വീട്ടുകാരന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സാഹിത്യം സമർപ്പിക്കുക
1 ഈ മാസം സാധ്യമാകുന്നിടത്തെല്ലാം നാം യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം പ്രത്യേകവത്കരിക്കുന്നതായിരിക്കും. എന്നിരുന്നാലും, കൂടുതൽ അനുയോജ്യമായിരിക്കുന്നിടത്ത് എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കാവുന്നതാണ്. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ലഭ്യമല്ലാത്ത ഒരു ഭാഷ മാത്രമേ വീട്ടുകാരന് അറിയത്തുളളൂവെങ്കിൽ പകരമായി പോക്കററ് സൈസ് പുസ്തകങ്ങളിലൊന്നു സമർപ്പിക്കാവുന്നതാണ്. യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്തകം ആർക്കുംതന്നെ, അതായത് വല്യമ്മവല്യപ്പൻമാർക്കും കൊച്ചുകുട്ടികളോ കൗമാരപ്രായത്തിലുളള കുട്ടികളോ ഉളള മാതാപിതാക്കൾക്കും അല്ലെങ്കിൽ യുവജനങ്ങളെ കുഴയ്ക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മിക്ക യുവാക്കളും ഉത്കണ്ഠാകുലരായതുകൊണ്ട് യുവജനങ്ങൾക്കുതന്നെയും നമുക്കു സമർപ്പിക്കാവുന്നതാണ്.
2 ഏതാണ്ടിതുപോലെ പറയുന്നത് ഉചിതമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം:
◼“അസ്വസ്ഥമായ ഈ നാളുകളിൽ വളർന്നുവരുന്നത് എളുപ്പമല്ല. യുവജനങ്ങൾ കനമേറിയ തീരുമാനങ്ങൾ എടുക്കേണ്ടതാവശ്യമാക്കിത്തീർക്കുന്ന പല പുതിയ സാഹചര്യങ്ങളെയും അവർ നേരിടുന്നു. ‘ഞാൻ മദ്യപിക്കണമോ? മയക്കുമരുന്നുകൾ ഉപയോഗിക്കണമോ? എതിർലിംഗവർഗത്തിൽപ്പെട്ടവരോടുളള ഏതു നടത്തയാണ് ഉചിതം?’ ഈ അടിസ്ഥാന പ്രശ്നങ്ങൾ സംബന്ധിച്ചു യുവജനങ്ങൾ ചോദിക്കുമ്പോൾ കുഴപ്പിക്കുന്ന ധാരാളം ഉത്തരങ്ങൾ അവരുടെമേൽ മിക്കപ്പോഴും വർഷിക്കപ്പെടുന്നു. ഉപദേശത്തിനുവേണ്ടി അവരിൽ പലരും എവിടേക്കാണു തിരിയുന്നതെന്നു നിങ്ങൾക്കറിയാമോ? [അഭിപ്രായം പറയാൻ അനുവദിക്കുക.] യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ഈ പുസ്തകം സഹായകമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. [പ്രതിപാദിച്ചിരിക്കുന്ന നാനാവിഷയങ്ങൾ കാണിച്ചുകൊണ്ട് ഉളളടക്കത്തിന്റെ പട്ടികയിലേക്കു ശ്രദ്ധ തിരിക്കുക.] വളച്ചുകെട്ടില്ലാത്തതും വാസ്തവികവുമായ ഉത്തരങ്ങളാണു യുവാക്കൾക്കാവശ്യം. ഈ പുസ്തകത്തിലെ ഉത്തരങ്ങൾ ബൈബിളിനു പറയാനുളള കാര്യത്താൽ പിന്താങ്ങപ്പെട്ടിരിക്കുന്നു.”
3 നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറെറാരു അവതരണം ഇതാ:
◼“യുവജനങ്ങൾ ഇന്നു ധാരാളം സമ്മർദങ്ങൾക്കു വിധേയരാണ്. അവയെ വിജയപ്രദമായി തരണം ചെയ്യുന്നതിന് അവർക്കു സഹായമാവശ്യമാണ്. അവരെ സഹായിക്കാൻ നമ്മുടെ പരമാവധി ശ്രമിക്കുമ്പോൾ പ്രായോഗിക മാർഗനിർദേശം നൽകുന്ന ഒന്നിനുവേണ്ടി നാം നോക്കാറില്ലേ? [അഭിപ്രായം പറയാൻ അനുവദിക്കുക.] ഏററവും ശക്തമായ സമ്മർദങ്ങളിൽ ചിലത് അവരുടെ തരപ്പടിക്കാരായ മററു യുവാക്കളിൽനിന്നാണ് വരുന്നത്. ഈ പുസ്തകത്തിന്റെ 76-ഉം 77-ഉം പേജുകളിലുളള ചിത്രങ്ങൾ ശ്രദ്ധിക്കുക. [ഈ ചിത്രങ്ങളുടെ കുറിപ്പുകളിലേക്കും 77-ാം പേജിൽ ചെരിച്ചെഴുത്തിലുളള ഖണ്ഡികകളിലേക്കും ശ്രദ്ധ തിരിക്കുക.] ഈ അധ്യായത്തിന്റെ പിൻവരുന്ന പേജുകൾ സത്യസന്ധവും പ്രായോഗികവുമായ ഉത്തരങ്ങൾ പ്രദാനം ചെയ്യുന്നു.”
4 ഇവ തീർച്ചയായും “ഇടപെടാൻ പ്രയാസമുളള ദുർഘടസമയങ്ങ”ളാണ്, വിശേഷാൽ യുവജനങ്ങൾക്ക്. (2 തിമൊ. 3:1, NW) യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം ഇന്നത്തെ വെല്ലുവിളികളെ വിജയപ്രദമായി നേരിടാൻ ഒരു യുവവ്യക്തിയെ യഥാർഥത്തിൽ സഹായിക്കുന്നു. അതിലെ 39 അധ്യായങ്ങൾ ധാരാളം ചിത്രങ്ങളടങ്ങിയതാണ്, ലേഖനങ്ങൾ വാസ്തവികവും പ്രായോഗികവും. അതുകൊണ്ടു സാഹചര്യമുളളപ്പോഴെല്ലാം ഈ നല്ല പ്രസിദ്ധീകരണം ഉപയോഗിക്കാൻ ജാഗ്രതയുളളവരായിരിക്കുക.
5 നമ്മുടെ സന്ദേശത്തിന്റെ ആത്മീയ വശത്തോട് ഒരു വീട്ടുകാരൻ താത്പര്യം കാണിക്കാനിടയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നിടത്ത്, വിശേഷിച്ച്, അയാൾ ബൈബിളിനെക്കുറിച്ചുളള അറിവിന്റെ ഏതാണ്ട് ഒരു പശ്ചാത്തലമുളള വ്യക്തിയാണെങ്കിൽ, എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുന്നതിന് ഒരുങ്ങിയിരിക്കുക. ബൈബിളിന്റെ അടിസ്ഥാന ഉപദേശങ്ങളെ വിശദമാക്കുന്ന തിരുവെഴുത്ത് ഉദ്ധരണികൾക്കൊണ്ട് ഈ പുസ്തകം എപ്രകാരം നിറഞ്ഞിരിക്കുന്നുവെന്നു പ്രകടമാക്കുകയും ഒരു ക്രമമായ അടിസ്ഥാനത്തിൽ അവരോടൊത്തു പഠിക്കാനായി അത് ഉടൻതന്നെ സമർപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ അവതരണത്തിൽ യോഹന്നാൻ 17:3 വായിച്ചിട്ട് രക്ഷയ്ക്ക് അനിവാര്യമായ സൂക്ഷ്മ പരിജ്ഞാനം നേടാൻ അവരെ സഹായിക്കുന്നതിന് ഈ പുസ്തകം സഹായിക്കുമെന്നു ചൂണ്ടിക്കാട്ടുക. മാർച്ച് 26-ലെ സ്മാരകത്തിനു സംബന്ധിക്കാൻ താത്പര്യം കാട്ടുന്ന ഏതൊരാളെയും തീർച്ചയായും ക്ഷണിക്കുക.
6 പോക്കററ് സൈസിലുളള നമ്മുടെ പുസ്തകങ്ങളിൽ പലതരത്തിലുളളവ കൊണ്ടുപോകുന്നതും പ്രയോജനപ്രദമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അപ്പോൾ വീട്ടുകാരന്റെ ആവശ്യങ്ങൾക്കിണങ്ങുന്ന ഒരു പ്രസിദ്ധീകരണം സമർപ്പിക്കാൻ നിങ്ങൾ പ്രാപ്തരായിരിക്കും. വീട്ടുവാതിൽക്കൽ ഉയർന്നുവരുന്ന വിഷയത്താൽ അയാൾക്കിണങ്ങുന്ന പ്രസിദ്ധീകരണം ഏതാണെന്നു തീരുമാനിക്കാൻ കഴിയും. മരിച്ചവരുടെ അവസ്ഥ, ബൈബിളിന്റെ കൃത്യത, യഥാർഥ സമാധാനവും സുരക്ഷിതത്ത്വവും കാണണമെന്ന നമ്മുടെ പ്രത്യാശ, കുടുംബജീവിതം, സന്തുഷ്ടി കണ്ടെത്താനുളള മാർഗം എന്നിങ്ങനെയുളള വിഷയങ്ങൾ മിക്കപ്പോഴും ഉയർന്നുവരുന്നു. ഈ വിഷയങ്ങളോരോന്നിനെക്കുറിച്ചുമുളള പ്രസിദ്ധീകരണങ്ങളാൽ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
7 മാസത്തേക്കുളള സമർപ്പണം അവതരിപ്പിക്കുന്നതു സംബന്ധിച്ചു ക്രിയാത്മക മനോഭാവമുളളവരായിരിക്കുക. എന്നാൽ, ‘എല്ലാത്തരം മനുഷ്യ’രെയും ബൈബിളിന്റെ സന്ദേശത്തിലേക്ക് ആകർഷിക്കാനും അതിലെ സത്യത്തിന്റെ ജീവദായകമായ വെളളങ്ങളിൽ പങ്കുപററുന്നവരാക്കാനും നാം ആഗ്രഹിക്കുന്നതുകൊണ്ട് സകലതരം പ്രസിദ്ധീകരണങ്ങളും കൊണ്ടുപോകുക.—1 തിമൊ. 2:4, NW; വെളി. 7:17.