക്‌ യഥാർഥത്തിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമോ?
    2015 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 2/15 പേ. 13-18

യഹോ​വയെ പഴിക്കാൻ പാടില്ല

“അപ്പന്നു മക്കളോ​ടു കരുണ തോന്നു​ന്ന​തു​പോ​ലെ യഹോ​വെക്കു തന്റെ ഭക്തന്‌മാ​രോ​ടു കരുണ തോന്നു​ന്നു. അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.”—സങ്കീർത്ത​നങ്ങൾ 103:13,14.

1, 2. അബ്രഹാം ആരായി​രു​ന്നു, അവന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്ത്‌ ദുഷ്ടന​ഗ​ര​മായ സോ​ദോ​മിൽ വസിക്കാൻ ഇടവന്നത്‌ എങ്ങനെ?

നമ്മുടെ തെററു​കൾ മൂലം നാം അനുഭ​വി​ച്ചേ​ക്കാ​വുന്ന കഷ്ടപ്പാ​ടു​കൾക്ക്‌ യഹോവ ഉത്തരവാ​ദി​യല്ല. ഇതു സംബന്ധിച്ച്‌ ഏതാണ്ട്‌ 3,900 വർഷം മുമ്പ്‌ എന്തു സംഭവി​ച്ചു​വെന്നു പരിചി​ന്തി​ക്കുക. ദൈവ​ത്തി​ന്റെ സ്‌നേ​ഹി​ത​നായ അബ്രഹാ​മും(അബ്രാം) അവന്റെ സഹോ​ദ​ര​പു​ത്ര​നായ ലോത്തും വളരെ സമ്പന്നരാ​യി​ത്തീർന്നി​രു​ന്നു. (യാക്കോബ്‌ 2:23) യഥാർത്ഥ​ത്തിൽ, അവരുടെ സ്വത്തു​ക്ക​ളും ആടുമാ​ടു​ക​ളും, ‘ഒന്നിച്ചു​പാർപ്പാൻ ദേശത്തിന്‌ അവരെ അനുവ​ദി​ച്ചു​കൂ​ടാ​ത്ത​വണ്ണം’ വളരെ പെരു​കി​യി​രു​ന്നു. കൂടാതെ, രണ്ടു​പേ​രു​ടെ​യും കന്നുകാ​ലി​ക​ളു​ടെ ഇടയൻമാർ തമ്മിൽ ഒരു വഴക്കും ഉണ്ടായി. (ഉല്‌പത്തി 13:5-7) ഇതുസം​ബ​ന്ധിച്ച്‌ എന്തു​ചെ​യ്യാൻ കഴിയു​മാ​യി​രു​ന്നു?

2 വഴക്ക്‌ അവസാ​നി​പ്പി​ക്കു​ന്ന​തിന്‌, അബ്രഹാം ഒരു വേർപാ​ടു നടക്ക​ട്ടെ​യെന്നു നിർദ്ദേ​ശി​ക്കു​ക​യും ആദ്യം തിര​ഞ്ഞെ​ടു​ക്കാൻ ലോത്തി​നെ അനുവ​ദി​ക്കു​ക​യും ചെയ്‌തു. അബ്രഹാം മൂത്തയാ​ളാ​യി​രു​ന്ന​തി​നാൽ ഏററവും നല്ല പ്രദേശം തെര​ഞ്ഞെ​ടു​ക്കാൻ അവന്റെ സഹോ​ദ​ര​പു​ത്രൻ അവനെ അനുവ​ദി​ക്കു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​മാ​യി​രു​ന്നി​ട്ടും ലോത്ത്‌ ഏററം വിശി​ഷ്ട​മായ സ്ഥാനം തിര​ഞ്ഞെ​ടു​ത്തു—നല്ല നീരോ​ട്ട​മുള്ള ലോവർ ജോർഡൻ ജില്ല മുഴു​വ​നും തന്നെ. ബാഹ്യ​പ്ര​ത്യ​ക്ഷ​തകൾ വഞ്ചനാ​പ​ര​മാ​യി​രു​ന്നു, എന്തെന്നാൽ ധാർമ്മി​ക​മാ​യി അധഃപ​തിച്ച സോ​ദോം, ഗൊ​മോറ എന്നീ നഗരങ്ങൾ സമീപ​ത്തു​ത​ന്നെ​യാ​യി​രു​ന്നു. ലോത്തും കുടും​ബ​വും ഒടുവിൽ സോ​ദോ​മി​ലേക്കു മാറി​പ്പാർത്തു, ഇത്‌ അവരെ ആത്മീയ​മായ അപകട​ത്തി​ലാ​ക്കി. അതിനു​പു​റമേ, സോ​ദോ​മി​ലെ ഭരണാ​ധി​കാ​രി​യെ കെദൊർലാ​യോ​മെർ രാജാ​വും സഖ്യക​ക്ഷി​ക​ളും തോൽപ്പി​ച്ച​പ്പോൾ അവരെ തടവു​കാ​രാ​യി പിടിച്ചു. അബ്രഹാ​മും അവന്റെ ആളുക​ളും ലോത്തി​നെ​യും കുടും​ബ​ത്തെ​യും രക്ഷിച്ചു​വെ​ങ്കി​ലും അവർ സോ​ദോ​മി​ലേക്കു മടങ്ങി​പ്പോ​യി.—ഉല്‌പത്തി 13:8-13; 14:4-16.

3, 4. ദൈവം സോ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും നശിപ്പി​ച്ച​പ്പോൾ ലോത്തി​നും അവന്റെ കുടും​ബ​ത്തി​ലെ അംഗങ്ങൾക്കും എന്തു സംഭവി​ച്ചു?

3 സോ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും ലൈം​ഗിക വൈകൃ​ത​ങ്ങ​ളും ധാർമ്മിക അധഃപ​ത​ന​വും കാരണം, യഹോവ ആ നഗരങ്ങളെ നശിപ്പി​ക്കാൻ തീരു​മാ​നി​ച്ചു. അവൻ കരുണാ​പൂർവ്വം അയച്ച രണ്ടു ദൂതൻമാർ ലോത്തി​നെ​യും അവന്റെ ഭാര്യ​യെ​യും അവരുടെ രണ്ടു പുത്രി​മാ​രെ​യും സോ​ദോ​മി​നു​വെ​ളി​യി​ലേക്കു നയിച്ചു. അവർ പിന്തി​രി​ഞ്ഞു​നോ​ക്ക​രു​താ​യി​രു​ന്നു, എന്നാൽ ലോത്തി​ന്റെ ഭാര്യ അങ്ങനെ ചെയ്‌തു, ഒരുപക്ഷേ പിമ്പിൽ വിട്ടേ​ച്ചു​പോന്ന ഭൗതി​ക​വ​സ്‌തു​ക്കളെ കാംക്ഷി​ച്ചു​കൊ​ണ്ടാ​യി​രി​ക്കാം. ആ ക്ഷണത്തിൽ അവൾ ഒരു ഉപ്പുതൂ​ണാ​യി​ത്തീർന്നു.—ഉല്‌പത്തി 19:1-26.

4 എന്തെല്ലാം നഷ്ടങ്ങൾ ലോത്തും അവന്റെ പുത്രി​മാ​രും സഹിച്ചു! പെൺകു​ട്ടി​കൾ തങ്ങൾ വിവാഹം കഴിക്കാ​നി​രുന്ന പുരു​ഷൻമാ​രെ വിട്ടി​ട്ടു​പോ​രേ​ണ്ടി​വന്നു. ഇപ്പോൾ ലോത്ത്‌ ഭാര്യ​യും ഭൗതി​ക​സ​മ്പ​ത്തും ഇല്ലാത്ത​വ​നാ​യി. യഥാർത്ഥ​ത്തിൽ, അവൻ തന്റെ പുത്രി​മാ​രോ​ടൊത്ത്‌ ഒടുവിൽ ഒരു ഗുഹയിൽ ജീവി​ക്കു​ന്ന​തി​നി​ട​യാ​യി (ഉല്‌പത്തി 19:30-38) അവനു വളരെ നല്ലതെന്നു കാണ​പ്പെ​ട്ടതു നേരേ വിപരീ​ത​മെന്നു തെളിഞ്ഞു. സ്‌പഷ്ട​മാ​യി അവൻ ഗൗരവ​മുള്ള പിഴവു​കൾ വരുത്തി​യി​രു​ന്നെ​ങ്കി​ലും, പിന്നീട്‌ അവനെ “നീതി​മാ​നായ ലോത്ത്‌” എന്നു വിളിച്ചു. (2 പത്രൊസ്‌ 2:7, 8) തീർച്ച​യാ​യും ലോത്തി​ന്റെ തെററു​കൾക്ക്‌ യഹോ​വ​യാം ദൈവത്തെ പഴിക്കാൻ പാടി​ല്ലാ​യി​രു​ന്നു.

“തെററു​കളെ ഗ്രഹി​ക്കു​ന്നവൻ ആർ?”

5. തെററു​ക​ളെ​യും അഹംഭാ​വ​ത്തെ​യും സംബന്ധി​ച്ചു ദാവീദ്‌ എങ്ങനെ വിചാ​രി​ച്ചി​രു​ന്നു?

5 അപൂർണ്ണ​രും പാപി​ക​ളു​മാ​യ​തി​നാൽ നാമെ​ല്ലാം തെററു​കൾ വരുത്തു​ന്നു. (റോമർ 5:12; യാക്കോബ്‌ 3:2) ലോത്തി​നെ​പ്പോ​ലെ, നാം ബാഹ്യ​ഭാ​വ​ങ്ങ​ളാൽ വഞ്ചിത​രാ​വു​ക​യും ഗുണ​ദോ​ഷ​വി​വേ​ച​ന​യിൽ തെററു​വ​രു​ത്തു​ക​യും ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌, സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദു യാചിച്ചു: “തന്റെ തെററു​കളെ ഗ്രഹി​ക്കു​ന്നവൻ ആർ? മറഞ്ഞി​രി​ക്കുന്ന തെററു​കളെ പോക്കി എന്നെ മോചി​ക്കേ​ണമേ; അവ എന്റെമേൽ വാഴരു​തേ; എന്നാൽ ഞാൻ നിഷ്‌ക​ള​ങ്ക​നും മഹാപാ​ത​ക​ര​ഹി​ത​നും ആയിരി​ക്കും.” (സങ്കീർത്തനം 19:12, 13) തനിക്ക്‌ അറിവി​ല്ലാത്ത പാപങ്ങൾപോ​ലും ചെയ്‌തു​പോ​യേ​ക്കാ​മെന്നു ദാവീദ്‌ അറിഞ്ഞി​രു​ന്നു. അതിനാൽ, തന്നിൽനി​ന്നു​പോ​ലും മറഞ്ഞി​രു​ന്നേ​ക്കാ​വുന്ന ലംഘന​ങ്ങൾക്കാ​യി അവൻ ക്ഷമ യാചിച്ചു. തന്റെ അപൂർണ്ണ​ജഡം ഒരു തെററായ ഗതിയിൽ അവനെ തള്ളിവി​ട്ട​തി​നാൽ, അവൻ ഗൗരവ​മുള്ള ഒരു തെററു ചെയ്‌ത​പ്പോൾ, അവൻ യഹോ​വ​യു​ടെ സഹായം അതിയാ​യി ആഗ്രഹി​ച്ചു. ധിക്കാ​ര​പ​ര​മായ പ്രവൃ​ത്തി​ക​ളിൽനിന്ന്‌ ദൈവം തന്നെ തടയണ​മെന്ന്‌ അവൻ ഇച്ഛിച്ചു. ധിക്കാരം തന്റെ പ്രബല​മ​നോ​ഭാ​വ​മാ​കാൻ ദാവീദ്‌ ആഗ്രഹി​ച്ചില്ല. നേരേ​മ​റിച്ച്‌, യഹോ​വ​യാം ദൈവ​ത്തോ​ടുള്ള തന്റെ ഭക്തിയിൽ പൂർണ്ണ​നാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ച്ചു.

6. സങ്കീർത്തനം 103:10-14-ൽനിന്ന്‌ എന്ത്‌ ആശ്വാസം നേടാൻ കഴിയും?

6 യഹോ​വ​യു​ടെ ഇന്നത്തെ സമർപ്പിത ദാസൻമാ​രെ​ന്ന​നി​ല​യിൽ, നാമും അപൂർണ്ണ​രും അതിനാൽ തെററു​കൾ വരുത്തു​ന്ന​വ​രു​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ലോത്തി​നെ​പ്പോ​ലെ നാം നമ്മുടെ വാസസ്ഥലം സംബന്ധിച്ച്‌ ഒരു മോശ​മായ തിര​ഞ്ഞെ​ടു​പ്പു നടത്തി​യേ​ക്കാം. ഒരുപക്ഷേ ദൈവ​ത്തി​ന്റെ വിശു​ദ്ധ​സേ​വനം വികസി​പ്പി​ക്കാ​നുള്ള ഒരവസരം നാം തള്ളിക്ക​ള​യു​ന്നു. യഹോവ അങ്ങനെ​യുള്ള തെററു​കൾ കാണു​ന്നു​ണ്ടെ​ങ്കി​ലും, നീതി​യി​ലേക്കു ചായ്‌വുള്ള ഹൃദയ​മു​ള്ള​വരെ അവൻ അറിയു​ന്നു. നാം ഗൗരവ​മാ​യി തെററു​ചെ​യ്‌താ​ലും പശ്ചാത്ത​പി​ക്കു​ന്നു​വെ​ങ്കിൽ, യഹോവ ക്ഷമയും സഹായ​വും നൽകു​ക​യും ദൈവി​ക​ഭ​ക്തി​യുള്ള വ്യക്തി​ക​ളാ​യി നമ്മെ വീക്ഷി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്യുന്നു. “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യു​ന്നില്ല; നമ്മുടെ അകൃത്യ​ങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യു​ന്ന​തു​മില്ല” എന്നു ദാവീദു പ്രഖ്യാ​പി​ച്ചു. “ആകാശം ഭൂമി​ക്കു​മീ​തെ ഉയർന്നി​രി​ക്കു​ന്ന​തു​പോ​ലെ അവന്റെ ദയ അവന്റെ ഭക്തൻമാ​രോ​ടു വലുതാ​യി​രി​ക്കു​ന്നു. ഉദയം അസ്‌ത​മ​യ​ത്തോ​ടു അകന്നി​രി​ക്കു​ന്ന​തു​പോ​ലെ അവൻ നമ്മുടെ ലംഘന​ങ്ങളെ നമ്മോടു അകററി​യി​രി​ക്കു​ന്നു. അപ്പന്നു മക്കളോ​ടു കരുണ തോന്നു​ന്ന​തു​പോ​ലെ യഹോ​വെക്കു തന്റെ ഭക്തൻമാ​രോ​ടു കരുണ തോന്നു​ന്നു. അവൻ നമ്മുടെ പ്രകൃതി അറിയു​ന്നു​വ​ല്ലോ; നാം പൊടി എന്നു അവൻ ഓർക്കു​ന്നു.” (സങ്കീർത്തനം 103:10-14) നമ്മുടെ കരുണാ​മ​യ​നായ സ്വർഗ്ഗീ​യ​പി​താ​വു നമ്മുടെ തെററു​തി​രു​ത്താ​നും നമ്മെ പ്രാപ്‌ത​രാ​ക്കി​യേ​ക്കാം. അല്ലെങ്കിൽ, തന്റെ സ്‌തു​തി​ക്കാ​യി, നമ്മുടെ വിശു​ദ്ധ​സേ​വനം വികസി​പ്പി​ക്കാൻ വേറൊ​ര​വ​സരം നമുക്കു പ്രദാ​നം​ചെ​യ്‌തേ​ക്കാം.

ദൈവത്തെ പഴിക്കു​ന്ന​തി​ന്റെ തെററ്‌

7. നാം വിപത്തു​കൾ അനുഭ​വി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌?

7 കാര്യങ്ങൾ പിശകി​പ്പോ​കു​മ്പോൾ, സംഭവി​ച്ച​തി​ന്റെ​പേ​രിൽ ആരെ​യെ​ങ്കി​ലും അല്ലെങ്കിൽ എന്തി​നെ​യെ​ങ്കി​ലും പഴിക്കു​ന്നത്‌ ഒരു മാനുഷ പ്രവണ​ത​യാണ്‌. ചിലർ ദൈവ​ത്തെ​പ്പോ​ലും പഴിക്കു​ന്നു. എന്നാൽ ആളുക​ളു​ടെ​മേൽ അങ്ങനെ​യുള്ള കഷ്ടപ്പാ​ടു​കൾ യഹോവ വരുത്തു​ന്നില്ല. അവൻ നന്‌മ​യാ​ണു ചെയ്യു​ന്നത്‌, ഹാനി​ക​ര​മായ കാര്യ​ങ്ങളല്ല. എന്തിന്‌, “അവൻ ദുഷ്ടൻമാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും തന്റെ സൂര്യനെ ഉദിപ്പി​ക്ക​യും നീതി​മാൻമാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്ക​യും ചെയ്യുന്നു”! (മത്തായി 5:45) നാം അനർത്ഥങ്ങൾ അനുഭ​വി​ക്കു​ന്ന​തി​ന്റെ ഒരു മുഖ്യ​കാ​രണം, സ്വാർത്ഥ​ത​ത്ത്വ​ങ്ങ​ളിൽ അധിഷ്‌ഠി​ത​മാ​യി പ്രവർത്തി​ക്കു​ന്ന​തും പിശാ​ചായ സാത്താന്റെ അധികാ​ര​ത്തിൽ സ്ഥിതി​ചെ​യ്യു​ന്ന​തു​മായ ഒരു ലോക​ത്തിൽ നാം ജീവി​ക്കു​ന്നു​വെ​ന്ന​താണ്‌.—1 യോഹ​ന്നാൻ 5:19.

8. തനിക്കു കാര്യങ്ങൾ ശുഭമാ​കാ​തി​രു​ന്ന​പ്പോൾ ആദാം എന്തു ചെയ്‌തു?

8 നമ്മുടെ തെററു​കൾ നമ്മു​ടെ​മേൽ വരുത്തുന്ന കഷ്ടപ്പാ​ടു​കൾക്കു യഹോ​വ​യാം ദൈവത്തെ പഴിക്കു​ന്നത്‌ അവി​വേ​ക​വും അപകട​ക​ര​വു​മാണ്‌. അങ്ങനെ ചെയ്യു​ന്നത്‌ നമ്മുടെ ജീവ​നെ​പ്പോ​ലും നഷ്ടപ്പെ​ടു​ത്തി​യേ​ക്കാം. ആദ്യമ​നു​ഷ്യ​നായ ആദാം, തനിക്കു ലഭിച്ച എല്ലാ നല്ലകാ​ര്യ​ങ്ങൾക്കും ദൈവ​ത്തി​നു ബഹുമതി കൊടു​ക്കേ​ണ്ട​താ​യി​രു​ന്നു. അതെ, ആദാം തന്റെ ജീവനു​ത​ന്നെ​യും ഉദ്യാ​ന​തു​ല്യ​മായ ഒരുഗൃ​ഹ​ത്തിൽ, ഏദെൻതോ​ട്ട​ത്തിൽ താൻ ആസ്വദി​ച്ചി​രുന്ന അനു​ഗ്ര​ഹ​ങ്ങൾക്കും യഹോ​വ​യോട്‌ അഗാധ​മായ നന്ദിയു​ള്ള​വ​നാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു. (ഉല്‌പത്തി 2:7-9) യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേ​ടു​കാ​ട്ടു​ക​യും വിലക്ക​പ്പെട്ട ഫലം ഭക്ഷിക്കു​ക​യും ചെയ്‌ത​തി​നാൽ കാര്യങ്ങൾ ശുഭമാ​കാ​തി​രു​ന്ന​പ്പോൾ ആദാം എന്തു ചെയ്‌തു? ആദാം ദൈവ​ത്തോ​ടു പരാതി​പ്പെട്ടു: “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്‌ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നു​ക​യും ചെയ്‌തു.” (ഉല്‌പത്തി 2:15-17; 3:1-12) തീർച്ച​യാ​യും, ആദാം ചെയ്‌ത​തു​പോ​ലെ നാം യഹോ​വയെ പഴിക്ക​രുത്‌.

9. (എ) നമ്മുടെ ബുദ്ധി​ശൂ​ന്യ​മായ പ്രവൃ​ത്തി​കൾമൂ​ലം കഷ്ടപ്പാ​ടു​കൾ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നാൽ, എന്തിൽനി​ന്നു നമുക്ക്‌ ആശ്വാസം നേടാൻ കഴിയും? (ബി) സദൃശ​വാ​ക്യ​ങ്ങൾ 19:3 അനുസ​രിച്ച്‌, ചിലർ തങ്ങളു​ടെ​മേൽ സ്വയം ബുദ്ധി​മു​ട്ടു​കൾ വരുത്തി​വ​ച്ചിട്ട്‌ എന്തു​ചെ​യ്യു​ന്നു?

9 നമ്മുടെ പ്രവൃ​ത്തി​കൾ ബുദ്ധി​ഹീ​ന​മാ​യ​തി​നാൽ നാം കഷ്ടപ്പാ​ടു​കൾ അഭിമു​ഖീ​ക​രി​ക്കു​ന്നു​വെ​ങ്കിൽ, നാം യഹോ​വക്ക്‌ അനന്യ​ഭക്തി നൽകു​ന്ന​പക്ഷം അവൻ നമ്മുടെ ദൗർബ​ല്യ​ങ്ങളെ നമ്മേക്കാൾ മെച്ചമാ​യി മനസ്സി​ലാ​ക്കു​മെ​ന്നും നമ്മുടെ കഷ്ടാവ​സ്ഥ​യിൽനി​ന്നു നമ്മെ വിടു​വി​ക്കു​മെ​ന്നു​മുള്ള അറിവിൽനി​ന്നു നമുക്ക്‌ ആശ്വാസം നേടാൻ സാധി​ക്കും. നമുക്കു ലഭിക്കുന്ന ദൈവി​ക​സ​ഹാ​യത്തെ നാം വിലമ​തി​ക്കണം, നാംതന്നെ നമ്മു​ടെ​മേൽ വരുത്തി​ക്കൂ​ട്ടുന്ന ദുർഗ​തി​കൾക്കും ബുദ്ധി​മു​ട്ടു​കൾക്കും ഒരിക്ക​ലും ദൈവത്തെ പഴിക്കാ​തെ​തന്നെ. ഇതുസം​ബ​ന്ധി​ച്ചു ജ്ഞാനപൂർവ​ക​മായ ഒരു സദൃശ​വാ​ക്യം പ്രസ്‌താ​വി​ക്കു​ന്നു: “മമനു​ഷ്യ​ന്റെ ഭോഷ​ത്വം അവന്റെ വഴിയെ മറിച്ചു​ക​ള​യു​ന്നു; അവന്റെ ഹൃദയ​മോ യഹോ​വ​യോ​ടു മുഷി​ഞ്ഞു​പോ​കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 19:3) വേറൊ​രു വിവർത്തനം പറയുന്നു: “ചില ആളുകൾ തങ്ങളുടെ മൂഢമായ പ്രവർത്ത​ന​ങ്ങ​ളാൽ തങ്ങളെ​ത്തന്നെ നശിപ്പി​ക്ക​യും അനന്തരം കർത്താ​വി​നെ (LORD) പഴിക്ക​യും ചെയ്യുന്നു.” (ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ) ഇനിയും മറെറാ​രു പരിഭാഷ പ്രസ്‌താ​വി​ക്കു​ന്നു: “ഒരു മമനു​ഷ്യ​ന്റെ അജ്ഞത അവന്റെ കാര്യാ​ദി​കളെ നാനാ​വി​ധ​മാ​ക്കു​ക​യും അവൻ യഹോ​വ​ക്കെ​തി​രെ ചീറു​ക​യും ചെയ്യുന്നു.”—ബയിം​ഗ്‌ടൺ.

10. ആദാമി​ന്റെ ബുദ്ധി​ശൂ​ന്യത അവന്റെ ‘വഴിയെ താറു​മാ​റാ’ക്കിയ​തെ​ങ്ങനെ?

10 ഈ സദൃശ​വാ​ക്യ​ത്തി​ലെ തത്ത്വത്തി​നു​ചേർച്ച​യിൽ, ആദാം സ്വാർത്ഥ​പ​ര​മാ​യി പ്രവർത്തി​ക്ക​യും അവന്റെ മൂഢമായ ചിന്താ​ഗതി ‘അവന്റെ വഴിയെ താറു​മാ​റാ​ക്കു​ക​യും’ ചെയ്‌തു. അവന്റെ ഹൃദയം യഹോ​വ​യാം ദൈവ​ത്തിൽനിന്ന്‌ അകന്നു​മാ​റു​ക​യും അവൻ സ്വാർത്ഥ​പ​ര​വും സ്വത​ന്ത്ര​വു​മായ മാർഗ്ഗ​ത്തിൽ ഇറങ്ങി​ത്തി​രി​ക്ക​യും ചെയ്‌തു. എന്തിന്‌, ആദാം തന്റെ സ്രഷ്ടാ​വി​നെ പഴിക്കാൻത​ക്ക​വണ്ണം നന്ദി​കെ​ട്ട​വ​നാ​യി​ത്തീ​രു​ക​യും തൻമൂലം തന്നേത്തന്നെ അത്യു​ന്ന​തന്റെ ഒരു ശത്രു​വാ​ക്കി​ത്തീർക്കു​ക​യും ചെയ്‌തു! ആദാമി​ന്റെ പാപം തന്റെത​ന്നെ​യും തന്റെ കുടും​ബ​ത്തി​ന്റെ​യും ഗതിക്കു നാശം​വ​രു​ത്തി. ഇതിൽ എന്തൊരു മുന്നറി​യി​പ്പാ​ണു​ള്ളത്‌! അനഭി​ല​ഷ​ണീ​യ​മായ അവസ്ഥകൾക്കു യഹോ​വയെ പഴിക്കാൻ ചായ്‌വു​ള്ളവർ തങ്ങളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കു​ന്നതു നല്ലതാ​യി​രി​ക്കാം: ആസ്വദി​ക്കുന്ന നല്ല കാര്യ​ങ്ങൾക്കു ഞാൻ ദൈവ​ത്തി​നു ബഹുമതി കൊടു​ക്കു​ന്നു​ണ്ടോ? അവന്റെ സൃഷ്ടി​ക​ളിൽ ഒരുവൻ എന്നനി​ല​യിൽ എനിക്കു ജീവൻ ഉള്ളതിൽ ഞാൻ നന്ദിയു​ള്ള​വ​നാ​ണോ? എന്റെതന്നെ പിഴവു​കൾ എന്റെമേൽ കഷ്ടപ്പാടു വരുത്തി​വ​ച്ച​താ​യി​രി​ക്കു​മോ? തന്റെ നിശ്വ​സ്‌ത​വ​ച​ന​മായ ബൈബി​ളിൽ വിവരി​ച്ചി​രി​ക്കുന്ന മാർഗ്ഗ​നിർദ്ദേശം പിൻപ​റ​റു​ന്ന​തു​നി​മി​ത്തം ഞാൻ യഹോ​വ​യിൽനി​ന്നു കൃപയും സഹായ​വും അർഹി​ക്കു​ന്നു​ണ്ടോ?

ദൈവ​ദാ​സൻമാർക്കു​പോ​ലും ഒരപകടം

11. ഒന്നാം​നൂ​റ​റാ​ണ്ടി​ലെ യഹൂദ മതനേ​താ​ക്കൻമാർ, ദൈവ​ത്തി​ന്റെ കാര്യ​ത്തിൽ എന്തുസം​ബ​ന്ധിച്ച്‌ കുററ​ക്കാ​രാ​യി​രു​ന്നു?

11 പൊ.യു. ഒന്നാം​നൂ​റ​റാ​ണ്ടി​ലെ യഹൂദ​മ​ത​നേ​താ​ക്കൻമാർ ദൈവത്തെ സേവി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടു​വെ​ങ്കി​ലും അവന്റെ സത്യവ​ച​നത്തെ അവഗണി​ക്കു​ക​യും സ്വന്തം വിവേ​ക​ത്തിൽ ആശ്രയി​ക്കു​ക​യും ചെയ്‌തു. (മത്തായി 15:8, 9) യേശു​ക്രി​സ്‌തു അവരുടെ തെററായ ചിന്താ​ഗ​തി​യെ തുറന്നു​കാ​ട്ടി​യ​തി​നാൽ, അവർ അവനെ വധിച്ചു. പിന്നീട്‌, അവർ അവന്റെ ശിഷ്യൻമാ​രോ​ടു മഹാ​ക്രോ​ധം പ്രകടി​പ്പി​ച്ചു. (പ്രവൃ​ത്തി​കൾ 7:54-60) യഹോ​വ​ക്കെ​തി​രാ​യി​ത്തന്നെ ക്രുദ്ധി​ക്കാൻത​ക്ക​വണ്ണം ആ മനുഷ്യ​രു​ടെ വഴി യഥാർത്ഥ​ത്തിൽ അത്ര വക്രമാ​യി​രു​ന്നു.—പ്രവൃ​ത്തി​കൾ 5:34, 38, 39 താരത​മ്യം ചെയ്യുക.

12. ക്രിസ്‌തീയ സഭയോ​ടു സഹവസി​ക്കുന്ന ചില വ്യക്തി​കൾപോ​ലും തങ്ങളുടെ ബുദ്ധി​മു​ട്ടു​കൾക്കു യഹോ​വയെ പഴിക്കാൻ ശ്രമി​ക്കു​ന്നു​വെന്ന്‌ ഏത്‌ ഉദാഹ​രണം പ്രകട​മാ​ക്കു​ന്നു?

12 തങ്ങൾക്കു നേരിട്ട ബുദ്ധി​മു​ട്ടു​കൾക്ക്‌ ദൈവത്തെ ഉത്തരവാ​ദി​യാ​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌, ക്രിസ്‌തീ​യ​സ​ഭ​യി​ലെ ചില വ്യക്തി​കൾപോ​ലും അപകട​ക​ര​മായ ചിന്താ​ഗതി വളർത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിവാ​ഹി​ത​യായ ഒരു യുവതിക്ക്‌, ഒരു ലോക​ക്കാ​ര​നോ​ടു സഹവസി​ക്കു​ന്ന​തി​നെ​തി​രെ ദയാപു​ര​സ്സ​ര​വും എന്നാൽ ദൃഢവു​മായ തിരു​വെ​ഴു​ത്തു​ബു​ദ്ധ്യു​പ​ദേശം നൽകേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ ഒരു സഭയിലെ നിയമിത മൂപ്പൻമാർ കണ്ടെത്തി. ഒരു ചർച്ചക്കി​ട​യിൽ, അയാ​ളോ​ടുള്ള തന്റെ തുടർച്ച​യായ സഹവാസം തന്റെമേൽ വരുത്തി​വച്ച പ്രലോ​ഭ​നത്തെ ചെറു​ക്കാൻ സഹായം നൽകാ​ത്ത​തിന്‌ അവൾ ദൈവത്തെ പഴിച്ചു. താൻ ദൈവ​ത്തോ​ടു വളരെ കുപി​ത​യാ​ണെന്ന്‌ യഥാർത്ഥ​ത്തിൽ അവൾ പറഞ്ഞു! അവളെ സഹായി​ക്കാ​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ ന്യായ​വാ​ദ​വും കൂടെ​ക്കൂ​ടെ​യുള്ള ശ്രമങ്ങ​ളും ഫലിച്ചില്ല. അങ്ങനെ അധാർമ്മി​ക​മായ ഒരു ഗതി പിന്നീടു ക്രിസ്‌തീയ സഭയിൽനിന്ന്‌ അവളെ ബഹിഷ്‌ക​രി​ക്കു​ന്ന​തി​ലേക്കു നയിച്ചു.

13. പരാതി​യു​ടെ ഒരു മനോ​ഭാ​വം എന്തു​കൊണ്ട്‌ ഒഴിവാ​ക്കണം?

13 പരാതി​യു​ടെ ഒരാത്മാ​വിന്‌ ഒരാൾ യഹോ​വയെ പഴിക്കു​ന്ന​തി​ലേക്കു നയിക്കാൻ കഴിയും. ഒന്നാം​നൂ​റ​റാ​ണ്ടി​ലെ സഭയി​ലേക്കു നുഴഞ്ഞു​ക​യ​റിയ “അഭക്തരായ ചില മനുഷ്യർ”ക്ക്‌ ആ വിധത്തി​ലുള്ള ഒരു മോശ​മായ ആത്മാവു​ണ്ടാ​യി​രു​ന്നു, അതോ​ടൊ​പ്പം ആത്മീയ​മാ​യി ദുഷിച്ച മററു​ത​ര​ങ്ങ​ളി​ലുള്ള ചിന്താ​ഗ​തി​യും ഉണ്ടായി​രു​ന്നു. ശിഷ്യ​നായ യൂദാ പറഞ്ഞതു​പോ​ലെ, ഈ മനുഷ്യർ “നമ്മുടെ ദൈവ​ത്തി​ന്റെ കൃപയെ ദുഷ്‌കാ​മ​വൃ​ത്തി​ക്കു ഹേതു​വാ​ക്കി ഏകനാ​ഥ​നും നമ്മുടെ കർത്താ​വു​മായ യേശു​ക്രി​സ്‌തു​വി​നെ നിഷേ​ധി​ക്കുന്ന”വരായി​രു​ന്നു. യൂദാ ഇങ്ങനെ​യും പ്രസ്‌താ​വി​ച്ചു: “അവർ പിറു​പി​റു​പ്പു​കാ​രും തങ്ങളുടെ ഗതി​യെ​ക്കു​റി​ച്ചു ആവലാധി പറയു​ന്ന​വ​രു​മാ”ണ്‌. (യൂദാ 3, 4, 16) യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സൻമാർ, തങ്ങൾക്കു ദൈവ​ത്തി​ലുള്ള വിശ്വാ​സം നഷ്ടമാ​കു​ക​യും അവനോ​ടുള്ള തങ്ങളുടെ ബന്ധത്തെ അപകട​ത്തി​ലാ​ക്കു​ക​യും ചെയ്യുന്ന ഘട്ടത്തോ​ളം തങ്ങളെ ഒടുവിൽ കോപി​പ്പി​ച്ചേ​ക്കാ​വുന്ന പരാതി​യു​ടെ ഒരു ആത്മാവല്ല, വിലമ​തി​പ്പി​ന്റെ ഒരു ആത്മാവു ലഭിക്ക​ണ​മേ​യെന്ന്‌ ജ്ഞാനപൂർവം പ്രാർത്ഥി​ക്കും.

14. ഒരു സഹക്രി​സ്‌ത്യാ​നി നീരസ​പ്പെ​ടു​ത്തി​യാൽ ഒരുവൻ എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം, എന്നാൽ ഇത്‌ എന്തു​കൊണ്ട്‌ ഉചിത​മായ ഗതി ആയിരി​ക്കു​ന്നില്ല?

14 ഇതു നിങ്ങൾക്കു സംഭവി​ക്കു​ക​യി​ല്ലെന്നു നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. എന്നുവ​രി​കി​ലും, നമ്മു​ടെ​യോ മററു​ള്ള​വ​രു​ടെ​യോ പിഴവു​കൾ നിമിത്തം കുഴഞ്ഞു​പോ​കുന്ന കാര്യങ്ങൾ ആത്യന്തി​ക​മാ​യി നാം ദൈവത്തെ പഴിക്കാൻ ഇടയാ​ക്കി​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹവി​ശ്വാ​സി പറയു​ന്ന​തോ പ്രവർത്തി​ക്കു​ന്ന​തോ, ഒരാളെ നീരസ​പ്പെ​ടു​ത്തി​യേ​ക്കാം. നീരസ​പ്പെട്ട വ്യക്തി—ഒരുപക്ഷേ യഹോ​വയെ വളരെ വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​മാ​യി സേവിച്ച ഒരാൾ—‘ആ വ്യക്തി സഭയി​ലു​ണ്ടെ​ങ്കിൽ, ഞാൻ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യില്ല,’ എന്ന്‌ അപ്പോൾ പറഞ്ഞേ​ക്കാം. ‘ഇങ്ങനെ​യുള്ള കാര്യങ്ങൾ തുടരു​ക​യാ​ണെ​ങ്കിൽ, ഞാൻ സഭയുടെ ഭാഗമാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല,’ എന്നു തന്റെ ഹൃദയ​ത്തിൽ പറയു​വാൻ തക്കവണ്ണം ഒരു വ്യക്തി അസ്വസ്ഥ​നാ​യേ​ക്കാം. എന്നാൽ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ആ മനോ​ഭാ​വം ഉണ്ടായി​രി​ക്ക​ണ​മോ? അപൂർണ്ണ​നായ മറെറാ​രു മനുഷ്യൻ നീരസ​പ്പെ​ടു​ത്തി​യെ​ന്നു​വച്ച്‌, ദൈവ​ത്തി​നു സ്വീകാ​ര്യ​രും അവനെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​വ​രു​മായ ആളുക​ളു​ടെ ഒരു മുഴു​സ​ഭ​യു​ടെ​യും​നേരെ ക്ഷുഭി​ത​നും അസ്വസ്ഥ​നു​മാ​കു​ന്ന​തെ​ന്തിന്‌? യഹോ​വക്കു സമർപ്പണം നടത്തി​യി​ട്ടുള്ള ആരെങ്കി​ലും, എന്തിനു ദൈ​വേഷ്ടം ചെയ്യു​ന്നതു നിർത്തു​ക​യും അങ്ങനെ ദൈവ​ത്തി​നെ​തി​രെ ക്ഷുഭി​ത​നും അസ്വസ്ഥ​നു​മാ​കു​ക​യും ചെയ്യണം? യഹോ​വ​യു​മാ​യുള്ള ഒരുവന്റെ നല്ല ബന്ധം നശിപ്പി​ക്കാൻ ഒരു വ്യക്തി​യെ​യോ ഒരുകൂ​ട്ടം സാഹച​ര്യ​ങ്ങ​ളെ​യോ അനുവ​ദി​ക്കു​ന്നത്‌ എത്രമാ​ത്രം ബുദ്ധി​പൂർവ്വ​ക​മാണ്‌? തീർച്ച​യാ​യും, ഏതുകാ​ര​ണ​ത്താ​ലാ​യാ​ലും യഹോ​വയെ ആരാധി​ക്കു​ന്നതു നിർത്തു​ന്നതു മൗഢ്യ​വും പാപപൂർണ്ണ​വും ആയിരി​ക്കും.—യാക്കോബ്‌ 4:17.

15, 16. ദിയൊ​ത്രെ​ഫേസ്‌ എന്തിൽ കുററ​ക്കാ​ര​നാ​യി​രു​ന്നു, എന്നാൽ ഗായസ്‌ എങ്ങനെ പെരു​മാ​റി?

15 സ്‌നേ​ഹ​ധ​ന​നായ ഗായസ്‌ എന്ന ക്രിസ്‌ത്യാ​നി​യു​ടെ അതേ സഭയി​ലാ​യി​രു​ന്നു നിങ്ങൾ എന്നു സങ്കൽപ്പി​ക്കുക. സന്ദർശ​ക​രായ സഹാരാ​ധ​കർക്ക്‌ ആതിഥ്യം വച്ചുനീ​ട്ടു​ന്ന​തിൽ അവൻ “വിശ്വ​സ്‌തത കാണി”ച്ചിരുന്നു—അപരി​ചി​തർക്കു​പോ​ലും! എന്നാൽ പ്രത്യ​ക്ഷ​ത്തിൽ അതേ സഭയിൽതന്നെ ദിയൊ​ത്രെ​ഫേസ്‌ എന്ന അഹങ്കാ​രി​യും ഉണ്ടായി​രു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ അപ്പൊ​സ്‌ത​ലൻമാ​രി​ലൊ​രാ​ളായ യോഹ​ന്നാ​നിൽനിന്ന്‌ അവൻ ഒന്നും ആദര​വോ​ടെ സ്വീക​രി​ക്കു​മാ​യി​രു​ന്നില്ല. യഥാർത്ഥ​ത്തിൽ, യോഹ​ന്നാ​നെ​പ്പ​ററി ദിയൊ​ത്രെ​ഫേസ്‌ ദുഷ്ടവാ​ക്കു​ക​ളാൽ വിടു​വാ​പ​റ​യു​ക​പോ​ലും ചെയ്‌തി​രു​ന്നു. അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ പറഞ്ഞു: “അങ്ങിനെ ചെയ്യു​ന്നതു പോരാ എന്നു​വെച്ചു താൻ സഹോ​ദ​രൻമാ​രെ കൈ​ക്കൊ​ള്ളാ​തി​രി​ക്കു​ന്നതു മാത്രമല്ല, അതിന്നു മനസ്സു​ള്ള​വരെ വിരോ​ധി​ക്ക​യും സഭയിൽനി​ന്നു പുറത്താ​ക്കു​ക​യും ചെയ്യുന്നു.”—3 യോഹ​ന്നാൻ 1, 5-10.

16 സഭയി​ലേക്കു യോഹ​ന്നാൻ വരുന്ന​പക്ഷം, ദിയൊ​ത്രെ​ഫേസ്‌ ചെയ്‌തി​രുന്ന കാര്യങ്ങൾ ഓർമ്മി​പ്പി​ക്കാൻ അവൻ ഉദ്ദേശി​ച്ചി​രു​ന്നു. അതിനി​ട​യിൽ, ആ സഭയി​ലു​ണ്ടാ​യി​രുന്ന ഗായസും മററ്‌ അതിഥി​പ്രി​യ​രായ ക്രിസ്‌ത്യാ​നി​ക​ളും എങ്ങനെ പ്രതി​ക​രി​ച്ചു? ‘ദിയൊ​ത്രെ​ഫേസ്‌ ഈ സഭയി​ലുള്ള കാല​ത്തോ​ളം, ഞാൻ ഇതിന്റെ ഭാഗമാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നില്ല. യോഗ​ങ്ങൾക്കു നിങ്ങൾ എന്നെ കാണു​ക​യില്ല’ എന്ന്‌ ആരെങ്കി​ലും പറഞ്ഞതാ​യി തിരു​വെ​ഴു​ത്തു​പ​ര​മായ സൂചന​യില്ല. നിസ്സം​ശ​യ​മാ​യി, ഗായസും അവനെ​പ്പോ​ലെ​യുള്ള മററു​ള്ള​വ​രും ഉറച്ചു​നി​ന്നു. ദൈ​വേഷ്ടം ചെയ്യു​ന്നതു നിർത്തു​ന്ന​തിന്‌ ഇടയാ​ക്കാൻ ഒന്നി​നെ​യും അവർ അനുവ​ദി​ച്ചില്ല. തീർച്ച​യാ​യും, യഹോ​വ​ക്കെ​തി​രെ അവർ ക്രുദ്ധ​രാ​യു​മില്ല. അവർ യഹോ​വ​യോട്‌ അവിശ്വ​സ്‌ത​രാ​യി​ത്തീ​രു​ക​യും അവനെ പഴിക്കു​ക​യും ചെയ്‌തി​രു​ന്നെ​ങ്കിൽ ആനന്ദി​ക്കു​മാ​യി​രുന്ന പിശാ​ചായ സാത്താന്റെ കുത​ന്ത്ര​ങ്ങൾക്ക്‌ അവർ നിശ്ചയ​മാ​യും വഴി​പ്പെ​ട്ടില്ല.—എഫെസ്യർ 6:10-18.

യഹോ​വ​ക്കെ​തി​രെ ഒരിക്ക​ലും ക്രുദ്ധി​ക്കാ​തി​രി​ക്കുക!

17. ഏതെങ്കി​ലും വ്യക്തി​യോ സാഹച​ര്യ​മോ നമ്മെ നീരസ​പ്പെ​ടു​ത്തു​ക​യോ അപ്രീ​തി​പ്പെ​ടു​ത്തു​ക​യോ ചെയ്യു​ന്നു​വെ​ങ്കിൽ നാം എങ്ങനെ പെരു​മാ​റണം?

17 ഒരു സഭയിലെ ഏതെങ്കി​ലും വ്യക്തി അല്ലെങ്കിൽ സാഹച​ര്യം ഒരു ദൈവ​ദാ​സനെ അപ്രീ​തി​പ്പെ​ടു​ത്തു​ക​യോ നീരസ​പ്പെ​ടു​ത്തു​ക​യോ ചെയ്‌താൽപ്പോ​ലും, നീരസ​പ്പെ​ടു​ന്നവൻ യഹോ​വ​യു​ടെ ജനത്തോ​ടു സഹവസി​ക്കു​ന്നതു നിർത്തു​ന്നു​വെ​ങ്കിൽ യഥാർത്ഥ​ത്തിൽ തന്റെതന്നെ വഴി താറു​മാ​റാ​ക്കു​ക​യാ​വും ചെയ്യു​ന്നത്‌. അങ്ങനെ​യുള്ള ഒരുവൻ തന്റെ ഗ്രഹണ​ശ​ക്തി​യെ ഉചിത​മാ​യി ഉപയോ​ഗി​ക്കു​കയല്ല. (എബ്രായർ 5:14) അതിനാൽ ഒരു നിർമ്മ​ല​താ​പാ​ലകൻ എന്നനി​ല​യിൽ എല്ലാ പ്രതി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേരി​ടാൻ ദൃഢനി​ശ്ചയം ചെയ്യുക. യഹോ​വ​യാം​ദൈ​വ​ത്തോ​ടും യേശു​ക്രി​സ്‌തു​വി​നോ​ടും ക്രിസ്‌തീ​യ​സ​ഭ​യോ​ടും വിശ്വ​സ്‌തത പാലി​ക്കുക. (എബ്രായർ 10:24, 25) നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം വേറൊ​രി​ട​ത്തും കണ്ടെത്താൻ സാധി​ക്കില്ല.

18. ദൈവിക ഇടപെ​ട​ലു​കൾ എല്ലായ്‌പ്പോ​ഴും നമുക്കു മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കി​ലും, യഹോ​വ​യാം ദൈവത്തെ സംബന്ധിച്ച്‌ എന്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും?

18 യഹോവ, ദുഷ്ടകാ​ര്യ​ങ്ങ​ളാൽ ആരെയും ഒരിക്ക​ലും പരീക്ഷി​ക്കു​ന്നി​ല്ലെ​ന്നും ഓർമ്മി​ക്കുക. (യാക്കോബ്‌ 1:13) സ്‌നേ​ഹ​ത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വം​ത​ന്നെ​യായ ദൈവം നന്‌മ ചെയ്യുന്നു, പ്രത്യേ​കി​ച്ചും തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി. (1 യോഹ​ന്നാൻ 4:8) ദൈവിക ഇടപെ​ട​ലു​കൾ നമുക്ക്‌ എല്ലായ്‌പ്പോ​ഴും മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കി​ലും, യഹോ​വ​യാം​ദൈവം ഒരിക്ക​ലും തന്റെ ദാസൻമാർക്കു​വേണ്ടി ഏററവും നല്ലതു​തന്നെ ചെയ്യാ​തി​രി​ക്കില്ല എന്നു നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും. പത്രോസ്‌ പറഞ്ഞതു​പോ​ലെ: “അതു​കൊ​ണ്ടു അവൻ തക്കസമ​യത്തു നിങ്ങളെ ഉയർത്തു​വാൻ ദൈവ​ത്തി​ന്റെ ബലമുള്ള കൈക്കീ​ഴു താണി​രി​പ്പിൻ. അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ.” (1 പത്രൊസ്‌ 5:6, 7) അതെ, യഹോവ തന്റെ ജനത്തി​നു​വേണ്ടി യഥാർത്ഥ​ത്തിൽ കരുതു​ന്നു.—സങ്കീർത്ത​നങ്ങൾ 94:14.

19, 20. നമ്മുടെ പരീക്ഷകൾ ചില​പ്പോൾ നമ്മെ നിരാ​ശി​ത​രാ​ക്കു​ന്നു​വെ​ങ്കിൽപോ​ലും, നാം എങ്ങനെ പെരു​മാ​റണം?

19 അതിനാൽ, എന്തെങ്കി​ലും അല്ലെങ്കിൽ ആരെങ്കി​ലും നിങ്ങളെ ഇടറി​ക്കാൻ അനുവ​ദി​ക്ക​രുത്‌. സങ്കീർത്ത​ന​ക്കാ​രൻ വളരെ ഉചിത​മാ​യി പറഞ്ഞതു​പോ​ലെ, “[യഹോ​വ​യാം ദൈവ​ത്തി​ന്റെ] ന്യായ​പ്ര​മാ​ണ​ത്തോ​ടു പ്രിയം ഉള്ളവർക്കു മഹാസ​മാ​ധാ​നം ഉണ്ടു; അവർക്കു വീഴ്‌ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്ത​നങ്ങൾ 119:165) നമു​ക്കെ​ല്ലാം പരി​ശോ​ധ​നകൾ അനുഭ​വ​പ്പെ​ടു​ന്നു, ഇവ ചില​പ്പോ​ഴൊ​ക്കെ നമ്മെ ഏറെക്കു​റെ നിരാ​ശ​രും നിരു​ത്സാ​ഹി​ത​രും ആയിത്തീ​രാൻ ഇടയാ​ക്കി​യേ​ക്കാം. എന്നാൽ നിങ്ങളു​ടെ ഹൃദയ​ത്തിൽ പിണക്കം വളരാൻ ഒരിക്ക​ലും അനുവ​ദി​ക്കാ​തി​രി​ക്കുക, പ്രത്യേ​കി​ച്ചും യഹോ​വ​ക്കെ​തി​രെ. (സദൃശ​വാ​ക്യ​ങ്ങൾ 4:23) അവന്റെ സഹായ​ത്തോ​ടെ​യും തിരു​വെ​ഴു​ത്തു​പ​ര​മായ അടിസ്ഥാ​ന​ത്തി​ലും, നിങ്ങൾക്കു പരിഹ​രി​ക്കാൻ സാധി​ക്കുന്ന പ്രശ്‌ന​ങ്ങളെ കൈകാ​ര്യം ചെയ്യു​ക​യും വിട്ടു​മാ​റാ​ത്ത​വയെ സഹിക്കു​ക​യും ചെയ്യുക.—മത്തായി 18:15-17; എഫെസ്യർ 4:26, 27.

20 നിങ്ങളു​ടെ വികാ​രങ്ങൾ നിങ്ങൾ മൂഢമാ​യി പ്രതി​ക​രി​ക്കാ​നി​ട​യാ​ക്കാ​നും അങ്ങനെ നിങ്ങളു​ടെ വഴിയെ ദുഷി​പ്പി​ക്കാ​നും ഒരിക്ക​ലും അനുവ​ദി​ക്കാ​തി​രി​ക്കുക. ദൈവ​ത്തി​ന്റെ ഹൃദയത്തെ ആനന്ദി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുക. (സദൃശ​വാ​ക്യ​ങ്ങൾ 27:11) തന്റെ ദാസൻമാ​രി​ലൊ​രാൾ എന്നനി​ല​യിൽ നിങ്ങൾക്കു​വേണ്ടി യഹോവ യഥാർത്ഥ​ത്തിൽ കരുതു​ന്നു​വെ​ന്നും തന്റെ ജനത്തോ​ടൊ​പ്പം ജീവന്റെ പാതയിൽ നിലനിൽക്കാൻ ആവശ്യ​മായ വിവേകം നിങ്ങൾക്കു തരു​മെ​ന്നും അറിഞ്ഞു​കൊണ്ട്‌, മുട്ടി​പ്പായ പ്രാർത്ഥ​ന​യിൽ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 3:5, 6) എല്ലാറ​റി​നു​മു​പരി, ദൈവ​ത്തി​നെ​തി​രെ ക്രുദ്ധി​ക്ക​രുത്‌. കാര്യങ്ങൾ പിശകി​പ്പോ​കു​മ്പോൾ, യഹോ​വയെ പഴിക്കാൻ പാടി​ല്ലെന്ന്‌ എല്ലായ്‌പ്പോ​ഴും ഓർക്കുക.

നിങ്ങൾ എങ്ങനെ ഉത്തരം നൽകും?

◻ ലോത്ത്‌ ഏതു തെററു വരുത്തി, എന്നാൽ ദൈവം അവനെ എങ്ങനെ വീക്ഷിച്ചു?

◻ തെററു​ക​ളെ​യും അഹംഭാ​വ​ത്തെ​യും സംബന്ധി​ച്ചു ദാവീദ്‌ എങ്ങനെ വിചാ​രി​ച്ചി​രു​ന്നു?

◻ കാര്യങ്ങൾ പിഴക്കു​മ്പോൾ, നാം ദൈവത്തെ പഴിക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

◻ യഹോ​വ​ക്കെ​തി​രെ ക്രുദ്ധ​രാ​കു​ന്നത്‌ ഒഴിവാ​ക്കാൻ നമ്മെ എന്തു സഹായി​ക്കും?

[15-ാം പേജിലെ ചിത്രം]

അബ്രഹാമിനെ പിരി​ഞ്ഞ​പ്പോൾ, ലോത്തു തന്റെ വാസസ്ഥലം സംബന്ധി​ച്ചു മോശ​മായ ഒരു തിര​ഞ്ഞെ​ടു​പ്പു നടത്തി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക