ലളിതവും ഫലപ്രദവുമായ മടക്കസന്ദർശനങ്ങൾ
1 നിങ്ങൾ ക്രമമായി മടക്കസന്ദർശനങ്ങൾ നടത്താറുണ്ടോ, അതോ എന്തു പറയണമെന്ന് അറിയാത്തതു നിമിത്തം അതു ദുഷ്കരമാണെന്നു നിങ്ങൾ പൊതുവേ കണ്ടെത്താറുണ്ടോ? ഭയം തോന്നേണ്ട യാതൊരു ആവശ്യവുമില്ല. വിജയം നേടാൻ മൂന്നു കാര്യങ്ങൾ നിങ്ങളെ സഹായിക്കും: (1) നല്ല തയ്യാറാകൽ; (2) ചുരുക്കം ചില ലളിതമായ ബൈബിൾ വിഷയങ്ങളെക്കുറിച്ചുളള ഒന്നോ രണ്ടോ ആശയങ്ങൾ ചർച്ച ചെയ്യാനുളള കഴിവ്; (3) വീട്ടുകാരന്റെ വീക്ഷണം ശ്രദ്ധിക്കാനുളള മനസ്സൊരുക്കം.
2 മടക്കസന്ദർശനം നടത്താൻ തയ്യാറാകുമ്പോൾ വീട്ടുകാരനുമായി ചർച്ച ചെയ്യാൻ ഉചിതമായിരിക്കുന്നത് ഏതു വിഷയമാണെന്നു പരിചിന്തിക്കുക. അയാൾ ഒരു വിദ്യാർഥിയാണോ? പല വിദ്യാർഥികൾക്കും ഈ മാസം തങ്ങളുടെ പരീക്ഷകൾക്കു മുമ്പായി സ്ററഡി ലീവ് ഉണ്ടായിരിക്കും, അതുകൊണ്ട് അവർ സ്കൂളിൽ ആയിരിക്കുന്നതിനു പകരം വീട്ടിൽ കണ്ടേക്കാം. അവർ തങ്ങളുടെ പഠനത്തിൽനിന്ന് അൽപ്പം വിശ്രമിക്കുമ്പോൾ അവരുമായി ഒരു ബൈബിൾ വിഷയം ചർച്ച ചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. രാജ്യസന്ദേശത്തോട് ചിലർ തുറന്ന മനസ്സുളളവരാണെന്നു നിങ്ങൾ കണ്ടെത്താനിടയുണ്ട്. മുൻ സന്ദർശനസമയത്തു നിങ്ങൾ ഒരു ചോദ്യം ഉന്നയിച്ചിരുന്നോ? അതോ വീട്ടുകാരൻ ഒരു പ്രത്യേക വിഷയത്തിൽ താത്പര്യം കാണിച്ചുവോ? ഫലപ്രദമായ മടക്കസന്ദർശനം നടത്താൻ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ കണ്ടെത്തുന്നതിന് നിങ്ങളുടെ നോട്ടുകൾ പുനരവലോകനം ചെയ്തു നോക്കുകയും ന്യായവാദം പുസ്തകം ഉപയോഗിക്കുകയും ചെയ്യുക. നിങ്ങൾ ഒരു മടക്കസന്ദർശനം നടത്തുമ്പോൾ ഊഷ്മളതയും സൗഹൃദഭാവവും ഉളളവരായിരിക്കുക. വീട്ടുകാരനെ പേരു പറഞ്ഞ് അഭിവാദനം ചെയ്യുക.
3 നിങ്ങൾ വീട്ടുകാരന് വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിച്ചെങ്കിൽ നിങ്ങളുടെ മടക്കസന്ദർശനം ഒരു മാസികയിൽനിന്നു തിരഞ്ഞെടുത്ത ലളിതമായ ഒന്നോ രണ്ടോ വിഷയങ്ങളെ ആസ്പദമാക്കാവുന്നതാണ്. ആദ്യം സന്ദർശിച്ചപ്പോൾ ഒരു ലഘുലേഖയാണു സമർപ്പിച്ചതെങ്കിൽ നിങ്ങൾക്കു ലഘുലേഖയെക്കുറിച്ചുതന്നെ അഭിപ്രായം പറയുകയോ ഒരു മാസികയിലോ ലഘുപത്രികയിലോ ഉളള ഉചിതമായ ഒരാശയത്തെ പരാമർശിച്ചുകൊണ്ട് മറെറാന്നു സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്.
4 ചർച്ചാവേളയിൽ കൃത്യമല്ലാത്ത ഒരു കൂട്ടം ആശയങ്ങൾ വീട്ടുകാരൻ നിരത്തിയേക്കാം. അയാൾ പറയുന്ന എല്ലാ കാര്യവും ഒരു പ്രശ്നമാക്കേണ്ടതില്ല. പകരം, ചർച്ച ചെയ്യുന്ന വിഷയത്തോടു പററിനിൽക്കുക. അയാൾക്കുണ്ടായേക്കാവുന്ന ഏതെങ്കിലും തിരുവെഴുത്തുവിരുദ്ധമായ ആശയങ്ങൾ ഭാവി മടക്കസന്ദർശനങ്ങളിൽ തിരുത്താവുന്നതാണ്.
5 ഈ മാസം ആളുകൾക്കു മടക്കസന്ദർശനം നടത്തുമ്പോൾ മാർച്ച് 26-ന് നടക്കുന്ന ക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് അവരെ ആവർത്തിച്ചു ക്ഷണിക്കാൻ മറക്കാതിരിക്കുക. കൂടാതെ ആഘോഷം നടക്കുന്ന സ്ഥലവും അതിന്റെ സമയവും അവരെ ഓർമപ്പെടുത്തുക. ഈ സംഭവത്തിന്റെ പ്രാധാന്യവും അതിൽ സംബന്ധിക്കാനുളള കൽപ്പന അനുസരിക്കേണ്ടതിന്റെ ആവശ്യവും അവരുമായി അവലോകനം ചെയ്യുക. ലളിതവും ഫലപ്രദവുമായ മടക്കസന്ദർശനങ്ങൾ നടത്തിക്കൊണ്ട് ഏതു പ്രകാരത്തിലും താത്പര്യത്തെ പിന്തുടരാൻ മാർച്ചിൽ ആസൂത്രണം ചെയ്യുക.