-
എപ്പഫ്രൊദിത്തൊസ്—ഫിലിപ്പിയരുടെ സന്ദേശവാഹകൻവീക്ഷാഗോപുരം—1996 | ആഗസ്റ്റ് 15
-
-
എപ്പഫ്രൊദിത്തൊസ്—ഫിലിപ്പിയരുടെ സന്ദേശവാഹകൻ
“അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ” എന്നു പൗലോസ് ഫിലിപ്പിയർക്ക് എഴുതി. അത്തരം ഊഷ്മളമായ വാക്കുകളിൽ ഒരു ക്രിസ്തീയ മേൽവിചാരകൻ നമ്മെക്കുറിച്ചു സംസാരിക്കുന്നപക്ഷം നാം സന്തോഷഭരിതരായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. (ഫിലിപ്പിയർ 2:29) എന്നാൽ പൗലോസ് ആരെക്കുറിച്ചായിരുന്നു സംസാരിച്ചത്? അത്തരം ഊഷ്മളമായ ശുപാർശ അർഹിക്കാൻമാത്രം ആ വ്യക്തി എന്താണു ചെയ്തത്?
എപ്പഫ്രൊദിത്തൊസ് എന്നാണ് ആദ്യത്തെ ചോദ്യത്തിന് ഉത്തരം. രണ്ടാമത്തേതിന് ഉത്തരം കണ്ടെത്തുന്നതിന്, ആ വാക്കുകളെഴുതാൻ പൗലോസിനെ പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.
പൊ.യു. 58-നോടടുത്ത്, കൊടുംപകപൂണ്ട ഒരു ജനക്കൂട്ടം പൗലോസിനെ യെരുശലേമിൽ ആലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി അടിച്ചുവെന്നും അധികാരികൾ അവനെ അറസ്റ്റുചെയ്തുവെന്നും നിഗമനത്തിലെത്താനാവാതെ തടവിലാക്കി അവനെ ചങ്ങലകളിൽ ബന്ധിച്ചു റോമിലേക്കു മാറ്റിയെന്നും ഫിലിപ്പിയർ കേട്ടു. (പ്രവൃത്തികൾ 21:27-33; 24:27; 27:1) അവന്റെ ക്ഷേമത്തെക്കുറിച്ച് ഉത്കണ്ഠാകുലരായി, തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് അവർ സ്വയം ചോദിച്ചിരിക്കണം. അവർ ദരിദ്രരായിരുന്നുവെന്നു മാത്രമല്ല പൗലോസിൽനിന്നു വളരെയധികം അകലെയുമായിരുന്നു. അതുകൊണ്ടു പരിമിതമായ സഹായമേ അവർക്കു നൽകാൻ കഴിയുമായിരുന്നുള്ളൂ. എങ്കിലും മുൻകാലങ്ങളിൽ പൗലോസിന്റെ ശുശ്രൂഷയെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ച അതേ ഊഷ്മള വികാരം അപ്പോഴും ഫിലിപ്പിയരെ പ്രേരിപ്പിച്ചിരുന്നു; അവൻ നിർണായകമായ ഒരു അവസ്ഥയിലായിരുന്നതിനാൽ അതു മുമ്പിലത്തെക്കാൾ കൂടുതലായിരുന്നു.—2 കൊരിന്ത്യർ 8:1-4; ഫിലിപ്പിയർ 4:16.
തങ്ങളിലൊരാൾ ഒരു സമ്മാനവുമായി പൗലോസിനെ സന്ദർശിച്ച് അവന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതു ചെയ്തുകൊടുക്കണമോയെന്നു ഫിലിപ്പിയർ പരിചിന്തിച്ചിരിക്കണം. എന്നാൽ അതു ദീർഘവും ക്ഷീണിപ്പിക്കുന്നതുമായ യാത്രയായിരുന്നു. കൂടാതെ അവനെ സഹായിക്കുന്നത് അപകടകരവുമായിരുന്നിരിക്കാം! യോയാക്കിം ഗ്നിൽക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു തടവുകാരനെ സന്ദർശിക്കുന്നതിനു ധൈര്യം ആവശ്യമായിരുന്നു, ഒരുവന്റെ ‘കുറ്റം’ അത്യന്തം നിന്ദ്യമായ ഒന്നായി നിർവചിക്കപ്പെട്ടിരിക്കുന്നപക്ഷം പ്രത്യേകിച്ചും.” എഴുത്തുകാരനായ ബ്രയൺ റപ്സ്കെ ഇങ്ങനെ എഴുതുന്നു: “ഒരു തടവുകാരനുമായി വളരെ അടുത്തു സഹവസിക്കുകയോ അയാളോടോ അയാളുടെ വീക്ഷണങ്ങളോടോ സഹതാപം കാട്ടുകയോ ചെയ്യുന്നപക്ഷം കൂടുതലായ അപകടമുണ്ടായിരുന്നു. . . . അവിചാരിതമായ ഒരു വാക്കോ പ്രവൃത്തിയോ തടവുകാരന്റെ മാത്രമല്ല അയാളുടെ സഹായിയുടെയും നാശത്തിലേക്കു നയിച്ചേക്കാം.” ഫിലിപ്പിയർക്ക് ആരെ അയയ്ക്കാൻ കഴിയുമായിരുന്നു?
ഇത്തരമൊരു യാത്ര ഉത്കണ്ഠയും അനിശ്ചിതത്വവും ഉയർത്തിയിരിക്കാമെന്നു നമുക്കു നന്നായി ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ആ ദുഷ്കരമായ ദൗത്യം ഏറ്റെടുക്കാൻ എപ്പഫ്രൊദിത്തൊസ് (കൊലോസ്യയിലെ എപ്പഫ്രാസാണെന്നു തെറ്റിദ്ധരിക്കരുത്) ഒരുക്കമായിരുന്നു. അവന്റെ പേരിനോടു ചേർന്ന് എഫ്രൊദിത്ത് എന്ന് ഉപയോഗിക്കുന്നതിന്റെ വീക്ഷണത്തിൽ അവൻ ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്ത ഒരു വിജാതീയൻ—പ്രേമത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും ഗ്രീക്കു ദേവിക്ക് അർപ്പിക്കപ്പെട്ടിരുന്ന മാതാപിതാക്കളുടെ മകൻ—ആയിരിക്കാമെന്നു നിഗമനം ചെയ്യാം. ഫിലിപ്പിയരുടെ ഔദാര്യ മനഃസ്ഥിതിക്കു നന്ദി പ്രകടിപ്പിച്ചുകൊണ്ടു പൗലോസ് എഴുതിയപ്പോൾ എപ്പഫ്രൊദിത്തൊസിനെ “നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനു”മെന്ന് ഉചിതമായും അവനു വർണിക്കാൻ സാധിച്ചു.—ഫിലിപ്പിയർ 2:25.
പൗലോസിനും തന്റെ സ്വന്തം സഭയ്ക്കും വേണ്ടിയുള്ള ഈ സേവനത്തിനായി സ്വയം ഉഴിഞ്ഞുവെക്കാനുള്ള എപ്പഫ്രൊദിത്തൊസിന്റെ സ്തുത്യർഹമായ മനസ്സൊരുക്കത്തിന്മധ്യേയും, അവനെക്കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ, നമുക്കുണ്ടായിരുന്നേക്കാവുന്ന അതേ പ്രശ്നങ്ങൾ അവനുമുണ്ടായിരുന്നുവെന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്. നമുക്കവന്റെ ദൃഷ്ടാന്തം പരിചിന്തിക്കാം.
‘എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവൻ’
വിശദാംശങ്ങൾ അറിഞ്ഞുകൂടെങ്കിലും, യാത്രാക്ഷീണിതനായാണ് എപ്പഫ്രൊദിത്തൊസ് റോമിൽ എത്തിയതെന്നു നമുക്ക് ഊഹിക്കാൻ കഴിയും. ഒരുപക്ഷേ അവൻ മാസിഡോണിയയ്ക്കു കുറുകെയുള്ള വയാ എഗ്നേഷ്യ എന്ന റോമൻ പാതയിലൂടെയായിരിക്കാം യാത്രചെയ്തത്. അവൻ അഡ്രിയാട്ടിക്ക് കടന്ന് ഇറ്റാലിയൻ ഉപദ്വീപിന്റെ “ഉപ്പൂറ്റി”യിലേക്കു പ്രവേശിക്കുകയും അപിയൻ വേയിലൂടെ റോമിലേക്കു പ്രവേശിക്കുകയും ചെയ്തിരിക്കാം. ഒരു മാസത്തിലധികമെടുക്കുന്ന (ഒരു ദിശയിലേക്കുമാത്രം 1,200 കിലോമീറ്റർ) ക്ഷീണിപ്പിക്കുന്ന യാത്രയായിരുന്നു അത്.—29-ാം പേജിലുള്ള ചതുരം കാണുക.
എന്തു മനോഭാവത്തോടെയാണ് എപ്പഫ്രൊദിത്തൊസ് ഈ ദൗത്യത്തിനു തുടക്കമിട്ടത്? അവൻ പൗലോസിനു “സ്വകാര്യ സേവന”മനുഷ്ഠിക്കുന്നതിന് അല്ലെങ്കിൽ ലീറ്റൂർഗിയയ്ക്ക് അയയ്ക്കപ്പെട്ടതാണ്. (ഫിലിപ്പിയർ 2:30, NW) ഒരു പൗരൻ രാഷ്ട്രത്തിനുവേണ്ടി ചെയ്യാൻ സ്വമേധയാ ഏറ്റെടുക്കുന്ന വേലയെ പരാമർശിക്കുന്നതിനാണ് ഈ ഗ്രീക്കുപദം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട്, ചില പ്രത്യേക സേവനമനുഷ്ഠിക്കാൻ പ്രാപ്തരായ പൗരന്മാരിൽനിന്നു രാഷ്ട്രം നിർബന്ധപൂർവം അത്തരം സേവനം ആവശ്യപ്പെടുന്നതിനെ അത് അർഥമാക്കി. ഗ്രീക്കു തിരുവെഴുത്തുകളിലെ ഈ പദത്തിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ദൈവത്തിനും മനുഷ്യർക്കും വേണ്ടി വേലചെയ്യുന്നവനാണു ക്രിസ്ത്യാനി. ഒന്നാമത്, അവൻ മുഴുഹൃദയത്തോടെ അതു ചെയ്യാൻ ഇച്ഛിക്കുന്നു. രണ്ടാമത്, യേശുക്രിസ്തുവിന്റെ സ്നേഹം അതു ചെയ്യാൻ അവനെ നിർബന്ധിക്കുന്നു.” അതേ, എത്ര വിശിഷ്ടമായ ഒരു മനോഭാവമാണ് എപ്പഫ്രൊദിത്തൊസ് പ്രകടമാക്കിയത്!
‘അവൻ തന്റെ പ്രാണനെപ്പോലും കരുതിയില്ല’
ചൂതുകളി ഭാഷയിൽനിന്നു കടമെടുത്ത ഒരു പദം ഉപയോഗിച്ചുകൊണ്ട്, എപ്പഫ്രൊദിത്തൊസ് ക്രിസ്തുവിന്റെ വേലയ്ക്കായി ‘തന്റെ പ്രാണനെപ്പോലും കരുതിയില്ല [പാരബൊള്യൂസാമെനൊസ്]’ അഥവാ അക്ഷരാർഥത്തിൽ “ചൂതാടി” എന്നു പൗലോസ് പറയുന്നു. (ഫിലിപ്പിയർ 2:30) എപ്പഫൊദിത്തൊസ് എന്തെങ്കിലും വിഡ്ഢിത്തം ചെയ്തതായി നാം അനുമാനിക്കേണ്ടതില്ല; മറിച്ച്, അവന്റെ വിശുദ്ധ സേവനത്തിന്റെ നിർവഹണത്തിൽ ഒരു പ്രത്യേക ആപത്ത് ഉൾപ്പെട്ടിരുന്നു. ഒരുപക്ഷേ വർഷത്തിലെ മോശമായ കാലാവസ്ഥയിലായിരുന്നോ ദുരിതാശ്വാസ പ്രവർത്തനത്തിന് അവൻ ഒരുമ്പെട്ടത്? വഴിമധ്യേ എവിടെയോവെച്ചു രോഗം ബാധിച്ചശേഷവും അവൻ യാത്രചെയ്തു തീർക്കുന്നതിൽ ഉറ്റിരുന്നോ? എന്തുതന്നെയായിരുന്നാലും എപ്പഫ്രൊദിത്തൊസ് “മരണത്തിന്റെ വക്കോളം രോഗബാധിതനായി.” ഒരുപക്ഷേ പൗലോസിനു സേവനമനുഷ്ഠിക്കേണ്ടതിന് അവനോടൊപ്പം താമസിക്കാൻ ഉദ്ദേശിച്ചിരുന്നതിനാലാകാം പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ മടങ്ങിപ്പോകേണ്ടതിന്റെ ആവശ്യം വിശദീകരിക്കാൻ പ്രത്യക്ഷത്തിൽ അപ്പോസ്തലൻ ആഗ്രഹിച്ചത്.—ഫിലിപ്പിയർ 2:27, NW.
എന്നിരുന്നാലും, ആവശ്യമുള്ളവർക്കു സഹായം നൽകുന്നതിനു ത്യാഗശീലത്തോടെ സ്വയം ലഭ്യമാക്കാൻ മനസ്സൊരുക്കം കാട്ടിയ ധീരനായ വ്യക്തിയായിരുന്നു എപ്പഫ്രൊദിത്തൊസ്.
നാം ഇങ്ങനെ സ്വയം ചോദിച്ചേക്കാം, ‘പ്രയാസകരമായ സാഹചര്യങ്ങളിലുള്ള എന്റെ ആത്മീയ സഹോദരങ്ങളെ സഹായിക്കാൻ ഞാൻ എത്രത്തോളം പോകും?’ അത്തരം ഒരുക്കമനോഭാവം ക്രിസ്ത്യാനികൾക്ക് ഐച്ഛികമല്ല. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യോഹന്നാൻ 13:34) എപ്പഫ്രൊദിത്തൊസ് ‘മരണത്തിന്റെ വക്കോളം’ സേവനമനുഷ്ഠിച്ചു. ഫിലിപ്പിയർക്ക് ഉണ്ടായിരിക്കാൻ പൗലോസ് പ്രോത്സാഹിപ്പിച്ച “മനോഭാവ”ത്തിന്റെ മാതൃകയായിരുന്ന വ്യക്തിയായിരുന്നു എപ്പഫ്രൊദിത്തൊസ്. (ഫിലിപ്പിയർ 2:5, 8, 30, പി.ഒ.സി. ബൈബിൾ) നമ്മൾ അത്രത്തോളം പോകാൻ മനസ്സൊരുക്കം കാട്ടുമോ?
എന്നിട്ടും എപ്പഫ്രൊദിത്തൊസ് വിഷാദമഗ്നനായി. എന്തുകൊണ്ട്?
അവന്റെ വിഷാദം
നിങ്ങളെ എപ്പഫ്രൊദിത്തൊസിന്റെ സ്ഥാനത്തു നിർത്തുക. “അവൻ നിങ്ങളെ എല്ലാവരെയും കാൺമാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു” എന്നു പൗലോസ് റിപ്പോർട്ടുചെയ്തു. (ഫിലിപ്പിയർ 2:26) തന്റെ സഭയിലുള്ള സഹോദരങ്ങൾ, തനിക്കു സുഖമില്ലായിരുന്നുവെന്നും അവർ ആശിച്ചരീതിയിൽ പൗലോസിനെ സഹായിക്കാൻ തനിക്കു കഴിഞ്ഞില്ലെന്നുമുള്ള കാര്യം മനസ്സിലാക്കിയെന്ന് എപ്പഫ്രൊദിത്തൊസിന് അറിയാമായിരുന്നു. വാസ്തവത്തിൽ, എപ്പഫ്രൊദിത്തൊസ് പൗലോസിനു കൂടുതൽ ഉത്കണ്ഠ സൃഷ്ടിച്ചതായി തോന്നിച്ചേക്കാം. വൈദ്യനും പൗലോസിന്റെ സുഹൃത്തുമായിരുന്ന ലൂക്കോസ് മറ്റെല്ലാം ഉപേക്ഷിച്ചിട്ട് എപ്പഫ്രൊദിത്തൊസിനെ പരിപാലിക്കാൻ മുതിരേണ്ടിയിരുന്നോ?—ഫിലിപ്പിയർ 2:27, 28; കൊലൊസ്സ്യർ 4:14.
തന്നിമിത്തം എപ്പഫ്രൊദിത്തൊസ് വിഷാദമഗ്നൻ ആയിത്തീർന്നിരിക്കാനാണു സാധ്യത. ഒരുപക്ഷേ സഭയിലുള്ള സഹോദരങ്ങൾ താൻ അസമർഥനാണെന്നു കരുതുന്നതായി അവൻ വിഭാവന ചെയ്തിരിക്കാം. അവനു കുറ്റബോധം തോന്നുകയും തന്റെ വിശ്വസ്തത സംബന്ധിച്ച് ഉറപ്പേകുന്നതിന് അവരെ കാണാൻ അവൻ ‘വാഞ്ഛിച്ചി’രിക്കുകയുമായിരുന്നിരിക്കാം. എപ്പഫ്രൊദിത്തൊസിന്റെ അവസ്ഥയെക്കുറിച്ചു വർണിക്കാൻ പൗലോസ് അഡിമോനിയോ, “വിഷാദമഗ്നനായിരിക്കുക,” എന്ന വളരെ ശക്തമായ ഗ്രീക്കുപദമാണ് ഉപയോഗിച്ചത്. ജെ. ബി. ലൈറ്റ്ഫുട്ട് എന്ന പണ്ഡിതൻ പറയുന്നപ്രകാരം, “ശാരീരിക ക്രമക്കേടിനാലോ ദുഃഖം, ലജ്ജ, നിരാശ എന്നിങ്ങനെയുള്ള മാനസിക ക്ലേശത്താലോ സംജാതമാകുന്ന സംഭ്രാന്തമായ, അസ്വസ്ഥമായ, അർധ ശ്രദ്ധാശൈഥില്യമുള്ള അവസ്ഥ”യെ ഈ പദംകൊണ്ടു സൂചിപ്പിക്കാനാവും. ഇതിനുപുറമേ ഗ്രീക്കു തിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിക്കുന്നതു ഗെത്ശെമന തോട്ടത്തിൽവെച്ച് യേശുവിനുണ്ടായ കൊടിയ വേദനയോടു ബന്ധപ്പെടുത്തി മാത്രമാണ്.—മത്തായി 26:37.
തങ്ങളുടെ സന്ദേശവാഹകന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവിനെക്കുറിച്ചു വിവരിച്ചുകൊണ്ടു ഫിലിപ്പിയർക്ക ഒരു കത്തെഴുതി എപ്പഫ്രൊദിത്തൊസിന്റെ കൈവശം കൊടുത്തുവിടുന്നതാണ് ഏറ്റവും നല്ലതെന്നു പൗലോസ് നിഗമനം ചെയ്തു. “എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി”യെന്ന് എഴുതിക്കൊണ്ട് എപ്പഫ്രൊദിത്തൊസ് മടങ്ങുന്നതിലെ ഉത്തരവാദിത്വം പൗലോസ് ഏറ്റെടുത്തു. അങ്ങനെ, എപ്പഫ്രൊദിത്തൊസ് പരാജയപ്പെട്ടുവെന്ന ഏതൊരു സംശയവും അത് ദൂരീകരിച്ചു. (ഫിലിപ്പിയർ 2:25) നേരേമറിച്ച്, തന്റെ ഉദ്യമം പൂർത്തിയാക്കുന്നതിൽ എപ്പഫ്രൊദിത്തൊസ് മരണത്തിന്റെ വക്കോളമെത്തി! “അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ. എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേല നിമിത്തം മരണത്തോളം ആയ്പോയതു” എന്നു പൗലോസ് ഊഷ്മളമായി ശുപാർശ ചെയ്യുന്നു.—ഫിലിപ്പിയർ 2:29, 30.
“ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ”
എപ്പഫ്രൊദിത്തൊസിന്റേതിനു സമാനമായ മനോഭാവമുള്ള സ്ത്രീപുരുഷന്മാർ തീർച്ചയായും വിലമതിക്കപ്പെടേണ്ടതാണ്. അവർ സേവനമനുഷ്ഠിക്കുന്നതിന് ആത്മത്യാഗം ചെയ്യുന്നു. വീട്ടിൽനിന്ന് അകലെ, മിഷനറിമാരോ സഞ്ചാരമേൽവിചാരകന്മാരോ ആയി സേവിക്കുന്നതിന് അല്ലെങ്കിൽ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസുകളിലൊന്നിൽ സേവിക്കുന്നതിന് തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് ഓർത്തുനോക്കൂ. ഒരിക്കൽ ചെയ്തിരുന്ന കാര്യങ്ങൾ വീണ്ടും ചെയ്യുന്നതിൽനിന്നു പ്രായാധിക്യമോ ക്ഷയിച്ചുവരുന്ന ആരോഗ്യമോ ചിലരെ തടയുന്നപക്ഷം വർഷങ്ങളോളം നീണ്ടുനിന്ന അവരുടെ സേവനം നിമിത്തം അവർ ആദരവും ബഹുമാനവും അർഹിക്കുന്നു.
എന്നുവരികിലും, ക്ഷയിപ്പിക്കുന്ന ഒരു രോഗം വിഷാദത്തിനോ കുറ്റബോധത്തിനോ കാരണമായിരുന്നേക്കാം. കൂടുതൽ ചെയ്യാൻ ഒരുവൻ ആഗ്രഹിച്ചേക്കാം. എത്ര നിരാശാജനകം! അത്തരം സാഹചര്യത്തിൽ അകപ്പെടുന്ന ഏതൊരാൾക്കും എപ്പഫ്രൊദിത്തൊസിൽനിന്നു പഠിക്കാനാവും. എന്താണേലും, രോഗം ബാധിച്ചത് അദ്ദേഹത്തിന്റെ കുഴപ്പമായിരുന്നോ? തീർച്ചയായുമല്ല! (ഉല്പത്തി 3:17-19; റോമർ 5:12) ദൈവത്തെയും തന്റെ സഹോദരങ്ങളെയും സേവിക്കാൻ എപ്പഫ്രൊദിത്തൊസിന് ആഗ്രഹമുണ്ടായിരുന്നു, എന്നാൽ രോഗം അവനു പരിമിതികൾ വരുത്തി.
എപ്പഫ്രൊദിത്തൊസിന്റെ വിമുഖത നിമിത്തം പൗലോസ് അവനെ ശാസിച്ചില്ല. മറിച്ച്, അവനോടു പറ്റിനിൽക്കാൻ ഫിലിപ്പിയരോടു പറഞ്ഞു. സമാനമായി, നമ്മുടെ സഹോദരങ്ങൾ വിഷണ്ണരായിരിക്കുമ്പോൾ നാം അവരെ സാന്ത്വനപ്പെടുത്തേണ്ടതുണ്ട്. സാധാരണമായി, അവരുടെ സേവനത്തിന്റെ വിശ്വസ്ത മാതൃക നിമിത്തം നമുക്കവരെ പുകഴ്ത്താം. എപ്പഫ്രൊദിത്തൊസിനെ പൗലോസ് വിലമതിക്കുകയും അവനെക്കുറിച്ചു ശ്ലാഘിച്ചു സംസാരിക്കുകയും ചെയ്തുവെന്ന വസ്തുത അവനു സാന്ത്വനമേകുകയും വിഷാദത്തെ ലഘൂകരിക്കുകയും ചെയ്തിരിക്കണം. ‘ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല’ എന്ന കാര്യത്തിൽ നമുക്കും ഉറപ്പുള്ളവരായിരിക്കാം.—എബ്രായർ 6:10.
[29-ാം പേജിലെ ചതുരം]
യാത്രയിലെ ക്ലേശങ്ങൾ
എപ്പഫ്രൊദിത്തൊസ് നടത്തിയപോലെ, രണ്ടു സുപ്രധാന യൂറോപ്യൻ നഗരങ്ങൾക്കിടയിലുള്ള യാത്ര ഇന്നത്തെ കാലത്ത് അത്ര ക്ലേശകരമായിരിക്കുകയില്ല. ഒരു ജെറ്റ് വിമാനത്തിൽ ഒന്നോ രണ്ടോ മണിക്കൂർകൊണ്ടു യാത്ര സുഖകരമായി പര്യവസാനിപ്പിക്കാവുന്നതാണ്. ഒന്നാംനൂറ്റാണ്ടിൽ അത്തരമൊരു യാത്രയിലേർപ്പെടുന്നതു തികച്ചും വ്യത്യസ്തമായിരുന്നു. അന്ന്, ഒരിടത്തുനിന്നു മറ്റൊരിടത്തേക്കുള്ള യാത്ര ക്ലേശകരമായിരുന്നു. ഒരു യാത്രക്കാരൻ കാലാവസ്ഥയും “കള്ളൻമാരാലുള്ള” ആപത്ത് ഉൾപ്പെടെ വ്യത്യസ്ത അപകടങ്ങളും അഭിമുഖീകരിച്ചുകൊണ്ടു ദിവസം 30 മുതൽ 35 വരെ കിലോമീറ്റർ നടന്നിരുന്നു.—2 കൊരിന്ത്യർ 11:26.
രാത്രി തങ്ങുന്നതും ഭക്ഷണസാധനങ്ങൾ കരുതുന്നതും സംബന്ധിച്ചെന്ത്?
റോമൻ റോഡുകളിൽ “മാൻസ്യോനെസ്, കലവറകൾ, കുതിരലായങ്ങൾ, ജോലിക്കാർക്കു താമസിക്കാനുള്ള ഇടം എന്നിങ്ങനെ സകല സജ്ജീകരണങ്ങളോടുംകൂടിയ ഹോട്ടലുകൾ ഉണ്ടായിരുന്നു; അടുത്തടുത്തുള്ള രണ്ടു മാൻസ്യോനെസിന് ഇടയിൽ കുതിരകളെയോ വണ്ടികളോ മാറുന്നതിനും സാധനസാമഗ്രികൾ കണ്ടെത്തുന്നതിനും പറ്റിയ ധാരാളം മൂട്ടാട്ട്യോനെസ് അഥവാ ഇടത്താവളങ്ങൾ ഉണ്ടായിരുന്നു” എന്നു ചരിത്രകാരനായ മൈക്കലാഞ്ചലോ കാജേനോ ഡെ ആസ്വെഡോ സൂചിപ്പിക്കുന്നു. സമുദായത്തിലെ താഴ്ന്ന വർഗക്കാർ പതിവായി സന്ദർശിച്ചിരുന്നതിനാൽ സത്രങ്ങൾ കുപ്രസിദ്ധിയാർജിച്ചതായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുന്നതിനു പുറമേ സത്രക്കാർ വേശ്യകളിൽനിന്നു കിട്ടുന്ന വരവുകൊണ്ടു തങ്ങളുടെ വരുമാനം വർധിപ്പിച്ചിരുന്നു. അത്തരമൊരു സത്രത്തിൽ തങ്ങാൻ നിർബന്ധിതരാകുന്നവരെക്കുറിച്ചു ലത്തീൻ പ്രഹസനകവിയായ ജൂവനൽ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു: “ഒരു പ്രാണഘാതകനോടു തൊട്ടുരുമ്മി കിടക്കുന്നതായി, പടവുകാരുടെയും കള്ളന്മാരുടെയും ഒളിച്ചോടിയ അടിമകളുടെയും ഇടയിൽ അകപ്പെട്ടിരിക്കുന്നതായി, ആരാച്ചാരുടെയും ശവപ്പെട്ടിയുണ്ടാക്കുന്നവരുടെയും കൂട്ടത്തിൽ കഴിയുന്നതായി കണ്ടെത്തും. . . . സകലരും ഒരേ കോപ്പയാണ് ഉപയോഗിക്കുന്നത്; ആർക്കും സ്വന്തമായി കിടക്കയില്ല, സ്വന്തമായ മേശയുമില്ല.” ചീത്ത വെള്ളത്തെയും മരുങ്ങുതിരിയാനിടയില്ലാത്ത, വൃത്തിഹീനമായ, ഈർപ്പമുള്ള, ചെള്ളുബാധിച്ച മുറികളെയും കുറിച്ചു മറ്റു പുരാതന എഴുത്തുകാർ പരിതപിച്ചിട്ടുണ്ട്.
[27-ാം പേജിലെ ഭൂപടം/ചിത്രം]
റോം
[ചിത്രം]
റോമൻ നാളുകളിലെ ഒരു യാത്രക്കാരൻ
[കടപ്പാട]
Map: Mountain High Maps® Copyright © 1995 Digital Wisdom, Inc.; Traveler: Da originale del Museo della Civiltà Romana, Roma
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—1996 | ആഗസ്റ്റ് 15
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ എണ്ണം ചെറിയതോതിൽ വർധിച്ചതായി ചില വർഷങ്ങളിലെ റിപ്പോർട്ട് കാണിക്കുന്നു. നിരവധി പുതിയവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നുവോ?
1,44,000 അഭിഷിക്ത ക്രിസ്ത്യാനികളുടെ എണ്ണം ദശകങ്ങൾക്കു മുൻപു പൂർത്തിയായെന്നു വിശ്വസിക്കുന്നതിനു ന്യായമായ കാരണമുണ്ട്.
ആ പരിമിത ഗണത്തിലെ ആദ്യത്തവരെ സംബന്ധിച്ചു പ്രവൃത്തികൾ 2:1-4-ൽ നാം വായിക്കുന്നു: “പെന്തക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്ജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങി.”
അതേത്തുടർന്ന്, യഹോവ മറ്റുള്ളവരെ തിരഞ്ഞെടുത്ത് അവരെ തന്റെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകംചെയ്തു. ക്രിസ്ത്യാനിത്വത്തിന്റെ ആദിമവർ
-