കാലവർഷം വീണ്ടും വരവായി!
1 വേനൽക്കാല ചൂടിൽനിന്ന് കാലവർഷം ആശ്വാസം പകരുന്നു. എന്നാൽ യാത്ര, ശുശ്രൂഷയിലുള്ള പങ്കുപറ്റൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും അതു കാരണമായിത്തീരുന്നു. എന്നിരുന്നാലും, ദിവ്യാധിപത്യ പ്രവർത്തനങ്ങൾ നമ്മുടെ മുൻതൂക്കങ്ങളിൽ പ്രഥമ സ്ഥാനത്തു വരേണ്ടതാണെന്നു നാം സ്വയം ഓർമിപ്പിക്കേണ്ടതുണ്ട്. അപ്പോഴും വയൽസേവനത്തിൽ ക്രമമായ പങ്കുണ്ടായിരിക്കുന്നതിനും അതു കൃത്യമായി സഭയിൽ റിപ്പോർട്ടു ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും നാം ആഗ്രഹിക്കും. മഴക്കാലത്ത് ഒരു നല്ല കുട അല്ലെങ്കിൽ മഴക്കോട്ട്, വെള്ളം കടക്കാത്ത ബാഗ് എന്നിവ സഹിതം ശുശ്രൂഷക്കുവേണ്ടി നാം സുസജ്ജരായിരിക്കേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കും. ഉചിതമായ ഏതെങ്കിലും സാഹിത്യങ്ങൾ എല്ലായ്പോഴും കൈവശം വയ്ക്കുന്നെങ്കിൽ അനൗപചാരിക സാക്ഷീകരണത്തിന് അവസരം കിട്ടുമ്പോൾ നമുക്ക് എന്തെങ്കിലും സമർപ്പിക്കാൻ കഴിഞ്ഞേക്കും.
2 സ്കൂളിലേക്കു തിരികെ പോകുന്ന യുവജനങ്ങൾ വയൽസേവനത്തിൽ ക്രമമായി പങ്കെടുക്കാൻ ശ്രദ്ധയുള്ളവരായിരിക്കണം. ബൈബിൾവായന, വാരംതോറുമുള്ള യോഗങ്ങളിൽ ചർച്ചചെയ്യുന്ന വിഷയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നമ്മുടെ വ്യക്തിപരമായ പഠന പട്ടിക നിലനിർത്താൻ നാമോരോരുത്തരും ശ്രമിക്കണം. കാലവർഷം നമ്മുടെ ദിനചര്യയിൽ മാറ്റം വരുത്തിയേക്കാമെങ്കിലും ‘പ്രാധാന്യമേറിയ ആത്മീയ കാര്യങ്ങളി’ൽ അഭിവൃദ്ധിപ്പെടാൻ നാമോരോരുത്തരും അപ്പോഴും ആഗ്രഹിക്കും.—ഫിലി. 1:10, NW.