ഗീതം 61
ഞാൻ എങ്ങനെയുള്ളവനായിരിക്കണം?
അച്ചടിച്ച പതിപ്പ്
1. പ്രതിഫലമായ് ഞാൻ എന്തേകിടുവാൻ
എൻ ജീവനുവേണ്ടി പ്രിയനാം ദൈവമേ?
നിന്റെ വചന ദർപ്പണം നോക്കിടുമ്പോൾ
വ്യക്തമായെന്നെ കാണുവാൻ സഹായിക്ക.
എൻ ജീവിതമോ ഞാൻ ഏകും നിനക്കായ്;
ചെയ്യില്ലൊന്നുമേ ഞാൻ കടമമാത്രമായ്.
മുഴുദേഹിയോടെ എന്നും സേവിക്കും.
മോദിപ്പിക്കട്ടെ നിന്റെ ഹൃത്തം ഞാൻ.
2. ശോധനചെയ്യാൻ നീ സഹായിക്കണേ,
എന്നും നിന്റെ മാർഗെ ജീവിച്ചിടുവാനായ്.
വിശ്വസ്തരെ നീ വിശ്വസ്തം കാക്കുമെന്നും.
ഞാനും ഏകുന്നു ആമോദം നിന്റെ ഹൃത്തിൽ.
(സങ്കീ. 18:25; 116:12; 119:37; സദൃ. 11:20 എന്നിവയും കാണുക.)