വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 സെപ്‌റ്റംബർ പേ. 22
  • യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ വഴിനയിക്കുന്നു—പ്രയോജനം നേടുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ജ്ഞാനപൂർവ​മായ ഒരു തീരു​മാ​നം—പോളണ്ട്‌
  • സന്തോ​ഷ​ക​ര​മായ അനന്തര​ഫലം—ഫിജി
  • സ്‌നേഹം കുടുംബങ്ങളെ ഐക്യത്തിലാക്കുന്നു
    വീക്ഷാഗോപുരം—1991
  • “ദൈവത്തിന്നു മുഖപക്ഷമില്ല”
    വീക്ഷാഗോപുരം—1994
  • സ്‌നേ​ഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയണം
    യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
  • അതിയായി സ്‌നേഹിക്കപ്പെടുന്ന ഭാര്യ
    നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 സെപ്‌റ്റംബർ പേ. 22

യഹോവ വഴിന​യി​ക്കു​ന്നു—പ്രയോ​ജനം നേടുക

ജ്ഞാനപൂർവ​മായ ഒരു തീരു​മാ​നം—പോളണ്ട്‌

“സ്‌നാ​ന​മേ​റ്റ​പ്പോൾ എനിക്ക്‌ 15 വയസ്സാ​യി​രു​ന്നു. ആറു മാസം കഴിഞ്ഞ​പ്പോൾ ഞാൻ സഹായ മുൻനി​ര​സേ​വനം ആരംഭി​ച്ചു. ഒരു വർഷത്തി​നു ശേഷം സാധാരണ മുൻനി​ര​സേ​വ​ന​ത്തിന്‌ അപേക്ഷി​ച്ചു. സാക്ഷി​യ​ല്ലാത്ത എന്റെ മുത്തശ്ശി​യോ​ടൊ​പ്പ​മാ​ണു ഞാൻ താമസി​ച്ചി​രു​ന്നത്‌. എന്റെ ജന്മനാ​ട്ടിൽനി​ന്നും മുത്തശ്ശി​യു​ടെ അടുത്തു​നി​ന്നും മാറി മറ്റൊരു സ്ഥലത്ത്‌ പോയി പ്രവർത്തി​ക്കാ​നാ​യി​രു​ന്നു എനിക്ക്‌ ഇഷ്ടം. അതു​കൊണ്ട്‌ അടിസ്ഥാ​ന​വി​ദ്യാ​ഭ്യാ​സം കഴിഞ്ഞ​പ്പോൾ ആവശ്യം അധിക​മുള്ള സ്ഥലത്ത്‌ സേവി​ക്കാൻ ഞാൻ ആഗ്രഹം പ്രകടി​പ്പി​ച്ചു. എന്നാൽ എന്നെ നിയമി​ച്ചത്‌ എന്റെ സ്വന്തം നാട്ടിൽത്ത​ന്നെ​യാ​യി​രു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​രകൻ അക്കാര്യം പറഞ്ഞ​പ്പോൾ എനിക്കു വല്ലാത്ത സങ്കടം തോന്നി. എന്നാൽ ആ സങ്കടം ഞാൻ അദ്ദേഹത്തെ അറിയി​ച്ചില്ല. എനിക്കു കിട്ടിയ നിയമ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ വിഷമ​ത്തോ​ടെ ഞാൻ അവി​ടെ​നിന്ന്‌ നടന്നു​പോ​യി. എന്റെ കൂടെ ശുശ്രൂ​ഷയ്‌ക്കു വരുന്ന സഹോ​ദ​രി​യോ​ടു ഞാൻ ഇങ്ങനെ പറഞ്ഞു: ‘ഞാൻ യോന​യെ​പ്പോ​ലെ പെരു​മാ​റു​ക​യാ​ണെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. എന്നാൽ യോന അവസാനം നിന​വെ​യി​ലേക്കു പോകു​ക​തന്നെ ചെയ്‌തു. അതു​കൊണ്ട്‌ ഞാനും എനിക്കു കിട്ടിയ പ്രദേ​ശ​ത്തു​തന്നെ പ്രവർത്തി​ക്കും.’

“നാലു വർഷമാ​യി ഞാൻ എന്റെ നാട്ടിൽത്തന്നെ മുൻനി​ര​സേ​വനം ചെയ്യു​ക​യാണ്‌. കിട്ടിയ നിർദേശം അനുസ​രി​ച്ചത്‌ എത്ര ജ്ഞാനപൂർവ​മാ​യി​രു​ന്നെന്നു ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. കുഴപ്പം എന്റെ ചിന്താ​ഗ​തി​ക്കാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ സന്തുഷ്ട​യാണ്‌. ഒരു മാസം 24 ബൈബിൾപ​ഠ​ന​ങ്ങൾവരെ നടത്താൻ എനിക്കു കഴിഞ്ഞി​ട്ടുണ്ട്‌. മുമ്പ്‌ എതിർത്തി​രുന്ന എന്റെ മുത്തശ്ശി​പോ​ലും ബൈബിൾ പഠിക്കാൻ തുടങ്ങി. അതിന്‌ എനിക്ക്‌ യഹോ​വ​യോട്‌ ഒരുപാ​ടു നന്ദിയുണ്ട്‌.”

സന്തോ​ഷ​ക​ര​മായ അനന്തര​ഫലം—ഫിജി

ഒരിക്കൽ ഫിജി​യി​ലുള്ള ഒരു ബൈബിൾവി​ദ്യാർഥിക്ക്‌ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വന്നു: സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷനു പോക​ണോ അതോ ഭർത്താ​വി​നോ​ടൊ​പ്പം ഒരു ബന്ധുവി​ന്റെ പിറന്നാ​ളാ​ഘോ​ഷ​ത്തി​നു പോക​ണോ. കൺ​വെൻ​ഷനു പോകാ​നുള്ള അനുവാ​ദം ഭർത്താവ്‌ കൊടു​ത്തു. കൺ​വെൻ​ഷനു ശേഷം പിറന്നാ​ളാ​ഘോ​ഷ​ത്തിന്‌ എത്തി​ക്കൊ​ള്ളാ​മെന്ന്‌ ആ ബൈബിൾവി​ദ്യാർഥി ഭർത്താ​വി​നോ​ടു പറഞ്ഞു. എന്നാൽ കൺ​വെൻ​ഷനു പോയി തിരി​ച്ചു​വ​ന്ന​പ്പോൾ, ആത്മീയ​മാ​യി അപകട​ക​ര​മായ ഒരു സാഹച​ര്യ​ത്തി​ലേക്കു പോകാ​തി​രി​ക്കു​ന്ന​താ​ണു നല്ലതെന്നു വിദ്യാർഥി​ക്കു തോന്നി. അതു​കൊണ്ട്‌ ആ പരിപാ​ടി​ക്കു പോയില്ല.

അതിനി​ടെ​യിൽ പിറന്നാ​ളാ​ഘോ​ഷ​ത്തി​നു വന്ന ബന്ധുക്ക​ളോട്‌, ഭാര്യ സാക്ഷി​ക​ളു​ടെ മീറ്റിങ്ങ്‌ കഴിഞ്ഞിട്ട്‌ വരു​മെന്നു ഭർത്താവ്‌ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു: “അവൾ വരില്ല. കാരണം യഹോ​വ​യു​ടെ സാക്ഷികൾ പിറന്നാൾ ആഘോ​ഷി​ക്കാ​റില്ല.”a

ഭാര്യ സ്വന്തം വിശ്വാ​സ​ത്തി​നും മനസ്സാ​ക്ഷി​ക്കും ചേർച്ച​യിൽ ഒരു നിലപാ​ടെ​ടു​ത്ത​തിൽ ഭർത്താ​വിന്‌ അഭിമാ​നം തോന്നി. ഭാര്യ​യു​ടെ വിശ്വസ്‌ത​ത​യോ​ടെ​യുള്ള പ്രവൃത്തി അദ്ദേഹ​ത്തി​നും മറ്റുള്ള​വർക്കും പിന്നീട്‌ ഒരു സാക്ഷ്യം കൊടു​ക്കാൻ അവസരം നൽകി. എന്തായി​രു​ന്നു ഫലം? ബൈബിൾ പഠിക്കാ​മെന്നു ഭർത്താവ്‌ സമ്മതിച്ചു, ഭാര്യ​യോ​ടൊ​പ്പം മീറ്റി​ങ്ങു​കൾക്കു വരാനും തുടങ്ങി.

a 2001 ഡിസംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക