വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യഥാർഥ സന്തുഷ്ടി—എന്താണതിന്റെ താക്കോൽ?
    വീക്ഷാഗോപുരം—1997 | ഒക്‌ടോബർ 15
    • കൈവ​രു​ത്തു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ അതിശ​യ​ക​ര​മായ ഗുണങ്ങ​ളെ​പ്രതി അവനെ ബുദ്ധി​ശ​ക്തി​യോ​ടെ സ്‌തു​തി​ക്കാ​നും അവന്റെ പരമാ​ധി​കാ​രത്തെ പിന്താ​ങ്ങാ​നും അവർക്കു കഴിഞ്ഞു. യഹോ​വ​യു​ടെ സ്‌നേ​ഹ​നിർഭ​ര​വും ആർദ്ര​വു​മായ പരിപാ​ല​ന​ത്തിൽ തുടരാ​നും അവർക്കു കഴിഞ്ഞു.

      സ്രഷ്ടാ​വു​മാ​യു​ള്ള ഈ സൗഹൃ​ദ​വും അവന്റെ നിയമ​ങ്ങ​ളോ​ടുള്ള അനുസ​ര​ണ​വും നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾക്ക്‌ യഥാർഥ സന്തുഷ്ടി കൈവ​രു​ത്തി. (ലൂക്കൊസ്‌ 11:28) ആദാമും ഹവ്വായും അനേക വർഷത്തെ പരീക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സന്തുഷ്ടി​യു​ടെ താക്കോൽ കണ്ടെത്താൻ പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നില്ല. സൃഷ്ടി​ക്ക​പ്പെട്ട നിമിഷം മുതൽ അവർ സന്തുഷ്ട​രാ​യി​രു​ന്നു. ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കു​ന്ന​തും അവന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തും അവരെ സന്തുഷ്ട​രാ​ക്കി.

      എന്നാൽ, അവർ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണിച്ച നിമി​ഷം​തന്നെ ആ സന്തുഷ്ടി അവസാ​നി​ച്ചു. മത്സരി​ച്ചു​കൊണ്ട്‌ ആദാമും ഹവ്വായും യഹോ​വ​യു​മാ​യുള്ള തങ്ങളുടെ ആത്മീയ ബന്ധം വിച്ഛേ​ദി​ച്ചു. അവർ മേലാൽ ദൈവ​ത്തി​ന്റെ സുഹൃ​ത്തു​ക്കൾ ആയിരു​ന്നില്ല. (ഉല്‌പത്തി 3:17-19) ഏദെൻ തോട്ട​ത്തിൽനിന്ന്‌ അവർ പുറത്താ​ക്ക​പ്പെട്ട ദിവസം​മു​തൽ യഹോവ അവരു​മാ​യുള്ള സകല ആശയവി​നി​മ​യ​വും അവസാ​നി​പ്പി​ച്ച​താ​യി തോന്നു​ന്നു. അവർക്കു തങ്ങളുടെ പൂർണ​ത​യും എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യും ഉദ്യാന ഭവനവും നഷ്ടമായി. (ഉല്‌പത്തി 3:23) എന്നാൽ കൂടുതൽ പ്രധാ​ന​മാ​യി, ദൈവ​വു​മാ​യുള്ള ബന്ധം അവർക്കു നഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ സന്തുഷ്ടി​യു​ടെ താക്കോ​ലും അവർക്കു നഷ്ടമായി.

      തിര​ഞ്ഞെ​ടു​ക്കാ​നുള്ള നമ്മുടെ പ്രാപ്‌തി

      മരിക്കു​ന്ന​തി​നു മുമ്പ്‌, ആദാമും ഹവ്വായും തങ്ങളുടെ മാനു​ഷിക സ്വഭാ​വ​ഗു​ണ​ങ്ങ​ളും ജന്മസിദ്ധ മനസ്സാ​ക്ഷി​യും ആത്മീയ​ത​യ്‌ക്കുള്ള പ്രാപ്‌തി​യും സന്താന​ങ്ങ​ളി​ലേക്കു കൈമാ​റി. മാനുഷ കുടും​ബം മൃഗങ്ങ​ളു​ടെ നിലയി​ലേക്ക്‌ അധഃപ​തി​ച്ചില്ല. അവയിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി നമുക്കു സ്രഷ്ടാ​വു​മാ​യി രമ്യത​യി​ലാ​കാൻ കഴിയും. (2 കൊരി​ന്ത്യർ 5:18) ദൈവത്തെ അനുസ​രി​ക്ക​ണ​മോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടി​ക​ളെ​ന്ന​നി​ല​യിൽ മനുഷ്യർക്കു തുടർന്നും പ്രാപ്‌തി​യുണ്ട്‌. അനേക നൂറ്റാ​ണ്ടു​കൾക്കു ശേഷം അതു ചിത്രീ​ക​രി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. പുതു​താ​യി രൂപീ​ക​രി​ക്ക​പ്പെട്ട ഇസ്രാ​യേൽ ജനതയ്‌ക്ക്‌ ജീവനോ മരണമോ തിര​ഞ്ഞെ​ടു​ക്കാൻ യഹോവ അവസരം നൽകി​യ​പ്പോ​ഴാ​യി​രു​ന്നു അത്‌. തന്റെ വക്താവി​ലൂ​ടെ ദൈവം പറഞ്ഞു: “ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷ​വും നിന്റെ മുമ്പിൽ വെച്ചി​രി​ക്കു​ന്നു.”—ആവർത്ത​ന​പു​സ്‌തകം 30:15-18.

      യഥാർഥ പറുദീസ നഷ്ടപ്പെ​ട്ടിട്ട്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾ കഴി​ഞ്ഞെ​ങ്കി​ലും ഇപ്പോ​ഴും മനുഷ്യർ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ പ്രാപ്‌ത​രാണ്‌. പ്രവർത്ത​ന​ക്ഷ​മ​മായ ഒരു മനസ്സാ​ക്ഷി​യും ദൈവ​നി​യ​മങ്ങൾ അനുസ​രി​ക്കു​ന്ന​തി​നുള്ള അടിസ്ഥാന പ്രാപ്‌തി​യും നമുക്കുണ്ട്‌. “നമ്മുടെ ഉള്ളിലുള്ള മനുഷ്യ”നെക്കു​റി​ച്ചും “അകമേ”യുള്ള മനുഷ്യ​നെ​ക്കു​റി​ച്ചും ബൈബിൾ പറയുന്നു. (2 കൊരി​ന്ത്യർ 4:16; റോമർ 7:22, NW) ദൈവ​ത്തി​ന്റെ വ്യക്തി​ത്വം പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​തി​നും അവൻ ചിന്തി​ക്കുന്ന വിധത്തിൽ ചിന്തി​ക്കു​ന്ന​തി​നും ആത്മീയ​രാ​യി​രി​ക്കു​ന്ന​തി​നും നമു​ക്കെ​ല്ലാ​മുള്ള ജന്മസിദ്ധ പ്രാപ്‌തി​യു​മാ​യി ഈ പ്രയോ​ഗങ്ങൾ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.

      നമ്മുടെ ധാർമിക പ്രകൃ​ത​ത്തെ​യും മനസ്സാ​ക്ഷി​യെ​യും സംബന്ധിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി: “ന്യായ​പ്ര​മാ​ണ​മി​ല്ലാത്ത ജാതികൾ ന്യായ​പ്ര​മാ​ണ​ത്തി​ലു​ള്ളതു സ്വഭാ​വ​ത്താൽ ചെയ്യു​മ്പോൾ ന്യായ​പ്ര​മാ​ണ​മി​ല്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായ​പ്ര​മാ​ണം ആകുന്നു. അവരുടെ മനസ്സാ​ക്ഷി​കൂ​ടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാ​രങ്ങൾ തമ്മിൽ കുററം ചുമത്തു​ക​യോ പ്രതി​വാ​ദി​ക്ക​യോ ചെയ്‌തും​കൊ​ണ്ടു അവർ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​താ​യി കാണി​ക്കു​ന്നു.”—റോമർ 2:14, 15.

      താക്കോൽ—ദൈവിക ജ്ഞാനവും അനുസ​ര​ണ​വും

      എന്നാൽ ഒരുവൻ ചോദി​ച്ചേ​ക്കാം, ‘ദൈവത്തെ ആരാധി​ക്കാ​നും തത്‌ഫ​ല​മാ​യി യഥാർഥ സന്തുഷ്ടി ആസ്വദി​ക്കാ​നു​മുള്ള ഒരു സ്വാഭാ​വിക ചായ്‌വ്‌ നമു​ക്കെ​ല്ലാ​മു​ണ്ടെ​ങ്കിൽ പിന്നെ എന്തു​കൊ​ണ്ടാണ്‌ അസന്തുഷ്ടി ഇത്രകണ്ട്‌ വ്യാപ​ക​മാ​യി​രി​ക്കു​ന്നത്‌?’ സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തിന്‌

  • സന്തുഷ്ടിയിലേക്കുള്ള പടികൾ
    വീക്ഷാഗോപുരം—1997 | ഒക്‌ടോബർ 15
    • സന്തുഷ്ടി​യി​ലേ​ക്കുള്ള പടികൾ

      1. ആത്മീയ​ത​യു​ടെ ആവശ്യം തിരി​ച്ച​റിഞ്ഞ്‌ അതു നട്ടുവ​ളർത്തുക. യേശു പറഞ്ഞു: “ദൈവ​ത്തി​ന്റെ വചനം കേട്ടു പ്രമാ​ണി​ക്കു​ന്നവർ അത്രേ ഭാഗ്യ​വാ​ന്മാർ [“സന്തുഷ്ടർ,” Nw].”—ലൂക്കൊസ്‌ 11:28.

      2. ധനത്തി​നും ആഡംബ​ര​ത്തി​നും ഉള്ളതി​നെ​ക്കാൾ പ്രാധാ​ന്യം ദൈവാം​ഗീ​കാ​ര​ത്തി​നാ​ണെന്നു തിരി​ച്ച​റി​യുക. പൗലൊസ്‌ എഴുതി: “അലംഭാ​വ​ത്തോ​ടു​കൂ​ടിയ [“സ്വയം​പ​ര്യാ​പ്‌ത​ത​യോ​ടു​കൂ​ടിയ,” Nw] ദൈവ​ഭക്തി വലുതായ ആദായം ആകുന്നു. . . . ഉണ്മാനും ഉടുപ്പാ​നും ഉണ്ടെങ്കിൽ മതി എന്നു നാം വിചാ​രിക്ക.”—1 തിമൊ​ഥെ​യൊസ്‌ 6:6-8.

      3. ബൈബിൾ പരിശീ​ലിത മനസ്സാക്ഷി നട്ടുവ​ളർത്തി അതി​നോ​ടു പ്രതി​ക​രി​ക്കാൻ പരി​ശ്ര​മി​ക്കുക.—റോമർ 2:14, 15.

      4. യഹോ​വ​യാം ദൈവത്തെ അനുസ​രി​ക്കാൻ ദൃഢനി​ശ്ചയം ചെയ്‌തു​കൊണ്ട്‌ അവന്റെ ജനത്തിൽ ഒരുവ​നാ​യി​രി​ക്കാൻ യോഗ്യത നേടുക. പുരാതന കാലത്തെ ദാവീദ്‌ എഴുതി: “യഹോവ ദൈവ​മാ​യി​രി​ക്കുന്ന ജനം ഭാഗ്യ​മു​ള്ളതു [“സന്തുഷ്ടർ,” Nw] തന്നെ.”—സങ്കീർത്തനം 144:15.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക